മ്യൂസിയം കമ്മീഷൻ
സംസ്ഥാനത്തെ മ്യൂസിയങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി കേരള സർക്കാർ 2024 ൽ രൂപീകരിച്ച കമ്മീഷനാണ് മ്യൂസിയം കമ്മീഷൻ. കമ്മീഷന്റെ പരിഗണനാവിഷയങ്ങൾ തയ്യാറാക്കുന്നതിന് പരാമർശം (1) പ്രകാരം ഒരു സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. പ്രസ്തുത സമിതിയുടെ കൺവീനറായ മ്യൂസിയം മുഗശാലവകപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നിയുക്ത മ്യൂസിയം കമ്മീഷന്റെ ഘടന, കർത്തവ്യങ്ങൾ എന്നിവ സംബന്ധിച്ച് പരാമർശം (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരുന്നു.[1]
1 | സെക്രട്ടറി/പ്രിൻസിപ്പൽ
സെക്രട്ടറി/അഡീഷണൽ ചീഫ് സെക്രട്ടറി, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ്. |
ചെയർപേഴ്സൺ |
---|---|---|
2 | ഡയറക്ടർ, മ്യൂസിയം മൃഗശാല വകുപ്പ്. | മെമ്പർ സെക്രട്ടറി |
3 | ഡയറക്ടർ, പുരാവസ്തു വകുപ്പ് | മെമ്പർ |
4 | ഡയറക്ടർ, പുരാരേഖ വകുപ്പ് | മെമ്പർ |
5 | എക്സിക്യൂട്ടീവ് ഡയറക്ടർ, കേരളം മ്യൂസിയം | മെമ്പർ |
6 | ശ്രി ജോണി എം. എൽ, (ആർട്ട് ഹിസ്റ്റോറിയൻ, ക്രിട്ടിക്,
എഴുത്തുകാരൻ, ക്യൂറേറ്റർ) |
മെമ്പർ |
7 | ശ്രീ ഗംഗാധരൻ (കേരളമ്യൂസിയം മൃഗശാല വകുപ്പ് മുൻ ഡയറക്ടർ) | മെമ്പർ |
കമ്മീഷന്റെ ഉത്തരവാദിത്തങ്ങളും ചുമതലകളും
തിരുത്തുക- കേരളത്തിന്റെ സംസ്കാരം, ചരിത്രം എന്നിവ സമഗ്രമായും, മികച്ച നിലയിലും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാകുന്ന വിധത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള മ്യൂസിയങ്ങൾ തയ്യാറാക്കുന്നതിലേയ്ക്ക് മ്യൂസിയം മേഖലയെ ആസൂത്രണം ചെയ്ത് വികസിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കുക, മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക.
- കേരളത്തിലെ നിലവിലുളള മ്യൂസിയങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യുകയും, അവ മേച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുകയും ചെയ്യുക.
- കേരളത്തിന് ഒരു സമഗ്രമായ മ്യൂസിയം നയം തയ്യാറാക്കുന്നതിന് സർക്കാരിനെ സഹായിക്കുക.
- ഈ മേഖലയിൽ നടത്തേണ്ട നിയമ നിർമ്മാണം ഉൾപ്പെടെയുള്ള (ആക്ട്, റൂൾ, റഗുലേഷൻ എന്നിവ) കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുക. അത്തരത്തിലുള്ള കരടുകൾ തയ്യാറാക്കി സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുക.
- കേരളത്തിലെ വിവിധ തരത്തിലുള്ള മ്യൂസിയങ്ങളുടെ സമഗ്രമായ കാറ്റലോഗ് (പട്ടിക തയ്യാറാക്കുക. അത്തരത്തിലുള്ള മ്യൂസിയങ്ങളുമായി ഒരു ശൃംഖലാബന്ധം (നെറ്റ് വർക്ക്) സ്ഥാപിക്കുന്നതിന് മുൻകൈയ്യേടുക്കുകയും, കേരളത്തിലെ എല്ലാ തരത്തിലുമുള്ള മ്യൂസിയങ്ങളുടെ ആകെ ഏകോപനത്തിനുള്ള ഏജൻസിയായി പ്രവർത്തിക്കുകയും ചെയ്യുക. ദേശീയ തലത്തിലുള്ള പ്രധാനപ്പെട്ട മയൂസിയങ്ങളുമായി നെറ്റ് വർക്ക് സ്ഥാപിക്കുക.
- എല്ലാ പൂതിയ മ്യൂസിയങ്ങളും വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി QR Code, AR - VR ടെക്നോളജി, എന്നിവ ഉൾപ്പെടെയുള്ള രീതികൾ അവലംബിച്ചു കൊണ്ടുള്ള ഇൻട്രക്സീവ് മ്യൂസിയങ്ങൾ ആയിരിക്കണം. നിലവിലുള്ളവ ഈ അവസ്ഥയിലേയ്ക്ക് മാറണം. ഇക്കാര്യങ്ങളിലുള്ള മാർഗ്ഗ നിർദ്ദേശം നൽകുക.
- ഓരോന്നിനും പ്രത്യേകം വെബ്‌സൈറ്റും വെർച്വൽ ടൂർ, യുട്യൂബ് ചാനൽ, ഫെയ്‌സ്ബുക്ക് പേജ്, ഇൻസ്റ്റഗ്രാം പേജ് എന്നിവയും ഉറപ്പാക്കണം. മ്യൂസിയങ്ങൾക്ക് ലൈസൻസിങ് സംവിധാനം ഏർപ്പെടുത്തണം. പ്രദർശനവസ്തുക്കളുടെ ഉറവിടം വ്യക്തമാക്കുകയും ഇവയിലെ കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ എന്നിവ രേഖപ്പെടുത്തുകയും വേണം. വിവിധ ഏജൻസികളിൽനിന്നുള്ള സാമ്പത്തികസഹായം അവലോകനം ചെയ്യുക, ഓരോ മ്യൂസിയത്തിനും അനുയോജ്യമായ ആധുനിക സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയും കമ്മിഷന്റെ ചുമതലയിൽപ്പെടും.
അവലംബം
തിരുത്തുക- ↑ "സംസ്ഥാനത്ത് മ്യൂസിയം കമ്മിഷൻ രൂപവത്കരിച്ചു". mathrubhumi. 9 December 2024. Retrieved 25 December 2024.