മേഴ്‌സി ഐഗ്ബി

നൈജീരിയൻ നടി

നൈജീരിയൻ നടിയും സംവിധായികയും ബിസിനസുകാരിയുമാണ് മേഴ്‌സി ഐഗ്ബി (ജനനം: 1 ജനുവരി 1978). യൊറുബ തദ്ദേശീയ സിനിമകളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. [1][2]

മേഴ്‌സി ഐഗ്ബി
ജനനം
മേഴ്‌സി ഐഗ്ബി

(1978-01-01) 1 ജനുവരി 1978  (46 വയസ്സ്)
ദേശീയതനൈജീരിയൻ
പൗരത്വംനൈജീരിയൻ
തൊഴിൽ
  • നടി
  • മോഡൽ
  • സിനിമാ നിർമ്മാതാവ്
  • നിർമ്മാതാവ്
  • സംവിധായകൻ
സജീവ കാലം2001–present
ജീവിതപങ്കാളി(കൾ)ലാൻറെ ജെൻട്രി (sep. 2017)
കുട്ടികൾ2
മാതാപിതാക്ക(ൾ)പാ ഐഗ്ബെ (father)
അബിസോള ഗ്രേസ് ഓവുഡുന്നി (mother)
വെബ്സൈറ്റ്mercyaigbegentry.com

ആദ്യകാലജീവിതം

തിരുത്തുക

1978 ജനുവരി 1 ന് എഡോ സ്റ്റേറ്റിലാണ് അവർ ജനിച്ചത്.[3] എഡോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ബെനിൻ നഗരത്തിലാണ് അവർ താമസിക്കുന്നത്. ലാഗോസിലെ ഇകെജയിൽ മേരിലാൻഡ് കോംപ്രിഹെൻസീവ് സെക്കൻഡറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി. ഓയോ സ്റ്റേറ്റിലെ ഇബാദാനിലെ ദി പോളിടെക്നിക്കിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്. അവിടെ ഫിനാൻഷ്യൽ സ്റ്റഡീസിലും തുടർന്ന് ലാഗോസ് യൂണിവേഴ്സിറ്റിയിലും തിയേറ്റർ ആർട്‌സിൽ ബിരുദം നേടി.[4]

2001-ൽ ലാഗോസ് സർവകലാശാലയിൽ നിന്ന് തിയേറ്റർ ആർട്‌സിൽ അവർ ബിരുദം നേടി. 2016-ൽ "മേഴ്‌സി ഐഗ്ബി ജെൻട്രി സ്‌കൂൾ ഓഫ് ഡ്രാമ" സ്ഥാപിച്ചു.[5][6]

ഫിലിമോഗ്രാഫി

തിരുത്തുക
  • സാത്താനിക്
  • അഫെഫെ ഐഫ് (2008)
  • ഒകാൻജുവ (2008)
  • അതുനിഡ ലെയ് (2009)
  • ഇഗ്ബെരാഗ (2009)
  • ഇഹാമോ (2009)
  • ഐപെ̀സെ̀ (2009)
  • ഐറോ ഫൺ ഫൺ (2009)
  • മാഫിസെരെ (2009)
  • ഒജു ഐഫ് (2009)
  • ഒമോഗ് ഒസാസ് (2012)
  • ഇലെ ഒകൊ മീ (2014)
  • വിക്റ്റിംസ് (2015)
  • ദി സ്ക്രീൻപ്ലേ (2017)
  • ലിറ്റിൽ ഡ്രോപ്സ് ഓഫ് ഹാപ്പി (2017)
  • 200 മില്ല്യൻ (2018)
  • സെക്കൻഡ് ആക്ട്സ് (2018)
  • ലാഗോസ് റിയൽ ഫേക് ലൈഫ് (2018)

അവാർഡുകളും ബഹുമതികളും

തിരുത്തുക
  • ബെയ്‌ൽസ സ്റ്റേറ്റിലെ യെനാഗോവയിൽ നടന്ന സിറ്റി പീപ്പിൾ അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ആയ യൊറൂബ അവാർഡ് നേടി.
  • ബെസ്റ്റ് ഇൻഡിജിനിയസ് ലാഗ്വേജ് (യൊറുബ) (2014)
  • ബെസ്റ്റ് ആക്ട്രെസ് ഇൻ എ സപ്പോർട്ടിങ് റോൾ (Yoruba) (2010)
  • ബെസ്റ്റ് ആക്ട്രെസ് ഇൻ ആൻ ഇൻഡിജിനിയസ് മൂവി നോമിനേഷൻ (non-English speaking language) (2012)
  • സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് യൊറുബ മൂവി പേഴ്‌സണാലിറ്റി ഓഫ് ദ ഇയർ(2015)
  • Fashion Entrepreneur of The Year Awarded by Links and Glitz World Awards (2015)
  1. Ayomide O. Tayo (June 3, 2015). "Mercy Aigbe-Gentry, pretty passionate actress". Retrieved August 9, 2015.
  2. Ajomole Helen. "6 Hottest Asoebi Styles Of Mercy Aigbe". Naij. Retrieved August 9, 2015.
  3. "Mercy Aigbe looks more beautiful without makeup".
  4. "Mercy Aigbe children". naija.ng.
  5. "Mercy Aigbe's drama school graduates first set of trained students". Television Continental. August 4, 2016. Retrieved 2018-10-18.
  6. Braimoh, Tobi (July 17, 2016). "Mercy Aigbe Starts Her Own Film School". Retrieved 2018-10-18.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മേഴ്‌സി_ഐഗ്ബി&oldid=4101848" എന്ന താളിൽനിന്ന് ശേഖരിച്ചത്