മോർജാന അലൗയി

മൊറോക്കൻ-ഫ്രഞ്ച് നടി

മൊറോക്കൻ-ഫ്രഞ്ച് നടിയാണ് മോർജാന അലൗയി (അറബിക്: مرجانة ജനനം: നവംബർ 30, 1982). മരോക്ക്, പാസ്കൽ ലോജിയറുടെ ഹൊറർ ചിത്രം മാർറ്റർസ്, റോക്ക് ദി കാസ്ബ എന്നിവയിൽ അവർ അഭിനയിച്ചു.

മോർജാന അലൗയി
ജനനം (1982-11-30) നവംബർ 30, 1982  (41 വയസ്സ്)
കാസബ്ലാങ്ക, മൊറോക്കോ
ദേശീയതമൊറോക്കൻ
തൊഴിൽനടി

ആദ്യകാലജീവിതം തിരുത്തുക

അലൗയി തന്റെ ആദ്യകാല ജീവിതം മൊറോക്കോയിലെ കാസബ്ലാങ്കയുടെ അയൽ‌പ്രദേശത്ത് അൻ‌ഫയിൽ ചെലവഴിച്ചു. കാസബ്ലാങ്ക അമേരിക്കൻ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി.[1]പതിനെട്ടാം വയസ്സിൽ, അലൗയി ഫ്രാൻസിലെ പാരീസിലേക്ക് മാറി. അവിടെ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് പാരീസിൽ പഠനം നടത്തി. യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോൾ സംവിധായകൻ ലൈല മാരാച്ചിയെ കണ്ടുമുട്ടുകയും മരോക്ക് (2005) എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. മരോക്ക് നിരൂപക പ്രശംസ നേടുകയും അലൗയിക്ക് ദേശീയ പ്രശസ്തി നൽകുകയും ചെയ്തു. 2007-ൽ മാർറ്റർസ് ന്റെ ചിത്രീകരണം ആരംഭിക്കുകയും അതിലൂടെ അവർ അറിയപ്പെടുന്നു. [2] ഷോൺ റോബർട്ട് സ്മിത്ത് സംവിധാനം ചെയ്ത ബ്രോക്കൺ എന്ന സൈക്കോളജിക്കൽ ത്രില്ലറിൽ 2016-ൽ അലൗയി അഭിനയിച്ചു.[3]

ഫിലിമോഗ്രാഫി തിരുത്തുക

Year Title Role Notes
2004 ഹാറ്റേഴ്സ് എലിസ് കോലിയർ
2005 മരോക്ക് റീത്ത
2008 മാർറ്റർസ് അന്ന
2009 ദി റ്റു ലിവ്സ് ഓഫ് ഡാനിയൽ ഷോർ ഇമാനേ
2010 ലെ റോഡ്‌ബ നീന ഹ്രസ്വചിത്രം
2010 ഗോലകാനി കിർക്കുക് നജ്‌ല
2011 സ്പെഷ്യൽ ഫോഴ്സെസ് മൈന
2013 റോക്ക് ദി കാസ്ബ സോഫിയ
2013 ട്രെയിറ്റേഴ്സ് ജാഡ്
2014 ദി ഹൈബ്രിഡ് ലൈല ഹീലി
2014 ദി റെഡ് ടെന്റ് അഹൂരി ലഘുപരമ്പര
2016 ബ്രോക്കൺ (aka The Myth of Hopelessness) എവി
2017 ബേൺഔട്ട് ഇനെസ്

അവലംബം തിരുത്തുക

  1. "Morjana Alaoui raconte son dernier film, Martyrs". Bladi. June 21, 2008. Retrieved January 1, 2016.
  2. "Martyrs Interview". View London. Retrieved February 1, 2016.
  3. "Broken". Grimmfest Film Festival. 2016-09-02. Archived from the original on 2019-07-15. Retrieved October 6, 2016.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മോർജാന_അലൗയി&oldid=3799317" എന്ന താളിൽനിന്ന് ശേഖരിച്ചത്