മോട്ടോ ജി4
ലെനോവോയുടെ സഹോദര സ്ഥാപനമായ മോട്ടോറോള മൊബിലിറ്റി വികസിപ്പിച്ചെടുത്ത ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോണാണ് മോട്ടോ ജി4. തേർഡ് ജനറേഷൻ മോട്ടോ ജിയുടെ പിന്മുറക്കാരനായി അറിയപ്പെടുന്ന മോട്ടോ ജി4 ബ്രസീലിലും ഇന്ത്യയിലും 2016 മെയ് 17-നും യുഎസ്സിലും മറ്റു മാർക്കറ്റുകളിലും ജൂൺ 28-നും അവതരിപ്പിക്കപ്പെട്ടു. [1] ഈ ഫോണിൽ ആൻഡ്രോയ്ഡ് സെക്യൂരിറ്റി പാച്ചുകൾ ലഭ്യമാകും, എന്നാൽ എല്ലാ മാസത്തിലും ലഭ്യമാകില്ല. [2]
2017 ഫെബ്രുവരി 28-നു മോട്ടോ ജി4-ൻറെ പിന്മുറക്കാരനായി മോട്ടോ ജി5 അവതരിപ്പിക്കപ്പെട്ടു, കൂടുതൽ റാം, സ്റ്റോറേജ്, മികച്ച സിപിയു എന്നിവയോടുകൂടി. [3]
മോഡലുകൾ
തിരുത്തുകമോട്ടോ ജി4 ഫോൺ സ്റ്റാൻഡേർഡ് മോഡൽ, മോട്ടോ ജി4 പ്ലേ, മോട്ടോ ജി4 പ്ലസ് എന്നീ മോഡലുകളിൽ ലഭ്യമാണ്. പ്ലേ മോഡൽ കുറഞ്ഞ സ്ക്രീൻ റെസല്യൂഷനും കുറഞ്ഞ ക്യാമറയുമുള്ള ലോ എൻഡ് മോഡലാണ്. സ്റ്റാൻഡേർഡ് മോട്ടോ ജി4 പ്ലേയ്ക്കും പ്ലസ്സിനും നടുവിലുള്ള മോഡലാണ്. മോട്ടോ ജി4 പ്ലസ് മുന്നിൽ ഫിംഗർ പ്രിൻറ് സെൻസറോട് കൂടിയ പ്രീമിയം മോഡലാണ്. ഇതിൽ ഇൻഫ്രാറെഡ് ഫേസ് ഡിറ്റക്ഷനും ഓട്ടോ ഫോകസ്സോടും കൂടി 16 മെഗാപിക്സൽ ക്യാമറയും, 4 ജിബി വരെയുള്ള റാമും, 64 ജിബി വരേയുള്ള ഇന്റെർണൽ സ്റ്റോറേജും. ഓൺലൈൻ റീട്ടെയിലറായ ആമസോൺ തങ്ങളുടെ ആമസോൺ പ്രൈം വരിക്കാർക്കുമാത്രമയി ജി4-ൻറെ പ്രൈം എക്സ്ക്ലൂസീവ് എഡിഷൻ അവതരിപ്പിച്ചു. ഈ മോഡലിനു സ്റ്റാൻഡേർഡ് മോഡലിനെക്കൽ 50 യുഎസ് ഡോളർ കുറവാണ് വില, മാത്രമല്ല ലോക്ക് സ്ക്രീനിൽ ആമസോണിൻറെ പരസ്യങ്ങളും പ്രദർശിപ്പിക്കും. മറ്റു സേവനങ്ങളെല്ലാം ഒരേതാണ്.
മോട്ടോറോള മൊബിലിറ്റി
തിരുത്തുകഅമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാണ കമ്പനി ആണ് മോട്ടോറോള മോബിലിറ്റി. മോട്ടോറോള ഇൻകോർപ്പറേഷൻറെ സെല്ലുലാർ ഫോൺ വിഭാഗം ആയിരുന്ന പേർസണൽ കമ്യൂണികേഷൻ സെക്ടർ ആണ് പിന്നീട് മോട്ടോറോള മോബിലിറ്റിയായി മാറിയത്.
അടിസ്ഥാന സൗകര്യങ്ങളുള്ള മൊബൈലുകൾ, ഗൂഗിളിൻറെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ, ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ, കേബിൾ മോഡം, സെറ്റ്-ടോപ് ബോക്സ്, ഉപഗ്രഹ ടെലിവിഷൻ എന്നിവയുടെ നിർമ്മാണത്തിൽ ആയിരുന്നു ആദ്യകാലങ്ങളിൽ ശ്രദ്ധയൂന്നിയിരുന്നത്.
2011-ൽ മോട്ടോറോള ഇൻകോർപ്പറേഷൻ പിളർന്നതിനു ശേഷം, മൊബൈൽ ഫോൺ നിർമ്മാണ വിഭാഗവും, സെറ്റ്-ടോപ് ബോക്സ് നിർമ്മാണ വിഭാഗവും ലയിച്ച് മോട്ടോറോള മോബിലിറ്റി എന്ന പേരിൽ പുതിയൊരു കമ്പനി ആവുകയായിരുന്നു. പിളർപ്പിനു ശേഷം അധികം വൈകാതെ 2011 ഓഗസ്റ്റിൽ മോട്ടോറോള മോബിലിറ്റിയെ ഗൂഗിൾ ഏറ്റെടുത്തിരുന്നെങ്കിലും, 2014 ജനുവരിയിൽ ചൈനീസ് കമ്പനി ആയ ലെനോവോക്ക് യു.എസ് $2.91 ബില്ല്യൺ-നുവിൽക്കുകയായിരുന്നു. 2014 ഒക്ടോബർ 30-നു മോട്ടോറോള മോബിലിറ്റിയെ ലെനോവോ പൂർണ്ണമായും സ്വന്തമാക്കി.
നിലവിൽ ഉണ്ടായിരുന്ന പ്രപ്റൈറ്റെറി ഓപ്പറേറ്റിങ് സിസ്റ്റം മാറ്റി പകരം ഗൂഗിളിൻറെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡ്രോയിഡ് എന്ന സ്മാർട്ട് ഫോൺ 2009 നവംബറിൽ പുറത്തിറക്കി. ശേഷം ഡ്രോയിഡ് എക്സ്, ഡ്രോയിഡ് 2 എന്നീ പതിപ്പുകൾ വിപണിയിൽ എത്തി. ഡ്രോയിഡ് ഒരു വൻ വിജയമായിരുന്നു.
ലെനോവോ
തിരുത്തുകചൈന ആസ്ഥാനമായുള്ള ഒരു കമ്പ്യൂട്ടർ നിർമ്മാണക്കമ്പനിയാണ് ലെനോവോ. മൊബൈൽഫോൺ, ഡെസ്ക്‌ടോപ്പ്, ലാപ്പ്‌ടോപ്പ്, നോട്ട് ബുക്ക്, സെർവറുകൾ, പ്രിന്ററുകൾ, ടെലിവിഷനുകൾ, സ്കാനറുകൾ, ഹാർഡ്‌ഡിസ്കുകൾ എന്നിവയാണ് പ്രധാനമായും നിർമ്മിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Moto G4 Play review: The best $150 you can spend on a modern Android smartphone Review | ZDNet". ZDNet. Retrieved 14 April 2017.
- ↑ "Lenovo fragments Moto G into three models, because it has no idea what we want". The Verge. Vox Media. Retrieved 14 April 2017.
- ↑ "Moto unveils G4 and G4 Plus smartphones in India". ABP Live. Archived from the original on 2016-05-18. Retrieved 14 April 2017.