22- ആം വയസ്സിൽ ഐ.പി.എസിന് സെലക്‌ഷൻ കിട്ടിയ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ആദ്യ വനിതാ ഐ.പി.എസ് ഓഫിസറും മലയാളിയായ മൂന്നാമത്തെ വനിതാ ഐ.പി.എസ് ഓഫിസറും ആണ് മെറിൻ ജോസഫ് . നിലവിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ആണ്.പത്തനംതിട്ട കോന്നി സ്വദേശിനിയാണ് മെറിൻ.[1],,[2],[3],[4],[5],[6]

മെറിൻ ജോസഫ്
ജനനം (1990-04-20) ഏപ്രിൽ 20, 1990  (34 വയസ്സ്)
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംഇന്ത്യൻ പോലീസ് സർവീസ്
തൊഴിൽഇന്ത്യൻ പോലീസ് സർവീസ്
ജീവിതപങ്കാളി(കൾ)ഡോ. ക്രിസ് എബ്രഹാം
മാതാപിതാക്ക(ൾ)ഡോ. ജോസഫ് എബ്രഹാം , മെറിന ജോർജ്

റെക്കോർഡുകൾ

തിരുത്തുക
  • കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഐ പി എസ് ഓഫീസർ
  • കേരള ആംഡ് പൊലിസ് സെക്കൻഡ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാൻഡന്റ്(പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ട്രെയിനിങ് ക്യാമ്പ് കമാൻഡന്റ് )
  • ഉത്തര മേഖലയിലെ ആദ്യ വനിതാ ഡിസിപി

സ്വകാര്യജീവിതം

തിരുത്തുക

ഇന്ത്യൻ ഇക്കണോമിക് സർവീസിൽ ഉദ്യോഗസ്ഥനായ ഡോ. ജോസഫ് അബ്രഹാമിന്റെയും കോളേജ് അധ്യാപിക മെറിന ജോർജിന്റെയും രണ്ടുമക്കളിൽ ഇളയവളായ മെറിൻ ജനിച്ചുവളർന്നതും പഠിച്ചതുമെല്ലാം ഡെൽഹിയിൽ ആയിരുന്നു . കോട്ടയം സ്വദേശിയായ ഡോ. ക്രിസ് എബ്രഹാമാണ് ഭർത്താവ്.


  1. "റെക്കോർഡുകളുടെ റാണി; കേരളത്തിന്റെ സ്വന്തം മെറിൻ ഐപിഎസ് സംസാരിക്കുന്നു-". www.manoramaonline.com.
  2. "മെറിൻ ജോസഫ്.... ഇതാണ് മലയാളി പെണ്ണിൻറെ പുതിയ മുഖം... -". www.manoramanews.com.
  3. "മെറിൻ ജോസഫ്, കൊല്ലം സിറ്റി പോലീസ് കമ്മീഷണർ -". www.mathrubhumi.com. Archived from the original on 2020-02-24. Retrieved 2020-02-24.
  4. "മെറിൻ ഐപിഎസ് മൂന്നാറിന്റെ മനംതൊട്ടു -". www.expresskerala.com.
  5. "മെറിൻ ജോസഫ്.... ഇതാണ് മലയാളി പെണ്ണിൻറെ പുതിയ മുഖം -". www.vanitha.in.
  6. "പ്രതിയെ സൗദിയിലെത്തി കസ്റ്റഡിയിലെടുത്ത് മെറിൻ ജോസഫ് ഐപിഎസ് -". www.asianetnews.com.
"https://ml.wikipedia.org/w/index.php?title=മെറിൻ_ജോസഫ്&oldid=3807368" എന്ന താളിൽനിന്ന് ശേഖരിച്ചത്