പുരാതന കാലത്ത് ഒരു കർമ്മമായും തൊഴിലായും കാത് കുത്ത്‌, മുടി വെട്ട്, ചേലാ കർമ്മം തുടങ്ങിയവ ശാസ്ത്രീയമായി ചെയ്തിരുന്നൊരു വിഭാഗമാണ് ഒസ്സന്മാർ. അല്പം വൈദ്യ മേഖലയിലും ഇവർ കൈകടത്തിയിരുന്നു. സുന്നത്ത് കല്യാണം, മാർക്കകല്യാണം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ചേല കർമ്മ ചടങ്ങിലെ മുഖ്യ അതിഥി ഒസ്സാനായിരിക്കും. ചെറിയ വലിപ്പത്തിലുള്ള കത്തി, കൊടിൽ, നൂൽ, മുറിവുണക്കാനുള്ള മരുന്ന് തുടങ്ങിയവ ഇവരുടെ ഉപകരണങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=ഒസ്സാൻ‌&oldid=2658696" എന്ന താളിൽനിന്ന് ശേഖരിച്ചത്