ഒരു ബ്രിട്ടീഷ് പുരാവസ്തുഗവേഷകയും നരവംശശാസ്ത്രജ്ഞയുമായിരുന്നു മേരി ലീകീയ് (6 ഫെബ്രുവരി1913 – 9 ഡിസംബർ1996). പ്രോകോൺസൽ എന്ന വംശനാശം സംഭവിച്ച ആൾക്കുരങ്ങിന്റെ തലയോടിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയത് ഇവരാണ്. ഭർത്താവായിരുന്ന ലൂയിസ് ലീകീയോടൊത്തായിരുന്നു അധികകാലവും പ്രവർത്തിച്ചിരുന്നത്. ഓൾഡുവായ് ഗോർജിൽ നിന്നും മനുഷ്യന്റെ പൂർവികരുടെ അനേകം ഫോസിലുകളും ഉപയോഗിച്ചിരുന്ന പണിയായുധങ്ങളും കണ്ടെടുക്കുകയും, ഇവയെ തരംതിരിക്കാനായി ഒരു ശാസ്ത്രീയരീതി രൂപപെപെടുത്തുകയും ചെയ്തു. 1960-ൽ ഓൾഡുവായിലെ ഖനനസംരംഭത്തിന്റെ ഡയറക്റ്ററായി. 1996 ഡിസംബർ 6-ന് നിര്യാതയായി. റിച്ചാർഡ്, ഫിലിപ്പ്, ജൊനാഥൻ എന്നിവർ മക്കളാണ്.

മേരി ലീകീയ്
ജനനം(1913-02-06)6 ഫെബ്രുവരി 1913
മരണം9 ഡിസംബർ 1996(1996-12-09) (പ്രായം 83)
ദേശീയതയുണൈറ്റഡ് കിങ്ങ്ഡം
അറിയപ്പെടുന്നത്ഫോസിൽ
ജീവിതപങ്കാളി(കൾ)ലൂയിസ് ലീകീയ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംനരവംശശാസ്ത്രജ്ഞ, പുരാവസ്തുഗവേഷക
"https://ml.wikipedia.org/w/index.php?title=മേരി_ലീകീയ്&oldid=1694186" എന്ന താളിൽനിന്ന് ശേഖരിച്ചത്