മോറോപന്ത് ത്രയംബക് പിംഗ്ലെ
മറാഠാ സാമ്രാജ്യത്തിലെ ആദ്യത്തെ പേഷ്വ(പ്രധാനമന്ത്രി) ആയിരുന്നു മോറോപന്ത് ത്രയംബക് പിംഗ്ലെ (1620-1683). ശിവാജിയുടെ അഷ്ടപ്രധാനിൽ (എട്ട് മന്ത്രിമാർ അടങ്ങുന്ന സഭ) സേവനമനുഷ്ഠിച്ചു. [1]
മോറോപന്ത് ത്രയംബക് പിംഗ്ലെ | |
---|---|
मोरोपंत त्र्यंबक पिंगळे | |
1st Peshwa of the Marathas | |
ഓഫീസിൽ 6 ജൂൺ 1674–1683 | |
Monarchs | ശിവാജി, സംഭാജി |
മുൻഗാമി | Position established |
പിൻഗാമി | മോറേശ്വർ പിംഗ്ലെ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | c. നിംഗാവ് |
മരണം | 1683 റായ്ഗഡ് കോട്ട, മറാഠ സാമ്രാജ്യം (ഇന്നത്തെ സിന്ധുദുർഗ് ജില്ല, മഹാരാഷ്ട്ര) |
കുട്ടികൾ |
|
മാതാപിതാക്കൾ |
|
കുടുംബം | പിംഗ്ലെ |
Military service | |
Battles/wars | പ്രതാപ്ഗഡ് യുദ്ധം രണ്ടാം സൂററ്റ് ആക്രമണം സാലേർ യുദ്ധം കല്യാൺ-ഭിവണ്ടി യുദ്ധം മുഗൾ അധീനമേഖലകളിലെ മറാഠാ ആക്രമണങ്ങൾ |
ജീവിതരേഖ
തിരുത്തുക1620 നിംഗാവിൽ ഒരു ദേശസ്ഥ ബ്രാഹ്മണ കുടുംബത്തിലാണ് മോറോപന്ത് ത്രയംബക് പിംഗ്ലെ ജനിച്ചത്. [2] 1647 മുതൽ അദ്ദേഹം ശിവാജിക്കൊപ്പമുണ്ടായിരുന്നു. മറാഠാ സാമ്രാജ്യത്തിന്റെ രൂപീകരണത്തിനായി ശിവാജിക്കൊപ്പം പ്രവർത്തിച്ചു. 1659-ൽ, ജാവാലിയിൽ വെച്ച് ജനറൽ അഫ്സൽഖാൻ ശിവാജിയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ബിജാപൂരിലെ ആദിൽ ഷായുടെ സൈന്യത്തിനെതിരെ ശിവാജി നയിച്ച യുദ്ധത്തിൽ പങ്കെടുത്ത യോദ്ധാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. മുഗൾ സാമ്രാജ്യത്തിനെതിരായി ത്രയംബകേശ്വർ കോട്ടയിലും വാണി-ഡിൻഡോരിയിലും നടന്ന യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. 1664-ൽ ശിവാജിയുടെ സൂറത്ത് അധിനിവേശത്തിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. മോറോപന്ത് തൻ്റെ 20,000 ഭടന്മാരുൾപ്പെടുന്ന കാലാൾപ്പടയുമായി സാലേറിലെ ശക്തരായ മുഗൾ കാലാൾപ്പടയെ വളഞ്ഞ് ആക്രമിച്ചു. പ്രമുഖ മറാത്തഠ സർദാറും ശിവജിയുടെ ബാല്യകാല സുഹൃത്തുമായ സൂര്യാജി കാക്‌ഡെ ഈ യുദ്ധത്തിൽ സാംബുരാക് പീരങ്കിയിൽ നിന്നുള്ള വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ശിവാജിയുടെ മകൻ ഛത്രപതി സംഭാജി ആഗ്രയിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം മോറോപന്തിൻ്റെ ബന്ധുക്കൾക്കൊപ്പം മഥുരയിൽ താമസിച്ചതായി പറയപ്പെടുന്നു. ശിവാജിയുടെ ഭരണകാലത്ത്, മോറോപന്ത് മികച്ച റവന്യൂ ഭരണം ഏർപ്പെടുത്തി. ഇക്കാലത്ത്, രാജ്യത്തിന്റെ പ്രതിരോധം, തന്ത്രപ്രധാനമായ കോട്ടകളുടെ പരിപാലനം തുടങ്ങിയ മേഖലകളിൽ വിഭവ ആസൂത്രണത്തിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.[3] പ്രതാപഗഡ് കോട്ടയുടെ നിർമ്മാണത്തിൻ്റെയും ഭരണത്തിൻ്റെയും ചുമതലയും അദ്ദേഹത്തിനായിരുന്നു. ഛത്രപതി ശിവാജിയുടെ മരണസമയത്ത്, മൊറോപന്ത് പിംഗ്ലേ നാസിക് ജില്ലയിലെ സാലേർ-മാലേർ കോട്ടകളുടെ വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിക്കുകയായിരുന്നു. ശിവാജിയുടെ കാലശേഷം, സംഭാജിയുടെ കീഴിൽ പ്രധാനപ്പെട്ട മുഗൾ വ്യാപാര കേന്ദ്രമായിരുന്ന ബുർഹാൻപൂർ ആക്രമിച്ചു കീഴടക്കിയ സൈനികനീക്കത്തിലും മോറോപന്ത് പങ്കെടുത്തു. 1683-ൽ മുഗൾ സൈന്യം പതിയിരുന്നു നടത്തിയ ഒരു അപ്രതീക്ഷിത ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു.
അവലംബം
തിരുത്തുക- ↑ Shivaji, the great Maratha, Volume 2, H. S. Sardesai, Genesis Publishing Pvt Ltd, 2002, ISBN 81-7755-286-4, ISBN 978-81-7755-286-7
- ↑ Shivaji and the Maratha Art of War By Murlidhar Balkrishna Deopujari, Page 254
- ↑ https://www.google.co.in/books/edition/Masters_of_Warfare/W62ZEAAAQBAJ?hl=en&gbpv=1&dq=%E0%A4%AE%E0%A5%8B%E0%A4%B0%E0%A5%8B%E0%A4%AA%E0%A4%82%E0%A4%A4+%E0%A4%A4%E0%A5%8D%E0%A4%B0%E0%A5%8D%E0%A4%AF%E0%A4%82%E0%A4%AC%E0%A4%95+%E0%A4%AA%E0%A4%BF%E0%A4%82%E0%A4%97%E0%A4%B3%E0%A5%87&pg=PA158&printsec=frontcover