ബാഗ്ദാദിലെ ഇറാഖ് നാഷണൽ മ്യൂസിയത്തിന് ശേഷം ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ മ്യൂസിയമാണ് മൊസൂൾ മ്യൂസിയം. 2003 ഇറാഖ് യുദ്ധകാലത്ത് ഇത് കൊള്ളയടിയ്ക്കപ്പെട്ടിട്ടുണ്ട്[1].[2] 1952-ൽ സ്ഥാപിക്കപ്പെട്ട മ്യൂസിയം 1972-ൽ നവീകരിയ്ക്കപ്പെട്ടു. പ്രാചീന അസീറിയൻ കലാരൂപങ്ങൾ ഈ മ്യൂസിയത്തിൽ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു[3]. മ്യൂസിയങ്ങളിലെ അപൂർവ്വവസ്തുശേഖരത്തിന്റെ മൂല്യം 80 മുതൽ 250 ദശലക്ഷം വരെ വിലമതിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. 1952-ൽ സ്ഥാപിതമായ മ്യൂസിയത്തിൽ 1972-ൽ പുരാതന അസീറിയൻ കരകൗശല വസ്തുക്കൾ അടങ്ങിയ ഒരു പുതിയ കെട്ടിടം തുറക്കുന്നതുവരെ ഒരു ചെറിയ ഹാൾ ഉണ്ടായിരുന്നു.[4]

Mosul Museum
متحف الموصل
മൊസൂൾ മ്യൂസിയം is located in Mosul
മൊസൂൾ മ്യൂസിയം
Location within Mosul
Former nameMosul Museum of History
സ്ഥാപിതം1952 (1952)
സ്ഥാനംMosul, Iraq
നിർദ്ദേശാങ്കം36°20′17″N 43°08′22″E / 36.337923°N 43.139372°E / 36.337923; 43.139372
TypeNational History Museum
Collection sizeapprox. 2,200 pieces
DirectorZaid Ghazi Saadallah
OwnerMinistry of Tourism and Antiquities

ഐ.എസിന്റെ കടന്നുകയറ്റം

തിരുത്തുക

ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് 2014 ൽ മ്യൂസിയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അവിടെ സൂക്ഷിച്ചിരിയ്ക്കുന്ന കലാവസ്തുക്കളും പ്രതിമകളും ഇസ്ലാമിന് എതിരെയുള്ളതാണെന്നു ആരോപിച്ച് അവ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വലുതായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.[5][6] കൂടാതെ മൊസൂളിലെ ഗ്രന്ഥശാലകൾ തീയിട്ടു നശിപ്പിച്ചതിനു ശേഷം ഒരു ദിവസം കഴിഞ്ഞ് 2015 ഫെബ്രുവരി 26 ന്, മ്യൂസിയത്തിലെ പുരാവസ്തുക്കൾ നശിപ്പിക്കുന്നതിന്റേയും 3300 വർഷം പഴക്കമുള്ള അസ്സീറിയൻ ശില്പങ്ങളുടെ നഗരമായ നിംറൂദ് തരിപ്പണമാക്കുന്നതിന്റെ ദൃശ്യങ്ങളും ഐ.എസ് പുറത്തുവിട്ടു[7]. ഇറാഖിൻെറ സാംസ്കാരിക പൈതൃക സംരക്ഷണം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഒരു അവിഭാജ്യഘടകമാകയാൽ അത് സംരക്ഷിക്കപ്പെടേണ്ടതാണെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഐറിന ബോക്കോവ സെക്യൂരിറ്റി കൌൺസിലിന്റെ അടിയന്തര യോഗം വിളിച്ചുകൂട്ടാൻ അഭ്യർത്ഥിയ്ക്കുന്ന അവസരത്തിൽ അഭിപ്രായപ്പെടുകയുണ്ടായി[8].

  1. Mosul descends into chaos as even museum is looted. The Guardian. April 12, 2003
  2. Unesco inspection finds no evidence of recent looting in Northern Iraq The Art Newspaper
  3. Riyadh Mohammed (26 Feb 2015). "ISIS Destroys Second Largest Museum in Irq". The Fiscal Times.
  4. Riyadh Mohammed (26 Feb 2015). "ISIS Destroys Second Largest Museum in Iraq". The Fiscal Times.
  5. "The Plight Of Mosul's Museum: Iraqi Antiquities At Risk Of Ruin". NPR.org. 9 July 2014. Retrieved December 22, 2014.
  6. Christopher Dickey, "ISIS Is About to Destroy Biblical History in Iraq,", The Daily Beast, July 7, 2014. Retrieved December 22, 2014
  7. "ISIS thugs take a hammer to civilisation: Priceless 3,000-year-old artworks smashed to pieces in minutes as militants destroy Mosul museum". Daily Mail. Retrieved 26 February 2015
  8. Kareem Shaheen (27 February 2015). "Isis fighters destroy ancient artefacts at Mosul museum". The Guardian.
"https://ml.wikipedia.org/w/index.php?title=മൊസൂൾ_മ്യൂസിയം&oldid=3365708" എന്ന താളിൽനിന്ന് ശേഖരിച്ചത്