മൈക്രോമാക്സ് നിൻജ 4 എ87

(മൈക്രോമാക്സ് നിഞ്ജ 4 എ87 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈക്രോമാക്സിന്റെ വിലകുറഞ്ഞ ഒരു സ്മാർട്ട്ഫോണാണ് നിൻജ 4 എ87. ആൻഡ്രോയിഡ് 2.3 ജിഞ്ചർബ്രെഡ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഒരു ഗിഗാഹെർട്‌സ് സി.പി.യുവും., 100 എം.ബി. സ്‌റ്റോറേജും ഈ ഫോൺ പ്രദാനം ചെയ്യുന്നു. 2 മെഗാപിക്‌സൽ ക്യാമറയും കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത്, അസിസ്റ്റഡ് ജി.പി.എസ്. എന്നിവയും ഉണ്ട്. 6049 രൂപയാണ് വില.[1]

നിൻജ 4 എ87 ന്റെ ഏറ്റവും വലിയ സവിശേഷത, അതിന്റെ സ്ക്രീനിലാണ്. സാംസങ് ഗാലക്‌സി വൈ (മൂന്നിഞ്ച്- വില 7090 രൂപ[അവലംബം ആവശ്യമാണ്]), എച്ച്.ടി.സി. എക്‌സ്‌പ്ലോറർ (3.2 ഇഞ്ച്- വില 8599 രൂപ[അവലംബം ആവശ്യമാണ്]), എൽ.ജി. ഒപ്ടിമസ് (3.2 ഇഞ്ച്- വില 8299 രൂപ[അവലംബം ആവശ്യമാണ്]) തുടങ്ങിയ വലിയ കമ്പനികളുടെ സ്മാർട്ട് ഫോണുകളുടെ സ്ക്രീനുകളുടെ വലിപ്പം 4 ഇഞ്ചിൽ കുറവാണ്. എന്നാൽ കേവലം 6049 രൂപ[അവലംബം ആവശ്യമാണ്] മാത്രമുള്ള നിൻജ 4 എ87 ന്റെ സ്ക്രീൻ 4 ഇഞ്ചാണ്. കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനിന്റെ റിസല്യൂഷൻ 480 ​X 800 പിക്‌സൽസ് ആണ്. 1400 എം.എ.എച്ച് ലി-അയൺ ബാറ്ററിയിൽ തുടർച്ചയായി അഞ്ചുമണിക്കൂർ സംസാരസമയവും 175 മണിക്കൂർ സ്റ്റാൻഡ്‌ബെയുമാണ് കമ്പനി അവകാശപ്പെടുന്നത്. 2012 സെപ്റ്റംബർ അവസാനത്തോടെ നിൻജ 4 എ87 വിപണിയിലെത്തും[അവലംബം ആവശ്യമാണ്].

  1. "സ്മാർട്‌ഫോൺ നിരയിലേക്ക് മിഡിൽക്ലാസ് മോഡലുകൾ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-09-08. Retrieved 2012-09-07.
"https://ml.wikipedia.org/w/index.php?title=മൈക്രോമാക്സ്_നിൻജ_4_എ87&oldid=3641961" എന്ന താളിൽനിന്ന് ശേഖരിച്ചത്