മൌ മൌ കലാപം
ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ് കൊളോണിയൽ ശക്തിക്കെതിരെ 1952 ൽ ഉയർന്നു വന്ന ഗറില്ല കലാപമാണ് മൌ മൌ. വർഷങ്ങൾ നീണ്ടു നിന്ന ഈ രക്തരൂക്ഷിത കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർ സർക്കാർ കണക്കിൽ 1819 ആണെങ്കിലും അപ്രത്യക്ഷരായവർ അനേകായിരം ആണ്. തങ്ങളുടെ സാമ്രാജ്യം നിലനിർത്താനായി ബ്രിട്ടൻ കലാപത്തെ രക്തത്തിൽ മുക്കിക്കൊന്നു എന്ന് ആരോപിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] കെനിയൻ മനുഷ്യാവകാശക്കമ്മീഷന്റെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം ആളുകളെ സർക്കാർ തൂക്കിലേറ്റിയിട്ടുണ്ട്. ഒന്നര ലക്ഷത്തിലധികം ആളുകളെ തികച്ചും പരിതാപകരമായ നിലയിൽ തടങ്കലിൽ വെച്ചു പീഡിപ്പിച്ചു.1956 ഒക്ടോബർ 21 ന് കലാപകാരികളുടെ നേതാവ് ദേദാൻ കിമാത്തി പിടികൂടപ്പെട്ടതോടെ കലാപം ഏതാണ്ട് ഒടുങ്ങി. 1963 ലെ കെനിയൻ സ്വാതന്ത്യലബ്ധിയ്ക്ക് ഈ കലാപം വലിയ സഹായം ചെയ്തു എന്ന് ചരിത്രകാരന്മാർ കരുതുന്നു. എന്നാൽ കെനിയയിലെ പ്രധാനഗോത്രമായ കിക്കുയു സമൂഹത്തിൽ ആഴത്തിൽ ഭിന്നത സ്യഷ്ടിച്ചതു വഴി കലാപം വിപരീതമായ ഫലവും ഉണ്ടാക്കി എന്നും വിലയിരുത്തപ്പെടുന്നു.
Mau Mau Uprising | |||||||
---|---|---|---|---|---|---|---|
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Mau Mau | British Empire | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
Dedan Kimathi Musa Mwariama Waruhiu Itote Stanley Mathenge | Evelyn Baring George Erskine Kenneth O'Connor | ||||||
ശക്തി | |||||||
Unknown | 10,000 regular troops (African and British); 21,000 police; 25,000 Kikuyu Home Guard[1][2] | ||||||
നാശനഷ്ടങ്ങൾ | |||||||
Mau Mau:
Killed: 12,000 officially; perhaps 20,000+ unofficially[3] | British and African security forces:
Killed: 200 | ||||||
Civilians
Victims of Mau Mau:[1][4] |
പശ്ചാത്തലം
തിരുത്തുകഫലങ്ങൾ
തിരുത്തുകഅതിരൂക്ഷമായാണ് ബ്രിട്ടീഷുകാർ കലാപത്തെ നേരിട്ടത്. 1952 ഒക്ടോബർ ഒമ്പതിന് കടുത്ത ബ്രിട്ടീഷ് അനുകൂലിയും സീനിയർ ചീഫുമായ വറുഹിയു പകൽ വെളിച്ചത്തിൽ മൌ മൌ കലാപകാരികളാൽ കൊല്ലപ്പെട്ടതോടെ ഭരണകൂടം ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നെ നടന്നത് ആഫ്രിക്കൻ ചരിത്രം അന്നേ വരെ കണ്ടിട്ടില്ലാത്ത ക്രൂരമായ അടിച്ചമർത്തലും കൂട്ടക്കൊലയുമാണ്. മൌ മൌ പോരാളികളെയും അനുകൂലികളെയും കൂട്ടത്തോടെ പിടികൂടുകയും ജയിലിലടയ്ക്കുകയും ചെയ്തു. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് ഗവണ്മെന്റുകളിൽ ഏറ്റവും കൂടുതൽ വംശീയത പുലർത്തിയിരുന്ന കെനിയയിലെ ഭരണാധികാരികൾ കലാപകാരികളോട് തികച്ചും മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. കൂട്ടപ്പിഴ ചുമത്തൽ, ഭൂമിയും സ്വത്തും പിടിച്ചെടുക്കൽ,ഷണ്ഡീകരണം എന്നിവ ചെറിയ ശിക്ഷകൾ മാത്രമേ ആയിരുന്നുള്ളൂ. ആയിരക്കണക്കിനു കന്നുകാലികളെയാണ് പിഴയായി പിടിച്ചെടുത്തത്.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ 1.0 1.1 Page 2011, പുറം. 206 .
- ↑ Anderson 2005, പുറം. 5 .
- ↑ Anderson 2005, പുറം. 4 .
- ↑ Anderson 2005, പുറം. 84 .
പുറംകണ്ണികൾ
തിരുത്തുക- Archive newsreelsfrom Pathé News. Includes footage of: military operations against Mau Mau; the capture of Dedan Kimathi; capture of General China (Waruhiu Itote); the survivors of the Lari massacre and the defendants' trial; Operation Anvil.
- Film's archive footage of Mau Mau
- "Lost" Mau Mau-era government-documents posted by the BBC's Dominic Casciani
- The Black Man's Land Trilogy Archived 2021-04-10 at the Wayback Machine., series of films on Kenya including Part Two, "Mau Mau," described as "a political analysis of Africa's first modern guerrilla war and the myths that still surround it."