മോവാനാ (2016 ചലച്ചിത്രം)
2016ൽ വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോസ് നിർമ്മിച്ച് വാൾട്ട് ഡിസ്നി പിക്ചേഴ്സ് വിതരണം ചെയ്ത ത്രിമാന അനിമേഷൻ ചിത്രം ആണ് മോവാനാ (/moʊˈɑːnə/). ഡിസ്നിയുടെ 56മത് ആനിമേഷൻ ഫീച്ചർ ഫിലിമാണ്. റോൺ ക്ലെമെന്റ്സും ജോൺ മൂസറുമാണ് സംവിധാനം ചെയ്തത്. ഈ സിനിമക്ക് വേണ്ടി ശബ്ദം നൽകിയിരിക്കുന്നത് മോവാനയായി അരങ്ങേറ്റം കുറിച്ച ഓലി ക്വാവലോ, ഡ്വെയ്ൻ ജോൺസൺ, റാഹൽ ഹൗസ്, ടെമെവേറ മോറിസൺ, ജെമൈൻ ക്ലെമെന്റ്, നിക്കോൾ ഷേർസിംഗർ, അലൻ ടുഡിക്ക് എന്നിവരാണ്[1][2].
മോവാനാ | |
---|---|
സംവിധാനം |
|
നിർമ്മാണം | ഓസ്നാത്ത് ഷൂരിർ |
കഥ |
|
തിരക്കഥ | ജേർഡ് ബുഷ് |
അഭിനേതാക്കൾ |
|
സംഗീതം | ലിൻ-മാനുവൽ മിറാൻഡ |
ഛായാഗ്രഹണം | റോബ് ഡ്രസീൽ അഡോൾഫ് ലുൻസ്സ്കി |
ചിത്രസംയോജനം | ജെഫ് ഡ്രെയിം |
വിതരണം | വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $150–175 million |
സമയദൈർഘ്യം | 107 minutes |
ഇതിവൃത്തം
തിരുത്തുകപസഫിക് ദ്വീപിലെ സംസ്‌കാരത്തെ ദ്യശ്യവൽക്കരിക്കുന്ന ചിത്രത്തിൽ മോവാനാ രാജകുമാരിയും പോളിനേഷ്യൻ അവതാര പുരുഷനായ മൗവിയുമാണ് പ്രധാന കഥാപാത്രങ്ങൾ. ദേവതയായ തെ ഫീത്തി വേണ്ടി നിഗൂഢമായ ഒരു തിരുശേഷിപ്പ് വീണ്ടും പുനഃസംയോജിപ്പിക്കുവനായി സമുദ്രം തിരഞ്ഞെടുത്ത മോവാനാ, ദീപിനെ നാശഹേതുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനായി മൗവി എന്ന നരദേവനെ തേടി പോകുന്നതും, ദേവതയെ വീണ്ടെടുക്കുന്നതും സ്വന്തം ജനത്തെ രക്ഷിക്കുന്നതുമാണ് ഇതിവൃത്തം.
അഭിനേതാക്കൾ
തിരുത്തുക- ഓലി ക്രവൽഹോ - മോവാനാ, ഗ്രാമീണ തലവനായ ട്യൂയിയുടെയും സീനയുടെയും 16 വയസ്സുള്ള മകൾ, തെ ഫീത്തി ദേവതയുടെ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാൻ സമുദ്രം തിരഞ്ഞെടുത്തവൾ.
- ഡ്വെയ്ൻ ജോൺസൺ - മൗവി, രൂപം മാറാൻ സാധിക്കുന്ന ഒരു നരദേവൻ, മോവാനയെ യാത്ര തിരിക്കുവൻ സഹായിക്കുന്നവൻ.