മൌണ്ടൻ സീബ്ര ദേശീയോദ്യാനം

മൌണ്ടൻ സീബ്ര ദേശീയോദ്യാനം, 1937 ജൂലൈയിൽ ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യയിൽ സ്ഥാപിക്കപ്പെട്ട ഒരു ദേശീയോദ്യാനമാണ്. വംശനാശ ഭീഷണി നേരിടുന്ന കേപ്പ് മൗണ്ടൻ സീബ്രകളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഈ നേച്ചർ റിസർവ്വ് പ്രഖ്യാപിക്കപ്പെട്ടത്.

Mountain Zebra National Park
Mountain zebra NP.jpg
Map showing the location of Mountain Zebra National Park
Map showing the location of Mountain Zebra National Park
Location of the park
LocationEastern Cape, South Africa
Nearest cityCradock
Coordinates32°11′S 25°37′E / 32.183°S 25.617°E / -32.183; 25.617Coordinates: 32°11′S 25°37′E / 32.183°S 25.617°E / -32.183; 25.617
Area284 കി.m2 (110 ച മൈ)
Established1937
Governing bodySouth African National Parks
www.sanparks.org/parks/mountain_zebra/

1930 കളുടെ ആരംഭത്തിൽ, കേപ്പ് മൗണ്ടൻ സീബ്രയ്ക്ക് വംശനാശഭീഷണിയുണ്ടായിരുന്നു. ദേശീയോദ്യാനത്തിൻറെ ബോർഡ് ഓഫ് ട്രസ്റ്റീസ്, 17.8 കിമീ2 (6.61 ച.മൈൽ) വിസ്തീർണ്ണത്തിലുള്ള​ പ്രദേശം സീബ്രകളുടെ സംരക്ഷണത്തിനായി പ്രഖ്യാപിച്ചു.

ദേശീയോദ്യാനത്തിൽ അവശേഷിച്ചിരുന്ന മൌണ്ടൻ സീബ്രകളുടെ എണ്ണം അഞ്ച് ആൺ സീബ്രകളും ഒരു പെൺസീബ്രയുമായിരുന്നു. ഇത് ഇവയുടെ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിന് അപര്യാപ്തമായിരുന്നു. 1950 ആയപ്പോഴേക്കും രണ്ട് ആൺസീബ്രകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. സമീപത്തെ കർഷകനായിരുന്ന എച്ച് എൽ. ലോംബാർഡ് ദേശീയോദ്യാനത്തിലേയ്ക്ക് പതിനൊന്ന് സീബ്രകളെ സംഭാവന ചെയ്തതിനുശേഷം വംശവർദ്ധനവ് മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. 1964 ആയപ്പോഴേയ്ക്കും ഉദ്യാനത്തിലെ സീബ്രകളുടെ എണ്ണം 25 മാത്രമായിരുന്നു. ഈ സമയം പാർക്കിന്റെ വലിപ്പം 65.36 കിമീ2 (25.24 ചതുരശ്ര മൈൽ) ആയി വർദ്ധിപ്പിക്കുകയും പോൾ മിച്ചാവു എന്നയാൾ ദേശീയോദ്യാനത്തിലേയ്ക്ക് ആറ് സീബ്രകളെ സംഭാവന ചെയ്യുകയും ചെയ്തു. അതിനുശേഷം, സീബ്രകളുടെ എണ്ണം ക്രമാനുഗതമായി 140 ആയി ഉയർന്നിരുന്നു. 1975 ൽ പടിഞ്ഞാറൻ മുനമ്പിലെ ഡീ ഹൂപ്പ് നേച്ചർ റിസേർവ്വിൽ സീബ്രകളെ വീണ്ടും പരിചയപ്പെടുത്തപ്പെട്ടു. 1978 മുതൽ സീബ്രകളെ പിടികൂടി പുതിയൊരു ആവാസവ്യവസ്ഥയിലേക്ക് മാറ്റകയെന്നത്, ദേശീയോദ്യാനത്തിലെ മാനേജ്മെൻറിൻറെ പതിവു കാര്യപരിപാടിയായി മാറി. 2015 ലെ കണക്കുകളനുസരിച്ച് ദേശീയോദ്യാനത്തിൽ 700 ൽ പരം സീബ്രകളുണ്ടന്നു കണക്കാക്കിയിരിക്കുന്ന. ഓരോ വർഷവും ശരാശരി ഇരുപതോളം മൃഗങ്ങളെ പുതിയ ആവാസ വ്യവസ്ഥയിലേയ്ക്കു മാറ്റിപ്പാർപ്പിക്കുന്നു. പാർക്കിൻറെ വലിപ്പം വർദ്ധിപ്പിക്കാൻ വർഷം തോറും കൂടുതൽ ഫാമുകൾ വാങ്ങുകയും ദേശീയോദ്യാനത്തിൻറെ വിസ്തൃതി ഇപ്പോഴത്തെ 284 കിമീ2 (110 ച.മൈൽ) വരെയായി വർദ്ധിക്കുകയും ചെയ്തു.

ജന്തുജാലങ്ങൾതിരുത്തുക

ദേശീയോദ്യാനത്തിൻറെ അതിരുകൾക്കുള്ളിൽ കാണപ്പെടുന്ന മറ്റ് സസ്തനികൾ, കരാഗൽ, കേപ്പ് കാട്ടുപോത്ത്, ബ്ലാക്ക് റിനോ, എലാൻഡ്, കറുത്ത വിൽഡെബീസ്റ്റ്, ചുവന്ന ഹാർട്ടെബീസ്റ്റ്, ജെംസ്ബക്ക്, ഗ്രേ റെബക്ക് എന്നിവയാണ്. 2007-ൽ ദക്ഷിണാഫ്രിക്കൻ ചീറ്റപ്പുലികൾ ഈ പ്രദേശത്ത പുനരവതരിപ്പിക്കപ്പെട്ടു. 2013 ൽ മൂന്ന് ട്രാൻസ്വാൾ സിംഹങ്ങളെ ഉദ്യാനത്തിലേയ്ക്കു പരിചയപ്പെടുത്തി. വന്യമൃഗങ്ങൾ അയൽ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേയക്കു പ്രവേശിക്കുന്നതു തടയുന്നതിനായി കമ്പി വേലി നിർമ്മിച്ചിരിക്കുന്നു.ദേശീയോദ്യാനത്തിനുള്ളിലെ ക്യാംപുകളും വലകെട്ടി നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.[1]

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. SANParks: Lion released in Mountain Zebra National Park. Media Release from South Africas National Parks. 25 April 2013

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക