മെസില ദോദ
അൽബേനിയൻ രാഷ്ട്രീയ പ്രവർത്തകയും ഡെമോക്രാറ്റിക് പാർട്ടി ഓഫ് അൽബേനിയയുടെ പ്രഥമ അംഗവുമാണ് മെസില ദോദ - English: Mesila Doda. 2001 മുതൽ അൽബേനിയൻ പാർലമെന്റ് അംഗമാണ്.
മെസില ദോദ | |
---|---|
Member of the Albanian parliament | |
പദവിയിൽ | |
ഓഫീസിൽ 2001 | |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | Democratic Party (1991-2016) Party for Justice, Integration and Unity (2016- ) |
ജീവചരിത്രം
തിരുത്തുകവടക്കുകിഴക്കൻ അൽബേനിയയിലെ ഒരു പട്ടണമായ കൂകെസിലൻ 1971 ഫെബ്രുവരി ആറിന് ജനിച്ചു. അൽബേനിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ ടിറാനയിലെ ടിറാന സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. റോമിൽ നിന്ന് ഫിലോസഫിയിൽ പഠനം നടത്തി. 1991 മുതൽ രാഷ്ട്രിയ പ്രവർത്തകയായി.അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. രാഷ്ട്രീയ മേഖലയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചു. പത്രപ്രവർത്തകയായും ടെലിവിഷൻ ചാനൽ അവതാരകയായും പ്രവർത്തിച്ചു. 1991ൽ അൽബേനിയയിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനമായ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു. 2016ൽ പാർട്ടിയിൽ നിന്ന് രാജിവെച്ചു.[1]
ഡെമോക്രാറ്റിക് പാർട്ടി ഓഫ് അൽബേനിയയിൽ നിന്ന് രാജിവെച്ചതിന് ശേഷം പാർട്ടി ഫോർ ജസ്റ്റിസ്, ഇന്റെഗ്രേഷൻ ആൻഡ് യൂണിറ്റിയിൽ ചേർന്നു. അൽബേനിയൻ ഉപ വിഭാഗമായ ചാംസ് ജനതയുടെ വിഷയങ്ങൾ അടക്കമുള്ള ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു.[2]
പാർലമെന്റിലെ ഏറ്റവും യാഥാസ്ഥികരായ എംപിമാരിൽ ഒരാളാണ് മെസില ദോദ. അൽബേനിയയിൽ എൽജിബിടി (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ) വിഭാഗങ്ങൾക്ക് തുല്യാവകാശങ്ങൾ നൽകുന്നതിനും വേശ്യവൃത്തി നിയവിധേയമാക്കുന്നതിനും പാർലമെന്റ് കൊണ്ടുവെന്ന നിയമനിർമ്മാണത്തെ ഇവർ എതിർത്തു. കൂടാതെ, എൽജിബിടി സമുദായങ്ങളോട് വിവേചനം കാണിച്ചതിന് ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.[3]