മ്യൂട്ടിനി മെമ്മോറിയൽ
ന്യൂഡെൽഹിയിലെ കാശ്മീരി ഗേറ്റിനു സമീപം പഴയ ടെലിഗ്രാഫ് കെട്ടിടത്തിനു മുന്നിൽ സ്ഥിതിചെയ്യുന്ന ഒരു സ്മാരകമാണ് മ്യൂട്ടിനി മെമ്മോറിയൽ (ഇംഗ്ലീഷ് : Mutiny Memorial).[1][2] അജിത്ഗഢ് എന്ന പേരിലും ഈ സ്മാരകം അറിയപ്പെടുന്നു. 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത സൈനികരുടെ സ്മരണയ്ക്കായാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്.[3]
ചരിത്രം
തിരുത്തുക1863-ൽ പൊതുമരാമത്ത് വകുപ്പാണ് മ്യൂട്ടിണി മെമ്മോറിയൽ പണികഴിപ്പിച്ചത്. വളരെ തിടുക്കപ്പെട്ട് രൂപകൽപ്പന തയ്യാറാക്കി നിർമ്മിച്ച ഈ കെട്ടിടത്തിനെതിരെ ചില വിമർശനങ്ങളുയർന്നിരുന്നു. സ്മാരകത്തിൽ ബ്രിട്ടീഷ് സൈനികർക്കു കൂടുതൽ പ്രാധാന്യം നൽകി എന്നതായിരുന്നു പ്രധാന വിമർശനം. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിന്റെ 25-ആം വാർഷികത്തോടനുബന്ധിച്ച് 1972-ൽ സ്മരകത്തിന്റെ പേര് 'അജിത്ത്ഗഢ്' (തോൽപ്പിക്കപ്പെട്ടവരുടെ സ്ഥലം) എന്നാക്കി മാറ്റി. "ഈ സ്മാരകത്തിൽ 'ശത്രു' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി അനശ്വരരായിത്തീർന്ന രക്തസാക്ഷികളെയാണ്" എന്നു രേഖപ്പെടുത്തിയ ഒരു ശിലാഫലകവും അന്ന് സ്ഥാപിച്ചിരുന്നു.[4]
നിർമ്മാണശൈലി
തിരുത്തുകഗോഥിക് വാസ്തുവിദ്യാശൈലിയാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. അഷ്ടഭുജാകൃതിയിലുള്ള അടിത്തറയ്ക്കു മുകളിൽ ചുവന്ന ചരൽക്കല്ലുകൾ കൊണ്ട് അലങ്കരിച്ച നാലു തട്ടുകൾ ഉയർന്നു നിൽക്കും വിധമാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും താഴത്തെ തട്ടിൽ വിപ്ലവസ്മരണകൾ ഉൾക്കൊള്ളുന്ന ശിലാഫലകങ്ങൾ സ്ഥാപിച്ചിരിക്കുന്നു. ഈ തട്ടിന് ഏഴു വശങ്ങളുണ്ട്. ഇതിൽ ഒരു വശം മുകളിലേക്കുള്ള ചവിട്ടുപടിയായി വർത്തിക്കുന്നു.[5] മ്യൂട്ടിനി മെമ്മോറിയലിന് 200 മീറ്റർ അകലെ അശോകൻ സ്ഥാപിച്ച ഒരു തൂൺ സ്ഥിതിചെയ്യുന്നു. ഈ തൂണിനെക്കാൾ ഉയരത്തിലാണ് സ്മാരകം പണികഴപ്പിച്ചിരിക്കുന്നത്.[6]
അവലംബം
തിരുത്തുക- ↑ List of Monuments of National Importance Archived 2014-06-27 at the Wayback Machine. Archaeological Survey of India.
- ↑ Mutiny Memorial BBC News.
- ↑ "Mutiny Memorial in true colours". The Times of India. Aug 12, 2010. Archived from the original on 2013-10-19. Retrieved August 25, 2012.
- ↑ Llewellyn-Jones, R (2007) The Great Uprising in India, 1857-58: Untold Stories, Indian and British, Boydell & Brewer, P202-3
- ↑ Llewellyn-Jones, R (2007) The Great Uprising in India, 1857-58: Untold Stories, Indian and British, Boydell & Brewer, P202
- ↑ Morris J< Winchester, S (1983) Stones Of Empire: The Buildings of the Raj, Oxford University Press, P191