മൈക്രോസോഫ്റ്റ് വികസിപ്പിച്ച് പുറത്തിറക്കുന്ന വേഡ് പ്രോസ്സസിംഗ് ആപ്ലിക്കേഷനാണ് മൈക്രോസോഫ്റ്റ് വേഡ് (അല്ലെങ്കിൽ വേഡ്). 1983 ഒക്ടോബർ 25 നാണ് ആദ്യമായി മൈക്രോസോഫ്റ്റ് വേഡ് പുറത്തിറങ്ങിയത്. [6] മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് ലേഖനം, നോട്ടീസ്, പരസ്യം, ഫോറങ്ങൾ, പ്രോജക്ട് റിപ്പോർട്ടുകൾ, സർട്ടിഫിക്കറ്റ്, വിസിറ്റിങ് കാർഡ്, വിവാഹക്ഷണക്കത്ത്, ഡയറി, വെബ് പേജുകൾ എന്നിവ രൂപകല്പന ചെയ്ത് പ്രിൻറ് ചെയ്യാനായി സാധിക്കും.[7]1983 ഒക്‌ടോബർ 25,[8]ക്‌സെനിക്‌സ് സിസ്റ്റങ്ങൾക്കായുള്ള മൾട്ടി-ടൂൾ വേഡ് എന്ന പേരിൽ ഇത് ആദ്യമായി പുറത്തിറങ്ങി.[9][10][11] ഡോസ് (1983) പ്രവർത്തിക്കുന്ന ഐബിഎം പിസികൾ, ക്ലാസിക് മാക് ഒഎസിൽ പ്രവർത്തിക്കുന്ന ആപ്പിൾ മക്കിന്റോഷ് (1985), എടി ആൻഡ് ടി യുണിക്സ് പിസി (1985), അറ്റാരി എസ്ടി (1988), ഒഎസ്/2 (1989) എന്നിവയുൾപ്പെടെ നിരവധി പ്ലാറ്റ്‌ഫോമുകൾക്കായി പിന്നീടുള്ള പതിപ്പുകൾ എഴുതപ്പെട്ടു. മൈക്രോസോഫ്റ്റ് വിൻഡോസ് (1989), എസ്സിഒ യുനിക്സ്(SCO Unix 1990), മാക്ഒഎസ് (2001). വൈൻ ഉപയോഗിച്ച്, 2013-ന് മുമ്പുള്ള മൈക്രോസോഫ്റ്റ് വേഡിന്റെ പതിപ്പുകൾ ലിനക്സിൽ പ്രവർത്തിപ്പിക്കാം.

മൈക്രോസോഫ്റ്റ് വേഡ്
മൈക്രോസോഫ്റ്റ് വേഡ് 2021-ന്റെ ഉപയോക്തൃ ഇന്റർഫേസ്
മൈക്രോസോഫ്റ്റ് വേഡ് 2021-ന്റെ ഉപയോക്തൃ ഇന്റർഫേസ്
വികസിപ്പിച്ചത്Microsoft
ആദ്യപതിപ്പ്ഒക്ടോബർ 25, 1983; 41 വർഷങ്ങൾക്ക് മുമ്പ് (1983-10-25) (as Multi-Tool Word)
Stable release
2205 (16.0.15225.20204) / ഏപ്രിൽ 26, 2022; 2 വർഷങ്ങൾക്ക് മുമ്പ് (2022-04-26)[1]
ഓപ്പറേറ്റിങ് സിസ്റ്റം
Office 365 only
പ്ലാറ്റ്‌ഫോംIA-32, x64, ARM, ARM64
തരംWord processor
അനുമതിപത്രംTrialware
വെബ്‌സൈറ്റ്products.office.com/word
Microsoft Word for Mac
Word for Mac running on macOS Mojave (10.14.6)
Word for Mac running on macOS Mojave (10.14.6)
വികസിപ്പിച്ചത്Microsoft
Stable release
16.56 (Build 21121100) / ഡിസംബർ 14, 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-12-14)[3]
ഓപ്പറേറ്റിങ് സിസ്റ്റംmacOS
തരംWord processor
അനുമതിപത്രംProprietary software plus services
വെബ്‌സൈറ്റ്products.office.com/word
Microsoft Word for Android
Original author(s)Microsoft Corporation
വികസിപ്പിച്ചത്Microsoft Corporation
Stable release
16.0.14729.20146 / ഡിസംബർ 22, 2021; 2 വർഷങ്ങൾക്ക് മുമ്പ് (2021-12-22)[4]
ഓപ്പറേറ്റിങ് സിസ്റ്റംAndroid Oreo and later
അനുമതിപത്രംProprietary commercial software
വെബ്‌സൈറ്റ്products.office.com/word
Microsoft Word for iOS
വികസിപ്പിച്ചത്Microsoft Corporation
Stable release
2.56 / ഡിസംബർ 12, 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-12-12)[5]
ഓപ്പറേറ്റിങ് സിസ്റ്റംiOS 14 or later
IPadOS 14 or later
അനുമതിപത്രംProprietary commercial software
വെബ്‌സൈറ്റ്products.office.com/word
Word Mobile for Windows 10
വികസിപ്പിച്ചത്Microsoft
ഓപ്പറേറ്റിങ് സിസ്റ്റംWindows 10 and later, Windows 10 Mobile
തരംWord processor
അനുമതിപത്രംFreemium
വെബ്‌സൈറ്റ്www.microsoft.com/store/productId/9WZDNCRFJB9S

വേഡിന്റെ വാണിജ്യ പതിപ്പുകൾ ഒരു ഒറ്റപ്പെട്ട ഉൽപ്പന്നമായോ അല്ലെങ്കിൽ മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട് സോഫ്‌റ്റ്‌വെയറിന്റെ ഘടകമായോ ലൈസൻസ് ചെയ്‌തിരിക്കുന്നു, അവ ശാശ്വതമായ ലൈസൻസ് ഉപയോഗിച്ചോ അല്ലെങ്കിൽ മൈക്രോസോഫ്റ്റ് 365 സബ്‌സ്‌ക്രിപ്‌ഷന്റെ ഭാഗമായോ വാങ്ങാം. വിൻഡോസ് ആർടി(Windows RT)അല്ലെങ്കിൽ നിർത്തലാക്കപ്പെട്ട മൈക്രോസോഫ്റ്റ് വർക്ക്സ് സ്യൂട്ട് വാങ്ങുന്നതിലൂടെയും വേഡ് സ്വന്തമാക്കാം.

തുടക്കം

തിരുത്തുക

1981 ൽ ബ്രാവോ സോഫ്റ്റ്‌വെയർ കമ്പനിയുടെ സൃഷ്ട്ടാവായ ചാൾസ് സിമോണിയെ ഉയർന്ന പ്രതിഫലത്തിൽ മൈക്രോസോഫ്റ്റ് തങ്ങളുടെ കമ്പനിയിൽ നിയമിച്ചു. അങ്ങനെ അദ്ദേഹം മൾട്ടി-ടൂൾ വേഡ് എന്ന വേഡ് പ്രോസസറിന്റെ നിർമ്മാണ ജോലി ആരംഭിച്ചു. താമസിയാതെ സിറോക്സ് കമ്പനിയുടെ ഭാഗമായിരുന്ന റിച്ചാർഡ് ബ്രോഡിയെ സോഫ്റ്റ്‌വേർ എഞ്ചിനീയറായി നിയമിച്ചു. അങ്ങനെ ആദ്യമായി മൈക്രോസോഫ്റ്റ്, 1983 ൽ സെനിക്സ്, എംഎസ്-ഡോസ് എന്നിവയ്ക്കായി മൾട്ടി-ടൂൾ വേഡ് നിർമ്മിച്ചു. [12] [13]

മൾട്ടി-ടൂൾ വേഡ് എന്നത് പിന്നീട് മൈക്രോസോഫ്റ്റ് വേഡ് എന്നാക്കി ചുരുക്കി. വേഡിന്റെ ആദ്യ പതിപ്പ് 1989 ൽ പുറത്തിറങ്ങി. അടുത്ത വർഷം വിൻഡോസ് 3.0 പുറത്തിറങ്ങിയതോടെ കമ്പനി വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പന ആരംഭിച്ചു. പിന്നീട് മൈക്രോസോഫ്റ്റ് വളരെ പെട്ടെന്നുതന്നെ ഐബിഎം കമ്പ്യൂട്ടറുകൾക്ക് അനുയോജ്യമായ വേഡ് പ്രോസസ്സറുകളുടെ വിപണിയിൽ തരംഗമായി. 1991 ൽ, മൈക്രോസോഫ്റ്റ് വേഡിന്റെ ജനപ്രീതി വർദ്ധിച്ചു. ഡോസിനായുള്ള വേഡ് പതിപ്പ് 5.5 കമ്പനി അതേവർഷം പുറത്തിറക്കി. മൈക്രോസോഫ്റ്റ് വൈ. 2 കെ. പ്രശ്നത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ഡോസിനായി വേഡ് 5.5 ന്റെ ഡൗൺലോഡിങ് സൗജന്യമായി ലഭ്യമാക്കി. [14]

ഇതും കാണുക

തിരുത്തുക
  1. "Update history for Microsoft Office 2019". Microsoft Docs. Retrieved 2021-04-13.
  2. "System requirements for Office". Office.com. Microsoft. Retrieved March 30, 2019.
  3. "Update history for Office for Mac". Microsoft Docs.
  4. "Microsoft Word: Write, Edit & Share Docs on the Go APKs". APKMirror.
  5. "Microsoft Word". App Store (in അമേരിക്കൻ ഇംഗ്ലീഷ്).
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-02. Retrieved 2019-08-17.
  7. https://www.digitalunite.com/technology-guides/microsoft-office/microsoft-word
  8. "Version 1.0 of today's most popular applications, a visual tour – Pingdom Royal". Pingdom. June 17, 2009. Archived from the original on August 13, 2018. Retrieved April 12, 2016.
  9. A. Allen, Roy (October 2001). "Chapter 12: Microsoft in the 1980s" (PDF). A History of the Personal Computer: The People and the Technology (1st ed.). Allan Publishing. pp. 12/25–12/26. ISBN 978-0-9689108-0-1. Retrieved November 7, 2010.
  10. "Microsoft Office online, Getting to know you...again: The Ribbon". Archived from the original on May 11, 2011.
  11. "The history of branding, Microsoft history". Archived from the original on May 28, 2009.
  12. https://www.versionmuseum.com/history-of/microsoft-word
  13. https://core.co.uk/blog/history-microsoft-word/
  14. https://www.brighthub.com/computing/windows-platform/articles/46978.aspx
"https://ml.wikipedia.org/w/index.php?title=മൈക്രോസോഫ്റ്റ്_വേഡ്&oldid=4009525" എന്ന താളിൽനിന്ന് ശേഖരിച്ചത്