മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് റീഫിനാൻസ് ഏജൻസി
ഭാരതത്തിലെ ചെറുകിട സംരംഭകർക്ക് 10 ലക്ഷംരൂപവരെ വായ്പ നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള സർക്കാർ ബാങ്കിങ്ങ് സ്ഥാപനമാണ് മുദ്ര ബാങ്ക് അഥവ മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് റീഫിനാൻസ് ഏജൻസി. 2015ൽ ആണ് ഇതിൻ്റെ തുടക്കം . യാതൊരു ഈടുമില്ലാതെ വായ്പ ലഭിക്കും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. സ്ഥലത്തിൻ്റെ ആധാരം, സ്വർണ്ണം, ആൾ ജാമ്യം, സാലറി സർട്ടിഫിക്കറ്റ് അങ്ങനെയുള്ള ഒരു തരത്തിലുള്ള കോ ലാറ്ററലും വേണ്ടതില്ല. വീടിനടുത്തുള്ള ദേശസാത്കൃത ബാങ്കിനെ സമീപിച്ചാൽ മതി. ചെറിയ സ്റ്റേഷനറി കട, ബ്യൂട്ടി പാർലർ, ഓട്ടോറിക്ഷ, തട്ടുകട, ചായക്കട ,ബാർബർ ഷോപ്എന്നിങ്ങനെയുള്ള സംരംഭങ്ങൾ തുടങ്ങാനാഗ്രഹിക്കുന്നവർക്ക് ഈടൊന്നും നൽകാതെ ആവശ്യമായ പണം വായ്പയായി കിട്ടും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെയും നിയന്ത്രണം മുദ്ര ബാങ്കിൽ അധിഷ്ടിതമായിരിക്കും.ഇന്ത്യയിൽ വൻ തോതിൽ സാമ്പത്തിക പുരോഗതി ഉണ്ടാക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു.
യഥാർഥ നാമം | मुद्रा बैंक |
---|---|
Public [1] | |
വ്യവസായം | ബാങ്കിംഗ് |
സ്ഥാപിതം | April 8, 2015 [2] |
ആസ്ഥാനം | India |
സേവന മേഖല(കൾ) | ഇന്ത്യ |
ഉത്പന്നങ്ങൾ | ബാങ്കിംഗ് |
വെബ്സൈറ്റ് | www |
ആരംഭം
തിരുത്തുക2015 ഏപ്രിൽ 8 നായിരുന്നു ഇവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. [3] പ്രധാൻ മന്ത്രി മുദ്ര യോജന പദ്ധതിയുടെ കീഴിൽ നനമന്ത്രി അരുൺ ജെയ്റ്റ്‌ലി 2015 ബജറ്റിൽ പ്രഖ്യാപിച്ച മുദ്ര ബാങ്കിന്റെ മൂലധനം 20,000 കോടി രൂപയാണ് . [4] ==ഉദ്ദേശം== എക്ട്രീം പൊവർട്ടി യിലുള്ളവർ സംരഭകരാകുന്നത് സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കും.പ്രതിവർഷം 1ലക്ഷം കോടി രൂപയെങ്കിലും വായ്പയിലൂടെ നിക്ഷേപിക്കുക, വായ്പ തിരിച്ചടവർക്ക് ഉടനെ വീണ്ടും വായ്പ നൽകി പ്രോത്സാഹിപ്പിക്കുക,
സ്ത്രീകകൾ, ദളിതർ, വികലാംഗർ എന്നിവർക്ക് മുൻഗണന നൽകുക, 20% വരെ എഴുതിതള്ളി സംരഭകരെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നിവ ഉദ്ദേശിക്കുന്നു..
നിലവിൽ ചെറുകിട വ്യവസായ വികസന സബ്സിഡിയറിയറിയായി സിഡ്ബിയുടെ കീഴിൽ ആരംഭിച്ചിട്ടുള്ള ഈ സ്ഥാപനം ഭാവിയിൽ സ്വതന്ത്ര പദവിയോടെ സൂഷമ സാമ്പത്തിക സ്ഥാപനങ്ങളുടെ നിയന്ത്രണ സംവിധാനമായി പ്രവർത്തിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. തുടങ്ങിയതിൽ പിന്നെഇതു വരെ 30 കോടിയോളം പേർക്ക് 15 ലക്ഷം കോടി രൂപ വായ്പയായി നൽകി. കേരളത്തിൽ മാത്രം 80000കോടി രൂപ വായ്പയായി നൽകി. കേരളത്തിൽ 5 ലക്ഷത്തോളം പേർക്ക് പുതിയ സംരഭങ്ങൾ തുടങ്ങാൻ സാധിച്ചു
പ്രവർത്തനം
തിരുത്തുകപ്രാഥമിക ഘട്ടത്തിൽ താഴെ പറയുന്ന 3 തരം വായ്പ്പകളാണ് മുദ്ര ബാങ്ക് അനുവദിക്കുന്നത്. ബാങ്ക് മനേജർ വായ്പ നിഷേധിക്കരുതെന്നും പരമാവധി വായ്പ നൽകണമെന്നും കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്നു. വായ്പ നിഷേധിക്കുന്ന ഈട് ആവശ്യപ്പെടുന്ന ബാങ്കിനെ തീരെ പ്രധാന മന്ത്രിക്ക് പരാതി നൽകാം Distributed പരമാവധി സാവകാശം നൽകാനും സംരഭകരോടൊപ്പം സൗഹാർദ്ദ പരമായി നിലകൊള്ളാനും സർക്കാർ നിർദ്ദേശിക്കുന്നു .
ന്യായമായ കാരണമില്ലാതെ നിഷേധിക്കുന്ന ബാങ്കിനെതിരെ ഏതൊരു പൗരനും പ്രധാനമന്ത്രിക്ക് പരാതി നൽകാവുന്നതാണ്.
- ശിശു: ₹ 50,000 വരെയുള്ള വായ്പ ( ചെറിയ കട തുടങ്ങാൻ )
- കിഷോർ: ₹ 5,00,000 അഞ്ച്ലക്ഷം വരെയുള്ള വായ്പ
- തരുൺ: ₹ 10,00,000 പത്ത് ലക്ഷം വരെ വായ്പ (ചെറുകിട വ്യവസായങ്ങൾ തുടങ്ങാം)
അവലംബം
തിരുത്തുക- ↑ "Finance Ministry reviews launch preparation of MUDRA Bank on April 8". 2015-03-31. Archived from the original on 2015-04-08. Retrieved 2015-04-08.
- ↑ "Finance Ministry reviews launch preparation of MUDRA Bank on April 8". 2015-03-31. Archived from the original on 2015-04-08. Retrieved 2015-04-08.
- ↑ "Finance Ministry reviews launch preparation of MUDRA Bank on April 8". 2015-03-31. Archived from the original on 2015-04-08. Retrieved 2015-04-08.
- ↑ "മുദ്ര ബാങ്കിന് ഇന്ന് തുടക്കമാകും". http://www.mathrubhumi.com/business/news_articles/story-537037.html.
{{cite web}}
:|access-date=
requires|url=
(help); External link in
(help); Missing or empty|publisher=
|url=
(help)