മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ

റഷ്യൻ അരാജകവാദത്തിന്റെ ഉപജ്ഞാതാവ് ആണ് മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ . ബെർളിൻ സർവകലാശാലയിൽ ജർമൻ ഫിലോസഫി പഠിച്ചു. സോഷ്യലിസ്റ്റ് ഫിലോസഫിയിൽ തത്പരനായിരുന്നു. വിപ്ലവത്തിൽ (1848, 49) പങ്കെടുത്തതിന്റെ പേരിൽ ഡ്രെസ്ഡനിൽ അറസ്റ്റ് ചെയ്ത് റഷ്യൻ അധികാരികളെ ഏല്പിച്ചു. രക്ഷപ്പെട്ട് സൈബീരിയയിലേക്കു പോയി. അവിടെ നിന്ന് ലണ്ടനിലേക്ക് ഒളിച്ചോടി (1861). ഒന്നാം ഇന്റർനാഷനലിൽ പങ്കെടുത്തെങ്കിലും മാക്സുമായുള്ള അഭിപ്രായവ്യത്യാസം മൂലം പുറത്താക്കപ്പെട്ടു (1872).

മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ
ജനനം(1814-05-30)മേയ് 30, 1814
മരണംജൂലൈ 1, 1876(1876-07-01) (പ്രായം 62)
സംഘടന(കൾ)League of Peace and Freedom, International Working Men's Association
പ്രസ്ഥാനംAnarchist movement