മേരി ബോളണ്ട്

അമേരിക്കൻ ചലചിത്ര നടി (1882-1965)

മേരി ബോളണ്ട് (ജനനം, മേരി ആൻ ബോളണ്ട്, ജനുവരി 28, 1882 - ജൂൺ 23, 1965) ഒരു അമേരിക്കൻ നാടക, ചലച്ചിത്ര അഭിനേത്രിയായിരുന്നു.

മേരി ബോളണ്ട്
ബോളണ്ട് 1940ൽ
ജനനം
മേരി ആൻ ബോളണ്ട്

(1882-01-28)ജനുവരി 28, 1882
മരണംജൂൺ 23, 1965(1965-06-23) (പ്രായം 83)
തൊഴിൽനടി
സജീവ കാലം1901–1955

പെൻ‌സിൽ‌വാനിയയിലെ ഫിലഡൽ‌ഫിയയിൽ‌ ജനിച്ച മേരി ബോളണ്ട് നാടക കലാകാരൻ വില്യം അഗസ്റ്റസ് ബോളണ്ടിന്റെയും[1] അദ്ദേഹത്തിന്റെ ഭാര്യ മേരി സിസിലിയ ഹട്ടന്റെയും മകളായിരുന്നു. അവർക്ക് സാറ എന്ന മൂത്ത സഹോദരി ഉണ്ടായിരുന്നു.[2] കുടുംബം പിന്നീട് ഡെട്രോയിറ്റിലേക്ക് താമസം മാറി. ബോളണ്ട് ഡെട്രോയിറ്റിലെ സേക്രഡ് ഹാർട്ട് കോൺവന്റ് സ്കൂളിൽ പഠനം നടത്തി. പതിനഞ്ചാം വയസ്സിൽ സ്കൂൾ ജീവിതം ഉപേക്ഷിച്ച് സ്റ്റേജിൽ പ്രകടനം നടത്തിയിരുന്നു. 1901 ൽ ഒരു പ്രാദേശിക സ്റ്റോക്ക് തിയറ്റർ കമ്പനിയോടൊത്ത് സ്റ്റേജിൽ അഭിനയിക്കാൻ തുടങ്ങി.[3]

ഔദ്യോഗിക ജീവിതം

തിരുത്തുക

1907-ൽ ബ്രോഡ്‌വേയിലൂടെ ദ റേഞ്ചേർസ്[4] എന്ന നാടകത്തിൽ ഡസ്റ്റിൻ ഫാർനമിനോടൊപ്പം അരങ്ങേറ്റം കുറിച്ച മേരി ബോളണ്ട് പതിനൊന്ന് ബ്രോഡ്‌വേ പ്രൊഡക്ഷനുകളിൽ, പ്രത്യേകിച്ച് ജോൺ ഡ്രൂവിനൊപ്പം പ്രത്യക്ഷപ്പെടുകയും ഒരു മുൻനിര വനിതയായിത്തീരുകയും ചെയ്തു. 1915 ൽ ട്രയാംഗിൾ സ്റ്റുഡിയോയ്ക്കായി ഒരു നിശബ്ദ ചലച്ചിത്രത്തിൽ അരങ്ങേറ്റം നടത്തി. ഒന്നാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസിലെ സൈനികരെ കലാപ്രകടനത്തിലൂടെ രസിപ്പിച്ച അവർ അമേരിക്കയിലേക്ക് മടങ്ങിപ്പോയി. ഒൻപത് സിനിമകളിൽ അഭിനയിച്ച ശേഷം 1920 ൽ ചലച്ചിത്ര രംഗം ഉപേക്ഷിച്ച് നാടക വേദിയിലേക്ക് മടങ്ങിയെത്തുകയും ദ ടോർച്ച്-ബിയെറേഴ്സ് (1922) ഉൾപ്പെടെ നിരവധി ബ്രോഡ്‌വേ പ്രൊഡക്ഷനുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരു ഹാസ്യ താരമായാണ് അവർ പ്രശസ്തി നേടിയത്.

ബോളണ്ട് അവിവാഹിതയായിരുന്നു. 1965 ജൂൺ 23 ന് ന്യൂയോർക്കിലെ ഭവനത്തിൽവച്ച് ഹൃദയാഘാതത്തെത്തുടർന്ന് അവൾ അന്തരിച്ചു.[5]

  1. Nissen, Axel (2007). Actresses of a Certain Character: Forty Familiar Hollywood Faces from the Thirties to the Fifties (in ഇംഗ്ലീഷ്). McFarland. pp. 38–43. ISBN 9780786427468. Retrieved 27 November 2017.
  2. Great Stars of the American Stage, Profile #76, c.1952(reprint 1954) by Daniel Blum
  3. Nissen, Axel (2007). Actresses of a Certain Character: Forty Familiar Hollywood Faces from the Thirties to the Fifties (in ഇംഗ്ലീഷ്). McFarland. pp. 38–43. ISBN 9780786427468. Retrieved 27 November 2017.
  4. "Mary Boland". Internet Broadway Database. The Broadway League. Archived from the original on 27 November 2017. Retrieved 27 November 2017.
  5. Nissen, Axel (2007). Actresses of a Certain Character: Forty Familiar Hollywood Faces from the Thirties to the Fifties (in ഇംഗ്ലീഷ്). McFarland. pp. 38–43. ISBN 9780786427468. Retrieved 27 November 2017.
"https://ml.wikipedia.org/w/index.php?title=മേരി_ബോളണ്ട്&oldid=3549265" എന്ന താളിൽനിന്ന് ശേഖരിച്ചത്