കേരളത്തിലെ ഒരു സാമൂഹിക പ്രവർത്തകനാണ് മോയിൻ ബാപ്പു.മാവൂർ ഗ്വാളിയോർ റയോൺസിനെതിരെ നടന്ന സമരത്തിലെ പ്രധാനിയായിരുന്നു ഇദ്ദേഹം.

മോയിൻ ബാപ്പു
മോയിൻ ബാപ്പു
വ്യക്തിഗത വിവരങ്ങൾ
ജനനംഎടവണ്ണപ്പാറ , മലപ്പുറം‌, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഎൻ.സി.എച്ച്.ആർ.ഒ
പങ്കാളിസുഹ്‌റാബി

കുടുംബം തിരുത്തുക

ചാലിയാറിനപ്പുറം, മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലെ കൊയ്പ്പത്തൊടി തറവാട്ടിലാണ് ബാപ്പുക്ക എന്ന മോയിൻ ബാപ്പു ജനിച്ചത്. വാഴക്കാടും മുക്കത്തുമായി സ്‌കൂൾ വിദ്യാഭ്യാസം.കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ആറു വർഷത്തെ മത പഠനം.എട്ടു മക്കൾ. നാലാണും നാലുപെണ്ണും. ഭാര്യ സുഹ്‌റാബി.

മക്കൾ: ഹാജറ,സക്കീന,നഫീസ,മുഹമ്മദ് റാഫി, ഔസ്, ഹവ്വാത്, അബ്ദുറഹിം, റാഷിദ.

മരുമക്കൾ: കുട്ടി ഹസ്സൻ, ഹംസ, മായിൻ, സഫീന, ഇർതാഹ് മറിയം, സാജിദ, ഇഖ്ബാൽ

പേരകുട്ടികൾ: ജെംഷി, ജിഷ, നബീൽ, ഷഹനാസ്, അഷിഫ്, മിനാസ്,അസദ്, തസ്‌നീം, നിതാഷ , ആമിന റിഫ,മുഹമ്മദ് റിഹാൻ,മുഹമ്മദ് റസാൻ, മുഹമ്മദ് ഉസൈർ,മുഹമ്മദ് ഉമൈർ, ബർസ ഫാത്തിമ, ബിലാൽ,തസ്‌കീൻ, തനസിൽ

[1]

പൊതുപ്രവർത്തനം തിരുത്തുക

എസ്.ടി.യു വിലൂടെ മാവൂരിലെ പൊതുരംഗത്തേക്ക് കടന്നുവന്ന മോയിൻ ബാപ്പു മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനിക്കെതിരെ നടന്ന സമരത്തിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്.1950 കളുടെ ഒടുവിൽ കമ്പനിയുടെ കെട്ടിടനിർമ്മാണം നടക്കുമ്പോൾ കരാറുകാർക്കൊപ്പം നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളി. പിന്നെ കമ്പനിയിൽ തൊഴിലാളി. മുൻ നക്‌സൽ നേതാവ് എ. വാസുവിനൊപ്പം ചേർന്ന് 1983 ൽ 'ഗ്രോ' (ഗ്വാളിയോർ റയോൺസ് ഓർഗനൈസേഷൻ ഓഫ് വർക്കേഴ്‌സ്) എന്ന സ്വതന്ത്ര തൊഴിലാളി യൂണിയൻ കെട്ടിപ്പടുത്തു. പിന്നീട് 1985 ൽ വിവിധ തൊഴിലാളി യൂണിയനുകൾ ഒന്നിച്ച് പണിമുടക്കിയപ്പോൾ അതിനൊപ്പം 'ഗ്രോ'യും ചേർന്നു.സമരം മുന്നോട്ട് ഇഴഞ്ഞ് നീങ്ങുന്നതിനിടെ പതിമൂന്ന് തൊഴിലാളികൾ ആത്മഹത്യചെയ്തു. തുടർന്ന് സമരത്തിന്റെ നേതൃത്വം 'ഗ്രോ'യ്ക്ക് തനിച്ചായി. രണ്ടു തവണകളിലായി അമ്പത്തെട്ട്് ദിനം മോയിൻ ബാപ്പുവും വാസും നിരാഹാരം കിടന്നു. അതിനും വളരെ മുമ്പ് മറ്റൊരു പതിനഞ്ച് ദിവസവും തൊഴിലാളികൾക്കുവേണ്ടി ബാപ്പു നിരാഹാരം കിടന്നിട്ടുണ്ട്. ഒടുവിൽ മാവൂരിന്റെ വിജയം സമരക്കാർ നേടിയെടുത്തു.അടച്ചുപൂട്ടിയ ഗ്രാസിം കമ്പനി തുറന്ന് അധികം വൈകാതെ വീണ്ടുമൊരു സമരം മാവൂരിൽ ഉയർന്നു. 'കമ്പനി അടച്ചുപൂട്ടുക' എന്ന മുദ്രാവാക്യവുമായി സമരം കമ്പനിക്ക് പുറത്തായിരുന്നു നടന്നത്. ചാലിയാറിനും മനുഷ്യനും വേണ്ടി നടന്ന രണ്ടാം മാവൂർ സമരത്തിലും മായിൻ ബാപ്പു മുൻനിരയിൽ തന്നെ നിന്നു. തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകി കമ്പനി അടച്ചുപൂട്ടണം എന്നായിരുന്നു ഗ്രോയുടെ നിലപാട്. ഒടുവിൽ മാവൂർ ബിർളയെ നാടുകടത്തി. [2]

കമ്പനി പൂട്ടിയെങ്കിലും മായിൻ ബാപ്പു സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്.അതിനിടയിൽ വാസുവേട്ടനൊപ്പം ചേർന്ന് പല പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഹോസ്റ്റൽ ജീവനക്കാരുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് സമരങ്ങൾ നടത്തി. ഹജ്ജ് യാത്രികരുടെ കൈയിൽ നിന്ന് ഇടനിലക്കാർ വൻതുക കൈപറ്റുന്നതിനെതിരെയുള്ള സമരത്തിലും സജീവമായിരുന്നു മായിൻ ബാപ്പു. അവസാനം പൈസ കുറേപേർക്ക് തിരിച്ചുകിട്ടി. കിനാലൂരിലെ ഭൂമി ഏറ്റെടുക്കൽ പ്രശ്‌നം, നക്‌സലൈറ്റ് രാജന്റെ ഭൗതിക ശരീരം എന്തുചെയ്തു എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തേക്ക് നടത്തിയ ജാഥ ഇതിലൊക്കെ പങ്കെടുത്തു. ജെ.ഡി.റ്റിലെ അഴിമതിക്കെതിരെയും ചില പ്രശ്‌നങ്ങളിൽ ഇടപെടുന്നു. ഇപ്പോൾ വഖഫിന്റെ സ്വത്തുവകകൾ ചിലർ മാത്രം ഉപയോഗിക്കുന്നതിനെതിരെ ഒരു കേസ് നടത്തുന്നുണ്ട്.ഇപ്പോൾ എൻ.സി.എച്ച്.ആർ.ഒയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്.

അവലംബം തിരുത്തുക

  1. http://uneditedwritings.blogspot.in/2011/01/blog-post_537.html
  2. http://www.madhyamam.com/news/128276/111025[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മോയിൻ_ബാപ്പു&oldid=4077293" എന്ന താളിൽനിന്ന് ശേഖരിച്ചത്