യൂഗോസ്ലാവിയയിൽ ജനിച്ച് 1989-ൽ അന്താരാഷ്ട്ര ടെന്നിസിൽ അരങ്ങേറി, തൊണ്ണൂറുകളുടെ ആദ്യം വളരെയധികം ലോകശ്രദ്ധ നേടിയ മുൻ ടെന്നീസ് കളിക്കാരിയാണ് മോണിക്ക സെലസ്‌. തന്റെ പ്രശസ്തിയുടെ ഉന്നതിയിൽ എട്ട് ഗ്രാൻഡ്‌ സ്ലാം വ്യക്തിഗത കിരീടങ്ങൾ നേടുകയും ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുകയും ചെയ്ത സെലസിന്, അവിചാരിതമായി ഒരു കളിക്കിടെ സ്റ്റെഫി ഗ്രാഫിന്റെ ആരാധകനെന്നവകാശപ്പെടുന്ന ഒരക്രമിയുടെ കുത്തേൽക്കുകയും കളിക്കളം വിടേണ്ടി വരികയും ചെയ്തു. അതിനു ശേഷം 1994-ൽ അവർ അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും അടുത്തവർഷം മൽസര രംഗത്ത് തിരിച്ചെത്തുകയും ചെയ്തു. പഴയ പ്രഭാവത്തിന്റെ അടുത്തെത്താൻ കഴിഞ്ഞില്ലെങ്കിലും 1996 ആസ്ട്രേലിയൻ ഓപ്പൺ നേടുകയുണ്ടായി[1]. 2007-ൽ ഹംഗറിയുടെ പൗരത്വം കൂടി സ്വീകരിച്ച അവർ അടുത്ത വർഷം വിരമിച്ചു.

മോണിക്ക സെലസ്‌ ഒരു കളിക്കിടെ

അവലംബം തിരുത്തുക

  1. "30 Legends of Women's Tennis: Past, Present and Future". ടൈം. Archived from the original on 2013-04-14. Retrieved 10 മെയ്‌ 2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മോണിക്ക_സെലസ്‌&oldid=3789267" എന്ന താളിൽനിന്ന് ശേഖരിച്ചത്