മെസ്സിയർ 25
ധനു രാശിയിൽ സ്ഥിതിചെയ്യുന്ന തുറന്ന താരവ്യൂഹമാണ് മെസ്സിയർ 25 (M25) അഥവാ IC 4725. ഫിലിപ്പ് ലോയ് ദി ഷെസോ ആണ് 1745-ൽ ഈ താരവ്യൂഹത്തെ കണ്ടെത്തിയത്. 1764-ൽ ചാൾസ് മെസ്സിയർ തന്റെ പട്ടികയിലെ ഇരുപത്തി അഞ്ചാമത്തെ അംഗമായി ഇതിനെ ഉൾപ്പെടുത്തി.
മെസ്സിയർ 25 | |
---|---|
Observation data (J2000.0 epoch) | |
റൈറ്റ് അസൻഷൻ | 18h 31.6m |
ഡെക്ലിനേഷൻ | −19° 15′ |
ദൂരം | 2.0 kly (613 Pc) |
ദൃശ്യകാന്തിമാനം (V) | 4.6 |
ദൃശ്യവലുപ്പം (V) | 32.0′ |
ഭൗതികസവിശേഷതകൾ | |
ആരം | 10 |
കണക്കാക്കപ്പെട്ട പ്രായം | 9 കോടി വർഷം |
മറ്റ് പേരുകൾ | IC 4725 |
ഇതും കാണുക: തുറന്ന താരവ്യൂഹം |
സവിശേഷതകൾ
തിരുത്തുകഭൂമിയിൽ നിന്ന് ഏതാണ്ട് 2000 പ്രകാശവർഷം അകലെയായാണ് M25 സ്ഥിതിചെയ്യുന്നത്. 86 നക്ഷത്രങ്ങളാണ് താരവ്യൂഹത്തിലുള്ളത്. G തരത്തിൽപ്പെട്ട രണ്ട് ഭീമൻ നക്ഷത്രങ്ങൾ താരവ്യൂഹത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 6.74 ദിവസം ആവർത്തനകാലമുള്ള U Sagittariii എന്ന സെഫീഡ് ചരനക്ഷത്രം 1956-ൽ നിരീക്ഷിക്കപ്പെട്ടു. M തരത്തിൽ പെട്ട രണ്ട് ഭീമൻ നക്ഷത്രങ്ങളും നിരീക്ഷിക്കപ്പെട്ടുവെങ്കിലും അവ യഥാർത്ഥത്തിൽ താരവ്യൂഹത്തിലുള്ളവയല്ലെന്നും ആകാശത്ത് ഒരേഭാഗത്ത് സ്ഥിതിചെയ്യുന്നതിനാൽ തെറ്റായി കണക്കാക്കപ്പെട്ടതാണെന്നും ആരീയവേഗം കണക്കുകൂട്ടിയതിൽ നിന്ന് മനസ്സിലാക്കാനായി.[1]
അവലംബം
തിരുത്തുക- ↑ "Messier 25". Students for the Exploration and Development of Space. Retrieved 30 ജനുവരി 2013.