മൈരാജ് അഹമ്മദ് ഖാൻ
ഇന്ത്യൻ ഷൂട്ടിങ് താരമാണ് മൈരാജ് അഹമ്മദ് ഖാൻ. സ്‌കീറ്റ് ഗൺ വിഭാഗത്തിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. 2015 സെപ്തംബറിൽ ഇറ്റലിയിൽ വെച്ച് നടന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ സ്‌കീറ്റ് ഗൺ വിഭാഗത്തിൽ യോഗ്യത നേടി[1]. ബ്രസീലിലെ റിയോ ഡി ജെനീറോയിൽ നടന്ന ഐഎസ്എസ്എഫ് വേൾഡ് കപ്പിൽ വെള്ളി മെഡൽ നേടി.[2][3].ഒരു ഷൂട്ടിങ് ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്‌കീറ്റ് വിഭാഗത്തിൽ ഇന്ത്യ മെഡൽ നേടിയത്.
ലോക പത്താം നമ്പർ താരവും ഏഷ്യയിലെ ആറാം റാങ്കുകാരനുമാണ് ഇദ്ദേഹം. കോമൺവെൽത്ത് ഷൂട്ടിങ് ചാംപ്യൻഷിപ്പ്, ഏഷ്യൻ ചാംപ്യൻഷിപ്പ്. സൗത്ത് ഏഷ്യൻ ഫെഡറേഷൻ എന്നീ ചാംപ്യൻഷിപ്പുകളിൽ മെഡലുകൾ നേടിയിട്ടുണ്ട്.
വ്യക്തി ജീവിതം
തിരുത്തുകഉത്തർപ്രദേശിലെ ബുലന്ദ്ശഹ്ർ ജില്ലയിലെ ഖുർജ ഗ്രാമത്തിൽ ഇല്ല്യാസ് അഹമ്മദ് ഖാന്റെ മകനായി 1975 നവംബർ രണ്ടിന് ജനിച്ചു. 1998 മുതൽ ഷൂട്ടിങ്ങിൽ പരിശീലനം തുടങ്ങി. ഇദ്ദേഹത്തിന്റെ സഹോദരൻ നജം അഹമ്മദ് ഖാനും ഷൂട്ടറാണ്. 2003ൽ ഇന്റർനാഷണൽ ഷൂട്ടിങ് സ്‌പോർട് ഫെഡറേഷൻ (ഐഎസ്എസ്എഫ്) വേൾഡ് കപ്പിലൂടെയാണ് അന്താരാഷ്ട്ര മത്സര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
നേട്ടങ്ങൾ
തിരുത്തുക- 2016ലെ റിയോ ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം സ്‌കീറ്റിൽ മത്സരിക്കാൻ യോഗ്യത നേടി ഈ മത്സരത്തിൽ ഒമ്പതാമനായി യോഗ്യതാ റൗണ്ടിൽ പുറത്തായി.
- 2010ലെ ഡൽഹി കോമൺവെൽത്ത് ചാംപ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി.
- 2008ൽ സിംഗപ്പൂർ നടന്ന ഓപൺ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ഇദ്ദേഹം ഉൾപ്പെട്ട ടീമിന് ഗോൾഡ് മെഡൽ ലഭിച്ചു.
- 2007ലെ സിംഗപ്പൂർ ഓപൺ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ടീം ഇനത്തൽ സ്വർണ്ണം നേടി.[4]
അവലംബം
തിരുത്തുക- ↑ http://indianexpress.com/article/sports/sport-others/mairaj-ahmed-khan-buries-15-years-of-pain-by-clinching-olympic-quota-in-skeet/
- ↑ "Mairaj Ahmed Khan wins India's first skeet medal at a shooting World Cup". Zee News. 25 April 2016. Retrieved 28 June 2016.
- ↑ http://indianexpress.com/article/sports/sport-others/mairaj-ahmed-khan-wins-indias-first-medal-in-mens-skeet-at-shooting-world-cup-2769415/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-30. Retrieved 2016-08-21.