മേരി കുഷ്മാൻ
മേരി കുഷ്മാൻ ഒരു അമേരിക്കൻ വാസ്കുലർ ഹെമറ്റോളജിസ്റ്റാണ്. അവർ വെർമോണ്ട് സർവകലാശാലയിലെ റോബർട്ട് ലാർണർ കോളേജ് ഓഫ് മെഡിസിനിൽ മെഡിസിൻ ആൻഡ് പാത്തോളജിയുടെ മുഴുവൻ സമയ പ്രൊഫസറാണ്.
മേരി കുഷ്മാൻ | |
---|---|
Academic background | |
Education | BS, Biology, 1985, യൂണിവേഴ്സിറ്റി ഓഫ് വെർമോണ്ട്t MD, 1989, റോബർട്ട് ലാർണർ കോളേജ് ഓഫ് മെഡിസിൻ MSc, Epidemiology, 1996, ഹാർവാർഡ് ടി.എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് |
Academic work | |
Institutions | യൂണിവേഴ്സിറ്റി ഓഫ് വെർമോണ്ട് |
ആദ്യകാലജീവിതം
തിരുത്തുകബാല്യകാലത്ത് പടിഞ്ഞാറൻ മസാച്യുസെറ്റ്‌സിൽ വളർന്ന കുഷ്മാനെ, അവിടെ അവരുടെ മാതാവ് "എളുപ്പവും കൂടുതൽ പരമ്പരാഗതവുമായ, എന്നാൽ അത്ര കഠിനാധ്വാനം ചെയ്യേണ്ടതില്ലാത്തതുമായ," ഒരു ജീവിതം നയിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നിരുന്നാലും, അവൾ "വളരെ പുരോഗമനപരം" എന്ന് വിശേഷിപ്പിച്ച വെർമോണ്ട് സർവകലാശാലയിൽ പഠനത്തിന് ചേർന്നുകൊണ്ട് മെഡിക്കൽ ബിരുദം നേടി.[1] വെർമോണ്ട് സർവ്വകലാശാലയ്ക്ക് കീഴിലുള്ള റോബർട്ട് ലാർണർ കോളേജ് ഓഫ് മെഡിസിനിൽ വൈദ്യശാസ്ത്ര ബിരുദത്തിന് ചേരുന്നതിന് മുമ്പായിത്തന്നെ 1985-ൽ വെർമോണ്ട് സർവകലാശാലയിൽ നിന്ന് ബയോളജിയിൽ സയൻസ് ബിരുദം നേടിയിരുന്നു. തന്റെ എം.ഡി. നേടിയ ശേഷം, കുഷ്മാൻ വെർമോണ്ട് യൂണിവേഴ്സിറ്റിയിലും ഫ്ലെച്ചർ അലൻ ഹെൽത്ത് കെയറിലുമായി ഹീമറ്റോളജിയിൽ ഗവേഷണ ഫെലോഷിപ്പ് നേടി.[2] ഫെലോഷിപ്പിനിടെ, സ്തനാർബുദത്തെക്കുറിച്ച് പഠിക്കാനാണ് അവൾ ഉദ്ദേശിച്ചിരുന്നുവെങ്കിലും താമസിയാതെ ഹെമറ്റോളജി കൺസൾട്ട് സേവനത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചു.[3] ഒടുവിൽ 1989-ൽ മെഡിക്കൽ ബിരുദം നേടിയശേഷം അവർ ഹാർവാർഡ് T.H- ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്ന് എപ്പിഡെമിയോളജിയിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടുകയും ചെയ്തു.[4]
ഔദ്യോഗിക ജീവിതം
തിരുത്തുകഫെലോഷിപ്പ് പൂർത്തിയാക്കിയ ശേഷം, കുഷ്മാൻ 1996-ൽ യൂണിവേഴ്സിറ്റി ഓഫ് വെർമോണ്ട് കോളേജ് ഓഫ് മെഡിസിനിലെ (UVM) ഫാക്കൽറ്റിയിൽ ചേർന്നു.[5] കലാലയത്തിലെ അവരുടെ ആദ്യ വർഷത്തിൽ, അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) മുൻ ന്യൂ ഹാംഷെയർ/വെർമോണ്ട് അഫിലിയേറ്റിൽ നിന്നും ഗ്രാന്റ് ലഭിച്ചിരുന്നു.[6] 2004 മുതൽ, ആർക്കൈവ്സ് ഓഫ് ഇന്റേണൽ മെഡിസിൻ എന്ന ജേണലിന്റെ എഡിറ്റോറിയൽ ബോർഡിൽ അംഗമായിരുന്ന കുഷ്മാൻ, പിന്നീട് 2007-ൽ ജേണൽ ഓഫ് ത്രോംബോസിസ് ആൻഡ് ഹീമോസ്റ്റാസിസ് (JTH) ന്റെ അസോസിയേറ്റ് എഡിറ്റർ പദവിയിലേക്ക് സ്ഥാനക്കയറ്റം നേടി.[7] രണ്ട് സ്ത്രീകളുടെ ഹെൽത്ത് ഇനിഷ്യേറ്റീവ് ട്രയലുകളിൽ നിന്നുള്ള പ്രാഥമിക ഡാറ്റയെ അടിസ്ഥാനമാക്കി, ആർത്തവവിരാമത്തിനു ശേഷം ഹോർമോൺ തെറാപ്പി ഉപയോഗിക്കുന്നത് വെനസ് ത്രോംബോബോളിസത്തിന്റെ (വിടിഇ) സാധ്യത കൂടുതലാക്കുന്നുവെന്ന് കുഷ്മാൻ തെളിവുകൾ സഹിതം പ്രസിദ്ധീകരിച്ചു.[8] രക്തം കട്ടപിടിക്കുന്നതിലും സ്ട്രോക്ക് അപകടസാധ്യതകളിലും വംശീയവും ഭൂമിശാസ്ത്രപരവുമായ വ്യത്യാസങ്ങളുണ്ടെന്ന അഭിപ്രായങ്ങളെ നിരാകരിക്കുന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. അന്നൽസ് ഓഫ് ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച ഒരു സഹ-രചനയിലെ വിശകലനത്തിൽ, വർദ്ധിച്ച സ്ട്രോക്കിനാലുള്ള മരണനിരക്കിനെ പരമ്പരാഗത അപകട ഘടകങ്ങളുമായി നേരിട്ടോ പൂർണ്ണമായോ ബന്ധിപ്പിക്കാനാവില്ലെന്നും ദാരിദ്ര്യം, ആരോഗ്യ സേവനങ്ങളുടെ സമയോചിതമായ ഉപയോഗം തുടങ്ങിയ ബാഹ്യ സമ്മർദ്ദങ്ങൾക്കൂടി ഇതിൽ പരിഗണിക്കേണ്ടതുണ്ടെന്നും അവർ നിഗമനം ചെയ്തു.[9] അവളുടെ ഗവേഷണത്തിന്റെ ഫലമായി, ഫ്ലെച്ചർ അലനിലെ വെർമോണ്ട് മെഡിക്കൽ ഗ്രൂപ്പിലെ ത്രോംബോസിസ് ആൻഡ് ഹെമോസ്റ്റാസിസ് പ്രോഗ്രാമിന്റെ ഡയറക്ടറായി അവർ നിയമിതയായി. ഈ സമയത്ത് ആഴത്തിലുള്ള സിരാ ത്രോംബോസിസിനെക്കുറിച്ചുള്ള[10] അവബോധത്തിനായി അവർ വാദിക്കുകയും 2009-ലെ മികച്ച അക്കാദമിക് അച്ചീവ്മെന്റ് അവാർഡ് നേടുകയും ചെയ്തു.[11]
2009-10 അധ്യയന വർഷത്തിനു ശേഷം, കുഷ്മാൻ ആർക്കൈവ്സ് ഓഫ് ഇന്റേണൽ മെഡിസിൻ വിട്ട് സർക്കുലേഷൻ എന്ന ജേണലിന്റെ സീനിയർ ഗസ്റ്റ് എഡിറ്ററായി നിയമിക്കപ്പെട്ടു.[12] 2013-ൽ, UVM അവരെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ഒരു പ്രമുഖ വിദഗ്ധയായി" അംഗീകരിക്കുകയും സീനിയർ റിസർച്ചർ ഓഫ് ദ ഇയർ അവാർഡ് നൽകുകയും ചെയ്തു.[13] അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നാഷണൽ ബോർഡ് ഓഫ് ഡയറക്‌ടേഴ്സിലേക്കും[14] നിയമിതയായ അവർ, ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് സ്ട്രോക്ക് ഉണ്ടാകാനുള്ള ആളുകളുടെ മൊത്തത്തിലുള്ള അപകടസാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയ ഒരു പുതിയ പഠനവും പ്രസിദ്ധീകരിച്ചു.[15] അടുത്ത വർഷം, കുഷ്മാൻ പോസ്റ്റ്ഡോക്ടറൽ സഹപ്രവർത്തകൻ ക്രിസ്റ്റിൻ അലക്സാണ്ടറുമായി സഹകരിച്ച് എബി രക്തഗ്രൂപ്പും മെമ്മറി നഷ്ടവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാൻ തുടങ്ങി. ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, മറ്റ് രക്തഗ്രൂപ്പുകളുള്ളവരെ അപേക്ഷിച്ച് എബി രക്ത ഗ്രൂപ്പിലെ ആളുകൾക്ക് മതിഭ്രമം പോലുള്ള ചിന്തകൾക്കും മെമ്മറി പ്രശ്നങ്ങൾക്കും സാധ്യത കൂടുതലാണെന്ന് അവർ കണ്ടെത്തി.[16] അതേ വർഷം, മെഡിക്കൽ വിദ്യാർത്ഥിനിയായ സാറാ ഗില്ലറ്റുമായി ചേർന്ന് നടത്തിയ ഒരു പഠനത്തിൽ ഹൃദയ സംബന്ധമായ അപകട ഘടകങ്ങളും വൈജ്ഞാനിക വൈകല്യവും തമ്മിലുള്ള ബന്ധം കണ്ടെത്തി.[17] 2015-ൽ, സി.ഇ.ഒ. ജോ ഗോൾഡിംഗിന്റെ ഒരു പ്രസൻറേഷനിൽ പങ്കെടുക്കവേ, കുഷ്മാൻ അസുഖം അനുഭവപ്പെട്ട അദ്ദേഹത്തെ പരിശോധിക്കുകയും കാലിൽ പ്രാരംഭാവസ്ഥയിലുള്ള ലിംഫോമ കണ്ടെത്തുകയും ചെയ്തു. തന്റെ ജീവൻ രക്ഷിച്ചതിനുള്ള നന്ദി സൂചകമായി, കുഷ്മാന്റെ നേതൃത്വത്തിലുള്ള ഗവേഷണ പദ്ധതിക്കായി ഗോൾഡിംഗ് $25,000 UVM-ന് നൽകി.[18]
അവലംബം
തിരുത്തുക- ↑ "Heart-health expert envisions more diversity among doctors, scientists". heart.org. July 14, 2020. Retrieved July 15, 2020.
- ↑ "Mary Cushman, M.D., M.Sc". med.uvm.edu. Retrieved July 15, 2020.
- ↑ "Mary Cushman, MD, MSc: Why I Chose Hematology". hematology.org. Retrieved July 15, 2020.
- ↑ "Mary Cushman, M.D., M.Sc". med.uvm.edu. Retrieved July 15, 2020.
- ↑ "AHA Population Research Prize goes to Vermont medical scientist for use of "biomarkers" to expand understanding of cardiovascular disease causes". newsroom.heart.org. November 12, 2018. Retrieved July 15, 2020.
- ↑ "Cushman appointed to American Heart Association National Board of Directors". vermontbiz.com. April 17, 2013. Retrieved July 15, 2020.
- ↑ "RPTH Editorial Staff Bios". isth.org. Archived from the original on June 21, 2017. Retrieved July 15, 2020.
- ↑ "Latest Women's Health Initiative Research Reveals New Findings About Hormones and Blood Clot Risk". uvm.edu. December 10, 2007. Archived from the original on 2020-07-15. Retrieved July 15, 2020.
- ↑ Nachbur, Jennifer (February 9, 2009). "Cushman Studies Geographic and Racial Differences in Stroke Risk". uvmathletics.com. Archived from the original on 2020-07-16. Retrieved July 15, 2020.
- ↑ Nachbur, Jennifer (March 6, 2009). "Governor Proclaims March Thrombosis Awareness Month". uvmathletics.com. Archived from the original on 2020-07-17. Retrieved July 15, 2020.
- ↑ "RPTH Editorial Staff Bios". isth.org. Archived from the original on June 21, 2017. Retrieved July 15, 2020.
- ↑ "RPTH Editorial Staff Bios". isth.org. Archived from the original on June 21, 2017. Retrieved July 15, 2020.
- ↑ "UVM Medical Group selects research, education award winners". vermontbiz.com. April 3, 2013. Retrieved July 15, 2020.
- ↑ "Cushman appointed to American Heart Association National Board of Directors". vermontbiz.com. April 17, 2013. Retrieved July 15, 2020.
- ↑ "Cushman Study Shows Small Lifestyle Changes May Have Big Impact on Reducing Stroke Risk". uvm.edu. June 6, 2013. Retrieved July 15, 2020.
- ↑ "Alexander's and Cushman's Study Finds Blood Type and Memory Loss Link". uvm.edu. September 10, 2014. Retrieved July 15, 2020.
- ↑ "Cushman and Gillett Coauthor Paper on Cardiovascular Risk Factors and Cognition". uvm.edu. June 26, 2014. Retrieved July 15, 2020.
- ↑ "Unexpected medical find leads to $25,000 research gift". vermontbiz.com. July 28, 2015. Archived from the original on 2023-01-15. Retrieved July 15, 2020.