മോജി ഒലയ്യ
ഒരു നൈജീരിയൻ നടിയായിരുന്നു മോജി ഒലയ്യ (27 ഫെബ്രുവരി 1975 - 17 മെയ് 2017) .[1]
Moji Olaiya | |
---|---|
ജനനം | ഫെബ്രുവരി 27, 1975 |
മരണം | മേയ് 17, 2017 Canada | (പ്രായം 42)
ദേശീയത | Nigeria |
തൊഴിൽ | Actress |
കരിയർ
തിരുത്തുകഹൈലൈഫ് സംഗീതജ്ഞനായ വിക്ടർ ഒലയ്യയുടെ മകൾ, മോജി ഒലയ്യ തന്റെ അഭിനയ ജീവിതം ആരംഭിച്ചത് വാലെ അഡെനുഗയുടെ നിർമ്മാണം സൂപ്പർ സ്റ്റോറിയിലൂടെയാണ്.[2] അവർ യൊറൂബ, ഇംഗ്ലീഷ് വിഭാഗങ്ങളിലെ നിരവധി നോളിവുഡ് സിനിമകളിൽ അഭിനയിച്ചു.[3] നോ പെയിൻസ് നോ ഗെയിൻസ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവർ അറിയപ്പെടുന്നത്. അതിൽ അവർ ഇരേതി, സാഡെ ബ്ലേഡ് (2005), എൻകാൻ ആദുൻ (2008), ഒമോ ഇയ മെറ്റാ ലേയി (2009) എന്നിവ അവതരിപ്പിച്ചു. അഗുൻബനീറോയിലും അവർ അഭിനയിച്ചു. 2003-ൽ ആ വർഷത്തെ മികച്ച സഹനടിക്കുള്ള റീൽ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. കൂടാതെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡും അവർ നേടി.[4]
2016-ൽ, ഒലയ്യ, ഇയാ ഒകോമി,[5] എന്ന ഒരു സിനിമ പുറത്തിറക്കി ഫോലുക്ക് ഡറാമോളയും ഫൺഷോ അഡിയോലുവും അഭിനയിച്ചു. അത് ജൂലൈയിൽ ലാഗോസിൽ പ്രീമിയർ ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരുന്നു.[6]
സ്വകാര്യ ജീവിതം
തിരുത്തുകഒലയ്യ 2007-ൽ ബയോ ഒകെസോളയെ വിവാഹം കഴിച്ചു. പിന്നീട് വേർപിരിഞ്ഞു.[7][8][9] 2014-ൽ അവർ ഇസ്ലാം മതം സ്വീകരിച്ചു.[10][11]
2017 മെയ് 17-ന് കാനഡയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ഒലയ്യ മരിച്ചു. അവിടെ വെച്ച് അവർക്ക് കൃത്യം രണ്ട് മാസം മുമ്പ് രണ്ടാമത്തെ കുട്ടി ജനിച്ചു.[12] ഒടുവിൽ 2017 ജൂൺ 7 ന് ഇസ്ലാമിക ആചാരപ്രകാരം അവരെ സംസ്കരിച്ചു.[13]
അവലംബം
തിരുത്തുക- ↑ Esho Wemimo (3 March 2015). "Moji Olaiya: Photos from her 40th birthday bash". The Pulse. Archived from the original on 2016-03-04. Retrieved 26 March 2015.
- ↑ "I was the breadwinner while my marriage lasted — Actress, Moji Olaiya". Nigerian Tribune. Archived from the original on 2 April 2015. Retrieved 26 March 2015.
- ↑ NONYE BEN-NWANKWO. "Fathia Balogun had nothing to do with my broken marriage – Moji Olaiya". The Punch. Archived from the original on 2015-06-03.
- ↑ "Moji Olaiya". Naij.com. Retrieved 15 September 2016.
- ↑ "Moji Olaiya's movie "Iya Okomi" to premiere in July". Nigerian Pilot. 31 July 2016. Archived from the original on 3 October 2016. Retrieved 15 September 2016.
- ↑ "Moji Olaiya's movie to premiere in July". Pulse. 3 June 2016. Archived from the original on 2016-07-16. Retrieved 15 September 2016.
- ↑ "Violence forced me out of Marriage". Modern Ghana. 31 January 2014. Retrieved 26 March 2015.
- ↑ Mary Jane Eze. "I Can't remain in a violent marriage - Moji Olaiya". Codedwap.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Moji Olaiya left her husband because of domestic Violence". Nollywood magazine. Retrieved 26 March 2015.
- ↑ "Fabulous at 40! Fathia Balogun, Yomi Fash, Ronke Oshodi, Eniola Badmus, others party with Nollywood actress, Moji Olaiya (PHOTOS)". YNaija. 3 March 2015. Retrieved 26 March 2015.
- ↑ "Nollywood Yoruba Movie Actress Moji Olaiya Cries 'I don't have any Alhaji lover'". Daily Mail (Nigeria). 3 November 2014. Archived from the original on 2015-04-02. Retrieved 16 March 2015.
- ↑ "Veteran Yoruba movie actress, Moji Olaiya, is dead", by Jayne Augoye, Premium Times
- ↑ "PHOTOS: Moji Olaiya's Burial Ceremony In Lagos". okay.ng. Retrieved 2017-06-07.