മോണോക്രോടാലിൻ

രാസസം‌യുക്തം

പൈറോലിസിഡിൻ ആൽക്കലോയിഡുകളുടെ ഗ്രൂപ്പിൽപ്പെടുന്ന ഒരു ആൽക്കലോയിഡാണ് മോണോക്രോടാലിൻ.[1] ഇത് സസ്യജന്യമാണ്. ഇതൊരു വിഷപദാർത്ഥം കൂടിയാണ്. കന്നുകാലികളെപ്പോലുള്ള വളർത്തു മൃഗങ്ങൾക്ക് ഇത് ഹാനികരമാണ്.[2] [3][4]

മോണോക്രോടാലിൻ - തന്മാത്രാഘടന
ക്രോട്ടാലേറിയ സ്പെക്ടബിലിസ്

കിലുകിലുക്കി പോലുള്ള ക്രോട്ടലേറിയ ഇനത്തിൽപ്പെട്ട ചെടിയുടെ ഇലകളിലും തണ്ടിലും മറ്റും മോണോ ക്രോട്ടാലിൻ അടങ്ങിയിട്ടുണ്ട്. കരിനീലക്കടുവ ശലഭത്തിന്റെ ആൺപൂമ്പാറ്റകളിൽ ഫിറോമോൺ ഉൽപാദിപ്പിക്കാൻ ആവശ്യമായ ഘടകമായ  പൈറോളിസിഡിൻ ആൽക്കലോയി‍‍ഡ് ഗണത്തിൽപ്പെട്ടതാണ് മോണോ ക്രോട്ടാലിൻ എന്ന പദാർഥം. ഈ ചെടിയിൽ നിന്നും ലഭിക്കുന്ന മോണോക്രോടാലിൻ അവയുടെ ശരീരത്തിൽ ശേഖരിക്കുകയും ചെയ്യുന്നു.[5] ചെടിയുടെ ഉണങ്ങിയ ഇലകളിൽനിന്നും മുറിവുകളിൽനിന്നും ഊറി വരുന്ന ദ്രാവകത്തിലും ഈ ആൽക്കലോയി‍‍ഡ് അടങ്ങിയിട്ടുണ്ട്.

  1. "Monocrotaline (Crotaline) | Pyrrolizidine Alkaloid | MedChemExpress". Retrieved 2021-06-27.
  2. "Monocrotaline - an overview | ScienceDirect Topics". Retrieved 2021-06-27.
  3. Mechanisms and pathology of monocrotaline pulmonary toxicity
  4. Monocrotaline Induces Endothelial Injury and Pulmonary Hypertension
  5. "പൂമ്പാറ്റച്ചെടി". Retrieved 2021-06-27.
"https://ml.wikipedia.org/w/index.php?title=മോണോക്രോടാലിൻ&oldid=3593761" എന്ന താളിൽനിന്ന് ശേഖരിച്ചത്