ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലബാറിലെ മുസ്ലിം സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു പ്രാചീന കലാരൂപമാണ് മോത്തളംപാട്ട്. പൊന്നാനിയിലെ നവോത്ഥാന പ്രവർത്തകരിൽ മുൻപന്തിയിലുണ്ടായിരുന്ന ഉദുമാൻ മാഷാണ് ഇത് രൂപകൽപ്പന ചെയ്തത്.[1] വിവാഹദിനത്തിൽ മണവാളനെ പന്തലിൽ ഇരുത്തി ക്ഷൗരം ചെയ്യുന്നു. ഈ സമയത്ത് കൂട്ടുകാർ ചുറ്റുംകൂടി കൈകൊട്ടി പാടുന്നതാണ് മോത്തളംപാട്ട്. ക്ഷൗരം ചെയ്യാൻ വരുന്ന ഒസ്സാന് (ബാർബർ), തുണി, അരി, വെറ്റില, അടക്ക എന്നിവയടങ്ങുന്ന പാരിതോഷികം ഒരു താലത്തിൽ വെച്ച് നൽകുന്നു.[2]

അവലംബങ്ങൾ തിരുത്തുക

  1. "രചന, സംവിധാനം: അടാണശ്ശേരി സമദ്". മാതൃഭൂമി. മൂലതാളിൽ നിന്നും 2017-12-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഡിസംബർ 27, 2017.
  2. "മലബാറിലെ കല്യാണ ആചാരങ്ങൾ". പുഴ.കോം. ശേഖരിച്ചത് ഡിസംബർ 27, 2017.
"https://ml.wikipedia.org/w/index.php?title=മോത്തളംപാട്ട്&oldid=3642102" എന്ന താളിൽനിന്ന് ശേഖരിച്ചത്