ഗ്രോ വാസു

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ
(എ. വാസു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൊഴിലാളി സംഘടനാപ്രവർത്തകനും അറിയപ്പെടുന്ന മനുഷ്യവകാശപ്രവർത്തകരിൽ‌ ഒരാളുമാണ് ഗ്രോ വാസു. തൊഴിലാളി പ്രസ്ഥാനമായ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌. ദേശീയ മനുഷ്യവകാശ ഏകോപന സമിതി കേരള (NCHRO) സംസഥാന അദ്ധ്യക്ഷനുമായിരുന്നു മുൻ നക്സൽ നേതാവ് കൂടിയായ ഇദ്ദേഹം[1][2].

ഗ്രോ വാസു കോഴിക്കോട് ഒരു പ്രസംഗ വേദിയിൽ.

പേരിനുപിന്നിൽ

തിരുത്തുക

പൂർണ്ണനാമം അയിനൂർ വാസു , ഗ്രോ എന്നത് മാവൂരിലെ ഗ്വാളിയോർ റയേൺസിലെ തൊഴിലാളി സംഘടനയായ Gwalior Rayons Workers Organisation (GROW). എന്നതിൻറെ ചുരുക്ക രൂപമാണ്. ഗ്രോ യുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ് എ. വാസു. ഫാക്ടറി അടച്ചു പൂട്ടിയതിനെതിരെ നടന്ന സമരങ്ങൾ ഫലവത്താകാതിരുന്ന ഘട്ടത്തിൽ ഗ്രോ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. രാഷ്ട്രീയപ്പാർടികളുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളെ അപേക്ഷിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുവാൻ ഈ സംഘടനയ്ക്ക് സാധിച്ചു. മാവൂർ സമരത്തെത്തുടർന്ന് ഗ്രോ വാർത്താപ്രാധാന്യം നേടിയതിനാൽ അതിന്റെ നേതാവായ എ. വാസു ഗ്രോ വാസു എന്ന പേരിലറിയപ്പെടുവാൻ തുടങ്ങി.

അംഗീകാരങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-19. Retrieved 2007-12-28.
  2. ആർ, സുനിൽ (5 ഏപ്രിൽ 2013). "സംഭാഷണം". സമകാലിക മലയാളം വാരിക. 16 (45). Retrieved 6 ജനുവരി 2020.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-28. Retrieved 2008-01-01.
"https://ml.wikipedia.org/w/index.php?title=ഗ്രോ_വാസു&oldid=4024738" എന്ന താളിൽനിന്ന് ശേഖരിച്ചത്