ഒരു ഫോക്ലോറിസ്റ്റായിരുന്നു മേരി മക്ലിയോഡ് ബാങ്ക്സ് (1861 - 22 ഡിസംബർ 1951) .സ്കോട്ട്ലൻഡിൽ ജനിച്ച അവർ 1937 മുതൽ 1939 വരെ ഫോക്ലോർ സൊസൈറ്റിയുടെ പ്രസിഡന്റായി സേവനം ചെയ്തിരുന്നു.

Mary MacLeod Banks
ജനനം
Mary MacLeod McConnel

1861
Edinburgh
മരണം22 December 1951
England
ദേശീയതBritish
മറ്റ് പേരുകൾM. M. Banks, Mary Macleod
തൊഴിൽFolklorist, writer

ആദ്യകാല ജീവിതം തിരുത്തുക

ക്വീൻസ്‌ലാന്റിലെ കോളനിക്കാരനായ ഡേവിഡ് കാനൻ മക്കോണലിന്റെയും മേരി മക്കോണലിന്റെയും മകളായി എഡിൻബർഗിലാണ് മേരി മക്ലിയോഡ് മക്കോണൽ ജനിച്ചത്.[1] അവൾ തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങൾ യൂറോപ്പിലും ഓസ്‌ട്രേലിയയിലും, ക്രെസ്‌ബ്രൂക്കിലെ[2] കുടുംബത്തിന്റെ ആടുമാടുകളുടെ കേന്ദ്രത്തിലും ചിലവഴിച്ചു.[3] യുവ വിധവയായിരുന്ന അവർ ഓക്സ്ഫോർഡിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ചു.[4]

കരിയർ തിരുത്തുക

ഗവേഷണവും സേവനവും തിരുത്തുക

യുവതിയായിരിക്കുമ്പോൾ ബാങ്ക്സ് സാമൂഹിക പരിഷ്കർത്താവായ ഒക്ടാവിയ ഹില്ലിനൊപ്പം പ്രവർത്തിച്ചു. അവർ 1906 മുതൽ ഫോക്ലോർ സൊസൈറ്റിയിൽ ദീർഘകാലം അംഗമായി. പിന്നീട് അതിന്റെ കൗൺസിലിലും 1937-1939 വരെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. "സിൻക്രറ്റിസം ഇൻ എ സിംബൽ", "സ്‌കോട്ടിഷ് ലോർ ഓഫ് എർത്ത് ഇറ്റ്സ് ഫ്റൂട്ട്സ് ആൻഡ് ദ പ്ളോ" എന്നീ തലക്കെട്ടുകളിൽ അവർ പ്രസിഡൻഷ്യൽ പ്രസംഗങ്ങൾ നടത്തി.[5] 1947-ൽ സ്കോട്ടിഷ് കലണ്ടർ ആചാരങ്ങളെക്കുറിച്ചുള്ള അവരുടെ പ്രവർത്തനത്തിന് സൊസൈറ്റിയിൽ നിന്ന് നാടോടി വിജ്ഞാന ഗവേഷണത്തിനുള്ള ആദ്യ മെഡൽ ലഭിച്ചു. 1906 മുതൽ അവർ റോയൽ ഹിസ്റ്റോറിക്കൽ സൊസൈറ്റിയിലെ അംഗവും ഫിലോളജിക്കൽ സൊസൈറ്റി അംഗവുമായിരുന്നു.[3]

References തിരുത്തുക

  1. Dawson, Barbara (2014). "Mary McConnel". Mary McConnel: Christianising the Aborigines?. What Six Nineteenth-century Women Tell Us About Indigenous Authority and Identity. ANU Press. pp. 99–124. ISBN 978-1-925021-97-4. JSTOR j.ctt13wwvt9.13. {{cite book}}: |work= ignored (help); extracted quote on p. 112.
  2. "Hereford Prestige is High; McConnel History; Early Prejudices Overcome". Queensland Country Life. 6 July 1950. p. 9. Retrieved 7 March 2020 – via Trove.
  3. 3.0 3.1 Petch, Alison. "Mary MacLeod Banks". England: the other within. Pitt Rivers Museum. Retrieved 11 January 2011.
  4. "Personal". The Brisbane Courier. 21 January 1901. p. 5. Retrieved 7 March 2020 – via Trove.
  5. L, E. F. C. (1952-01-01). "Obituary Mary Macleod Banks". Folklore. 63 (1): 42–43. doi:10.1080/0015587X.1952.9718095. ISSN 0015-587X.

External links തിരുത്തുക

 
Wikisource
മേരി ബാങ്ക്സ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=മേരി_ബാങ്ക്സ്&oldid=3920152" എന്ന താളിൽനിന്ന് ശേഖരിച്ചത്