ഹിന്ദുസ്ഥാനി സംഗീതത്തിലെ ഭാവപ്രധാനമായ ഒരു ഘരാനയാണ് മേവതി ഘരാന. ജോധ്പൂർ കേന്ദ്രമാക്കി സംഗീതസപര്യ തുടർന്നുപോന്ന ഘഗ്ഗെ നാസിർ ഖാനാണ് ഇതിന്റെ ഉപജ്ഞാതാവ്. രാജസ്ഥാനിലെ മേവത് എന്ന സ്ഥലത്തെ ആധാരമാക്കിയാണ് ഈ ശൈലിയ്ക്കു പേർ സിദ്ധിച്ചത്.

ഗ്വാളിയോർ ഘരാനയോടു സാമ്യം പുലർത്തുന്ന രീതിയാണിത്.ബന്ദിഷിലെ സാഹിത്യത്തിനു വളരെ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ താളത്തിനനുസരിച്ച് ബന്ദിഷിലെ വരികൾ വലിച്ചുനീട്ടുന്ന പതിവില്ല.വാക്കുകൾ കുറയുമ്പോൾ അതിനെ താൻ കൊണ്ടും സർഗ്ഗം കൊണ്ടും നികത്തുന്നു.

പ്രധാന ഗായകർ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മേവതി_ഘരാന&oldid=3492246" എന്ന താളിൽനിന്ന് ശേഖരിച്ചത്