ഇന്ത്യൻ, പാശ്ചാത്യ സംഗീതം അവതരിപ്പിക്കുന്ന മൈഹാറിലെ ഒരു ഉപകരണ സംഗീത ഗ്രൂപ്പാണ് മൈഹർ ബാൻഡ് . 1918ൽ ചുവപ്പ് ജ്വരം എന്ന സാംക്രമികരോഗം മധ്യപ്രദേശിലെ മൈഹറിലും പരിസര പ്രദേശങ്ങളിലും പടർന്നു പിടിച്ചു.[1] നിരവധി ജീവൻ, ഈ മഹാമാരി അപഹരിച്ചു. കുറെ കുട്ടികൾ അനാഥരായി. സംഗീതജ്ഞനായ ഉസ്താദ് അലാവുദ്ദീൻ ഖാൻ ഈ കുട്ടികളെ സംഗീതം പഠിപ്പിക്കുകയും പിന്നീട് മൈഹർ ബാൻഡ് എന്നറിയപ്പെടുന്ന ഓർക്കസ്ട്ര ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തു. മൈഹർ ഭരണാധികാരിയായിരുന്ന രാജകുമാരൻ ബ്രജ് നാഥ് സിംഗുമായി സഹകരിച്ച് ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി.

കലാകാരന്മാരും ഉപകരണങ്ങളും തിരുത്തുക

ബാബ (ഉസ്താദ് അലാവുദ്ദീൻ ഖാൻ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.) ഓരോ വിദ്യാർത്ഥിയെയും പരീക്ഷിക്കുകയും ഒരു പ്രത്യേക ഉപകരണം വായിക്കാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. തുടക്കത്തിൽ ജൽ തരംഗ് ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് അതിന് പകരം ചിലവ് കുറഞ്ഞ നാൽ-തരംഗ് നിർമ്മിച്ചു . ഉപേക്ഷിക്കപെട്ട തോക്കിൻ കുഴൽ പൊട്ടിച്ച് രൂപപ്പെടുത്തിയതായിരുന്നു ഇത്. തബല, ധോളക്, ഹാർമോണിയം, സിത്താർ തുടങ്ങിയ സാധാരണ ഉപകരണങ്ങൾക്ക് പുറമെ നിലവിലുള്ള ഉപകരണങ്ങളിൽ നിന്ന് ചെറിയ മാറ്റങ്ങളോടെ ചന്ദ്രസാരംഗ്, സിതാർ ബൻജോ എന്നിങ്ങനെ പുതിയ ചില ഉപകരണങ്ങൾ അദ്ദേഹം രൂപപ്പെടുത്തിയെടുത്തു. പിയാനോ, വയലിൻ, സെല്ലോ എന്നിവയുൾപ്പെടെ പാശ്ചാത്യ ഉപകരണങ്ങൾ വായിക്കാൻ അദ്ദേഹം കുട്ടികളെ പരിശീലിപ്പിച്ചു. രാജകൊട്ടാരത്തിൽ, ബാൻഡിനായി ക്രമീകരണങ്ങൾ ചെയ്തു, പ്രധാന ഹാളിന് മുകളിലുള്ള ഗാലറിയിൽ നിന്ന് സന്ദർശനം നടത്തുന്ന വിശിഷ്ടാതിഥികൾക്കു വേണ്ടി അവർ വായിച്ചു.

മൈഹർ ബാൻഡിലെ ആദ്യ അംഗങ്ങൾ: [2] ബാൻഡിൽ മൂന്ന് പെൺകുട്ടികളും ഉണ്ടായിരുന്നു. സ്ത്രീകൾക്ക് പൊതുപരിപാടികളിൽ പങ്കെടുക്കാൻ സാമൂഹ്യ വിലക്കുകൾ നിലനിന്ന കാലത്ത് ഇത് വലിയൊരു സാമൂഹ്യ വിപ്ലവമായി കണക്കാക്കപ്പെട്ടു. {{Columns-* * അനാർഖാൻ (സിത്താർ)

  • വിശ്വനാഥ് (വയലിൻ)
  • ശിവ് സഹായ (ബാൻസുരി, ക്ലാരിനെറ്റ്)
  • റാംസ്വരൂപ് (സിത്താർ ബാഞ്ചോ)

ആദ്യത്തെ ഇന്ത്യൻ ക്ലാസിക്കൽ ബാൻഡ് തിരുത്തുക

ഇന്ത്യൻ രാഗങ്ങളെ അടിസ്ഥാനമാക്കി ബാബ നിരവധി ബാൻഡിഷുകൾ (കോമ്പോസിഷനുകൾ) സൃഷ്ടിച്ചു. രാജ സദസ് സന്ദർശിക്കുന്ന യൂറോപ്യന്മാരെ രസിപ്പിക്കുന്നതിനായി അദ്ദേഹം തന്റെ വിദ്യാർത്ഥികൾക്ക് പാശ്ചാത്യ രാഗങ്ങൾ പഠിപ്പിച്ചു . [2] പതിനെട്ട് കലാകാരന്മാരുമായി അദ്ദേഹം ആരംഭിച്ചു. വിരമിച്ച ശേഷം പത്ത് കലാകാരന്മാർ മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിലും ബാൻഡ് അതേ സംഖ്യയിൽ തന്നെ തുടരുന്നു.

നിലവിൽ തിരുത്തുക

ബാബയുടെ മരണശേഷം മൈഹർ ബാൻഡിന് നേതൃത്വം നഷ്ട്ടമായി. തുടർന്ന് മൈഹർ കുടുബത്തിലെ ഒരംഗമായ നാരായണൻ സിംഗിൻറെ പരിശ്രമ ഫലമായി ബാൻഡിനെ 1955ൽ ബാബ സ്ഥാപിച്ച മൈഹർ സംഗീത കോളേജുമായി ബന്ധിപ്പിച്ചു. ആദ്യത്തെ ഇന്ത്യൻ ഓർക്കസ്ട്ര മധ്യപ്രദേശ് സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്തു. മൈഹാറിലും ചിലപ്പോൾ മറ്റ് നഗരങ്ങളിലും അവർ പ്രകടനം നടത്തുന്നു. 2005 ൽ ഇൻഡോറിൽ നടന്ന ലതാ മംഗേഷ്കർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തത് അവർ പ്രശംസ പിടിച്ചുപറ്റി, ജൂബിലി ആഘോഷങ്ങളിൽ സംസ്ഥാന സർക്കാർ അവർക്ക് ഒരു പ്രധാന സ്ഥാനം നൽകി.

അവലംബം തിരുത്തുക

  1. https://www.madhyamam.com/sites/default/files/Weekend%201665_17-05-2020_04%20new.pdf
  2. 2.0 2.1 Trivedi, Rajiv. "Forging notes: Maihar Band". Omenad.net.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈഹർ_ബാൻഡ്&oldid=3337467" എന്ന താളിൽനിന്ന് ശേഖരിച്ചത്