ഇന്ദ്രജിത്ത്
(മേഘനാദൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയ ഇതിഹാസകാവ്യമായ രാമായണത്തിൽ ലങ്കാധിപതിയായ രാവണന്റെ മകനാണ് ഇന്ദ്രജിത്ത്. ഇന്ദ്രനെ ജയിച്ചവൻ എന്നാണ് ഇന്ദ്രജിത്ത് എന്ന പദത്തിന്റെ അർത്ഥം. രാമരാവണയുദ്ധത്തിൽ സുപ്രധാനപങ്കുവഹിച്ച ഇന്ദ്രജിത്ത് ലക്ഷ്മണണനുമായി മൂന്നുതവണ ഏറ്റമുട്ടി. ആദ്യത്തെ രണ്ടുവട്ടവും വിജയിച്ചപ്പോൾ മൂന്നാമത്തെ തവണ വിഭീഷണന്റെ സഹായത്തോടെ ലക്ഷ്മണൻ ഇന്ദ്രജിത്തിനെ പരാജയപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു.[1]