മൈൽകുറ്റി
ദൂരം കാണിക്കാൻ വഴിയോരത്ത് സ്ഥാപിക്കുന്ന അടയാളങ്ങളെയാണ് മൈൽകുറ്റി എന്ന് പറയുക. പാതയുടെ ഓരത്താണ് സാധാരണ മൈൽകുറ്റികൾ സ്ഥാപിക്കുന്നത്. ഓരോ മൈലിനും ഓരോ കുറ്റി എന്നാണ് കണക്ക്. ഇതിന്റെ പ്രധാന ഉപയോഗം വഴിയാത്രക്കാരന് വഴിതെറ്റിയിട്ടില്ല എന്ന് ഉറപ്പ് വരുത്താൻ വേണ്ടിയിട്ടാണ്. കൂടാതെ ലക്ഷ്യത്തിലെത്താൻ എത്ര ദൂരം ഉണ്ട് എന്നു കൂടി യാത്രക്കാരനെ അറിയിക്കാനും മൈൽകുറ്റി സഹായിക്കുന്നു. കൂടാതെ സ്ഥലനിർണയം നടത്താനും മൈൽകുറ്റി ഉപകരിക്കുന്നു. ഉദാഹരണത്തിന് ഇന്ന റോഡിൽ ഇത്രാമത്തെ മൈൽകുറ്റി എന്നു പറഞ്ഞാൽ സ്ഥലം കൃത്യമായി തിട്ടപ്പെടുത്തുവാൻ സഹായിക്കും.[1]
അവലംബം
തിരുത്തുക- ↑ Collingwood, R. G.; Wright, R. P. (1965). The Roman Inscriptions of Britain. I: Inscriptions on stone. Oxford: Clarendon Press.