മേഘമല വെള്ളിവരയൻ
ലൈക്കെനിഡേ കുടുംബത്തിലെ ഒരു ചിത്രശലഭമാണ് മേഘമല വെള്ളിവരയൻ അല്ലെങ്കിൽ ക്ലൗഡ് ഫോറസ്റ്റ് സിൽവർലൈൻ .
മേഘമല വെള്ളിവരയൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Lepidoptera |
Family: | Lycaenidae |
Genus: | Cigaritis |
Species: | C. meghamalaiensis
|
Binomial name | |
Cigaritis meghamalaiensis Naicker et al., 2023
|
വിവരണം
തിരുത്തുകദക്ഷിണേഷ്യയിലെ ഉപദ്വീപിലെ സിഗാരൈറ്റിസ് ജനുസ്സിലെ മറ്റ് സ്പീഷീസുകളിൽ നിന്ന് മുൻ ചിറകിന്റെ അടിഭാഗത്ത് ഡിസ്കലും പോസ്റ്റ്ഡിസ്കൽ ബാൻഡുകളും ഒത്തുചേർന്നതും സമാന്തരവുമായതും മേഘമല വെള്ളിവരയനെ വ്യത്യസ്തമാക്കുന്നു. പിൻ ചിറകിന്റെ അടിഭാഗത്ത് ഡിസ്കൽ ബാൻഡിലേക്ക് എത്താത്ത തുടർച്ചയായ പോസ്റ്റ്-ബേസൽ ബാൻഡും ഇതിന്റെ സവിശേഷതയാണ്. ചിറകുകളുടെ പിൻഭാഗം ആൺശലഭത്തിൽ വിപുലമായ നീല അടയാളങ്ങൾ കാണിക്കുന്നു. [1]
വിതരണം
തിരുത്തുകപശ്ചിമഘട്ടത്തിന്റെ തെക്ക് ഭാഗത്തുള്ള മേഘമലയിൽ നിന്നാണ് മേഘമല വെള്ളിവരയനെ വിവരിച്ചത്. തമിഴ്നാട്ടിലെ മേഘമലയിലും കേരളത്തിലെ പെരിയാർ കടുവാ സങ്കേതത്തിലും[2] ഇത് സാധാരണമാണ്.