മെഹ്താബ് ബാഗ്
മെഹ്താബ് ബാഗ് (ഹിന്ദി: मेहताब बाग़, ഉർദു: مہتاب باغ, വിവർത്തനം: മൂൺലൈറ്റ് ഗാർഡൻ)വടക്കേ ഇന്ത്യയിലെ ആഗ്രയിൽ സ്ഥിതിചെയ്യുന്ന ഒരു 'ചാർബാഗ്' സമുച്ചയമാണ്. യമുന നദിയുടെ മറുകരയിൽ താജ് മഹൽ സമുച്ചയത്തിന് വടക്ക് ഭാഗത്തായി വെള്ളപ്പൊക്ക സമതലത്തിലാണ് മെഹ്താബ് ബാഗ് സ്ഥിതി ചെയ്യുന്നത്.[1][2] ചതുരാകൃതിയായ ഈ പൂന്തോട്ടസമുച്ചയത്തിന്റെ അളവുകൾ 300x300 മീറ്റർ (980 ft × 980 ft) ആണ്. താജ്മഹലിന്റെ നേരെ എതിർവശത്തായി മെഹ്താബ് ബാഗ് സ്ഥിതിചെയ്യുന്നു.[3]മഴക്കാലത്ത് ഇവിടെ ഭാഗികമായി വെള്ളപ്പൊക്കമുണ്ടാകുന്നു.[4]
Mehtab Bagh | |
---|---|
തരം | Garden |
സ്ഥാനം | Agra, Uttar Pradesh |
Coordinates | 27°10′47″N 78°02′31″E / 27.17972°N 78.04194°E |
Area | 25 ഏക്കർ (10 ഹെ) |
Created | 1652 |
Operated by | ASI |
Open | Year round |
Status | Open |
ചരിത്രം
തിരുത്തുകതാജ് മഹലിന്റെയും ആഗ്ര കോട്ടയുടെയും[5] എതിർവശങ്ങളിൽ യമുനാനദിക്കടുത്ത പതിനൊന്ന് മുഗൾ നിർമ്മിത പൂന്തോട്ടങ്ങളിൽ അവസാനത്തേതാണ് മെഹ്താബ് ബാഗ് ഉദ്യാനം.[6]ആദ്യത്തേത് രാം ബാഗ് ആയിരുന്നു. ഇത് ചക്രവർത്തിയായിരുന്ന ബാബർ (1530) നിർമ്മിച്ചതാണെന്ന് സൂചിപ്പിക്കുന്നു. [7]താജ്മഹൽ നിർമ്മിക്കുന്നതിന് അനുയോജ്യമായ ഒരു സ്ഥലമെന്ന നിലയിൽ യമുനാ നദിക്കരയിലായി വൃത്താകൃതിയിലുള്ള പുൽമേടുകളിൽ നിന്ന് ഒരു സ്ഥലം ഷാജഹാൻ ചക്രവർത്തി കണ്ടെത്തിയിരുന്നു. പിന്നീട് ഈ ഉജ്ജ്വല ഉദ്യാനം മെഹ്താബ് ബാഗ് എന്നാക്കി മാറ്റി. ഫലവൃക്ഷങ്ങളും നാർസിയസ് സസ്യങ്ങളും പൂന്തോട്ടത്തിന്റെ ഭാഗമായി നട്ടുവളർത്തുകയും വൈറ്റ് പ്ലാസ്റ്റർ നടപ്പാതകളും, കുളങ്ങളും, ജലധാരകളും നിർമ്മിക്കപ്പെട്ടു.[8] താജ് മഹലിന്റെ ഒരു അവിഭാജ്യഘടകമായിട്ടാണ് ഈ ഉദ്യാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിന്റെ വീതി താജ് മഹലിന്റെ ശേഷിപ്പിന് സമാനമായിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് യാത്രക്കാരനായ ജീൻ ബാപ്റ്റിസ്റ്റ് ടാവർനീയറുടെ യാത്രാമധ്യേ പരാമർശിച്ച കഥകളിൽ ഷാജഹാൻ ബ്ലാക്ക് താജ് മഹൽ പണികഴിപ്പിക്കാൻ ഉദ്ദേശിക്കുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്റെ മകൻ ഔറംഗസേബ് തടവിലാക്കുകയും ചെയ്യുകയായിരുന്നു.1871 -ൽ ഒരു ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ എ. സി. എൽ.കാർലെയിൽ ഒരു പഴയ കുളത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനിടയിൽ, കെട്ടിടത്തിന്റെ അടിത്തറയുടെ പ്രാരംഭ ഘടന ആണതെന്ന് തെറ്റിദ്ധരിച്ചിരുന്നു. അങ്ങനെ കാർലെയിൽ സൈറ്റിലെ ഘടനാപരമായ അവശിഷ്ടങ്ങൾ ശ്രദ്ധിക്കുവാനുള്ള ആദ്യ ഗവേഷകനായിത്തീർന്നു. മോസും ലൈക്കനും പിടിച്ച് കറുക്കുന്നതും കൂടി അദ്ദേഹം ശ്രദ്ധിച്ചു. മെഹ്താബ് ബാഗും താജ് മഹലിന്റെ ചുറ്റുമുള്ള ഭൂമിയും അമെറിന്റെ രാജാവായ രാജാ മാൻ സിംഗ് കച്ചവയുടെ ഉടമസ്ഥതയിലുള്ളതായി തീർന്നു. [9]
അവലംബം
തിരുത്തുക- ↑ "Ticketed Monuments, Uttar Pradesh, Mehtab Bagh". Archaeological Survey of India. Retrieved 16 October 2012.
- ↑ Avijit, Anshul (August 7, 2000). "Nursery of History: The ASI's efforts to restore the Taj Mahal's fabulous medieval garden are bearing fruit". India Today Weekly Magazine. Retrieved 16 October 2012.
- ↑ "Places of Interest". Mehtab Bagh. Official website of the Government of Uttar Pradesh, Department of Tourism. Archived from the original on 8 October 2012. Retrieved 16 October 2012.
- ↑ "ANNEXURE Il GARDENS A. Mahtab Bagh A Development Plan". Archaeological Survey of India. 1996. pp. 16, 17, 23. Retrieved 18 October 2012.
- ↑ Avijit, Anshul (August 7, 2000). "Nursery of History: The ASI's efforts to restore the Taj Mahal's fabulous medieval garden are bearing fruit". India Today Weekly Magazine. Retrieved 16 October 2012.
- ↑ "Mehtab Bagh". Lonely Planet. Retrieved 16 October 2012.
- ↑ .. "Mehtab Bagh". Lonely Planet. Retrieved 16 October 2012.
- ↑ Stuart, David (1 September 2004). Classic Garden Plans. Frances Lincoln Ltd. p. 33. ISBN 978-0-7112-2386-8. Retrieved 18 October 2012.
- ↑ Grewal, Royina (1 January 2008). In the Shadow of the Taj: A Portrait of Agra. Penguin Books India. p. 237. ISBN 978-0-14-310265-6. Retrieved 18 October 2012.