മേരി ആഡംസൺ മാർഷൽ (മുമ്പ് ആൻഡേഴ്സൺ; 1837-1910) ഒരു ഡോക്ടറും എഡിൻബർഗ് സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ച ആദ്യ വനിതകളിലുൾപ്പെട്ട എഡിൻബർഗ് സെവനിലെ അംഗവുമായിരുന്നു.[1]

മേരി ആഡംസൺ ആൻഡേഴ്സൺ മാർഷൽ
ജനനം
മേരി ആഡംസൺ ആൻഡേഴ്സൺ

(1837-01-17)ജനുവരി 17, 1837
ബോയ്‌ണ്ടി, സ്കോട്ട്‌ലൻഡ്
മരണം1910 (വയസ്സ് 72–73)
കലാലയംഎഡിൻബർഗ് സർവകലാശാല

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

മേരി ആഡംസൺ ആൻഡേഴ്സൺ 1837 ജനുവരി 17 ന് സ്കോട്ട്ലൻഡിലെ ബാൻഫ്ഷെയറിലെ ബോയ്ണ്ടിയിൽ ജനിച്ചു.[2][3] അവളുടെ പിതാവ് റവ. അലക്സാണ്ടർ ഗോവി ആൻഡേഴ്സണും മാതാവ് മേരി ഗാവിനും (മുമ്പ്, മാൻ) ആയിരുന്നു.[4]

എഡിൻബർഗ് സർവകലാശാലയിൽ തന്റെ വൈദ്യശാസ്ത്ര പരിശീലനം ആരംഭിച്ച മാർഷൽ, എമിലി ബോവൽ, മറ്റിൽഡ ചാപ്ലിൻ, ഹെലൻ ഇവാൻസ്, സോഫിയ ജെക്സ്-ബ്ലേക്ക്, എഡിത്ത് പെചെയ്, ഇസബെൽ തോൺ എന്നിവരോടൊപ്പം എഡിൻബർഗ് സെവനിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 1872-ൽ എഡിൻബർഗ് സർവകലാശാല വനിതാ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബിരുദം നൽകില്ലെന്ന് തീരുമാനിച്ചപ്പോൾ, ആൻഡേഴ്സൺ പാരീസിലേയ്ക്ക് പോകുകയും അവിടെ തൻറെ പഠനം തുടരുകയും ചെയ്തു.[5]

1879-ൽ, ഫാക്കൽറ്റി ഡി മെഡിസിൻ ഡി പാരീസിൽ നിന്ന് അവർ വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, അവിടെ അവർ മിട്രൽ സ്റ്റെനോസിസിനെ കുറിച്ചും പുരുഷന്മാരേക്കാൾ സ്ത്രീകളിൽ അതിന്റെ ഉയർന്ന ആവൃത്തിയെക്കുറിച്ചും തന്റെ തീസിസ് എഴുതി ("Du rétrécissement mitral : sa fréquence plus grande chez la femme que chez l'homme").[6]

മേരിലെബോണിലെ ന്യൂ ഹോസ്പിറ്റൽ ഫോർ വുമണിലെ ഒരു മുതിർന്ന വൈദ്യനായിരുന്നു മാർഷൽ.[7]

സ്വകാര്യ ജീവിതം

തിരുത്തുക

ക്ലോഡ് മാർഷൽ ആയിരുന്നു മാർഷലിന്റെ ഭർത്താവ്. 1910-ൽ മാർഷൽ മരിച്ചു.[8]

  1. Elston, M. A. "Edinburgh Seven". Oxford Dictionary of National Biography. Oxford University Press. Retrieved 17 February 2015.
  2. Elston, M. A. "Edinburgh Seven". Oxford Dictionary of National Biography. Oxford University Press. Retrieved 17 February 2015.
  3. Moulinier, Pierre. "MARSHALL ANDERSON (Mary Adamson)". BIU Santé. Retrieved 18 February 2015.(in French)
  4. Elston, M. A. "Edinburgh Seven". Oxford Dictionary of National Biography. Oxford University Press. Retrieved 17 February 2015.
  5. Reynolds, Siân (2007). Paris-Edinburgh: Cultural Connections in the Belle Epoque. Ashgate. p. 179. ISBN 978-0-7546-3464-5.
  6. "Bibliothèque numérique Medic@". BIU Santé. Retrieved 18 February 2015.
  7. "The Lancet" (PDF). Dec 31, 1910.[പ്രവർത്തിക്കാത്ത കണ്ണി]
  8. Orr, Brian (2013). "Bones of Empire". p. 390. ISBN 9781291434828. Retrieved 14 December 2021.