മോൺടു
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഫാൽക്കൻ ശിരസ്സോടുകൂടിയ ഒരു ദൈവമാണ് മോൺടു. യുദ്ധത്തിന്റെ ദേവനാണ് മോണ്ടു.
മോൺടു/ മെന്തു | ||||
---|---|---|---|---|
യുദ്ധം, ശൗര്യം എന്നിവയുടെ ദേവൻ, സൂര്യദേവന്റെ തീക്ഷ്ണരൂപം | ||||
| ||||
ഹെർമോൺത്തിസ്, തീബ്സ് | ||||
പ്രതീകം | സൂര്യഗോളം, കത്തി | |||
ജീവിത പങ്കാളി | Raet-Tawy, തെനെനെത്ത്, ഇയൂണിറ്റ് |
ദേശാന്തരഗമനം ചെയ്യുന്നവൻ എന്നാണ് മോണ്ടു എന്ന വാക്കിനർഥം. സൂര്യദേവനായ റായുടെ അതി-തീക്ഷ്ണ്മായ രൂപത്തെയാണ് മോണ്ടുവായി സങ്കൽപ്പിക്കുന്നത്. മോണ്ടു-റാ എന്നൊരു ശൈലിയും ഇതിൽനിന്നുണ്ടായി. തന്റെ വിനാശകരമായ ഊർജ്ജം മോണ്ടുവിന് ഒരു യോദ്ധാവിന്റെ പരിവേഷമാണ് നൽകിയത്, പിന്നീട് യുദ്ധത്തിന്റെതന്നെ ദേവനായി മോണ്ടുവിനെ കണക്കാക്കി.
മോണ്ടുവിന് നിരവധി ഭാര്യമാർ ഉണ്ടെന്നാണ് വിശ്വാസം. തെനീനെത് ദേവി, ഇയൂണിറ്റ് ദേവി, റെറ്റവി(Raettawy) എന്നിവർ ഇതിൽ പെടുന്നു.[1]
അവലംബം
തിരുത്തുക- ↑ Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. pp. 150, 203