സാഹിത്യ നൊബേലിന് ബദലായി ഏർപ്പെടുത്തിയ ന്യൂ അക്കാദമി പ്രൈസ് ഇൻ ലിറ്ററേച്ചർ ലഭിച്ച കരീബിയൻ എഴുത്തുകാരിയാണ് മെറിസ് കൊണ്ടെ. സെഗു (1984-85) ശ്രദ്ധേയമായ കൃതി.[2] ഫ്രഞ്ച് ഭാഷയിൽ എഴുതുന്ന അവരുടെ കൃതികൾ മറ്റ് ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. Grand prix littéraire de la Femme (1986), Prix de L’Académie francaise (1988)[3]

മെറിസ് കൊണ്ടെ
മെറിസ് കൊണ്ടെ 2008
മെറിസ് കൊണ്ടെ 2008
ജനനംമെറിസ് ബുക്കോലിൻ
Pointe-à-Pitre, ഗ്വാഡലോപ്
ഭാഷഫ്രഞ്ച്
ദേശീയതഫ്രഞ്ച്
വിദ്യാഭ്യാസംLycée Fénelon
പഠിച്ച വിദ്യാലയംപാരീസ് സർവകലാശാല
ശ്രദ്ധേയമായ രചന(കൾ)സെഗു
പങ്കാളിമമോദു കോണ്ടെ[1]

ജീവിതരേഖ

തിരുത്തുക

കരീബിയൻ ദ്വീപുകളിലെ ഫ്രഞ്ച് അധീന പ്രദേശമായ ഗ്വാഡലോപിൽ എട്ട് മക്കളിൽ ഇളയ മകളായി ജനിച്ചു. ഹൈസ്ക്കൂളിൽ നിന്ന് പഠിച്ചുകഴിഞ്ഞ് പാരീസ്, സോർബോണ്ണെയിലെ ലൈസി ഫെനലോണിൽ ചേർന്നു, അവിടെവച്ചാണ് അവർ ഇംഗ്ലീഷിൽ പ്രാഗൽഭ്യം നേടുന്നത്. 1959 -ൽ‍ ഗിനിയൻ സിനിമ നടനായിരുന്ന മമാദോ കോണ്ടെയെ വിവാഹം കഴിച്ചു. നാല് മക്കളുണ്ട്.

ഗാന, ഗിനി യിൽ നിന്നും സെനെഗലിൽ നിന്നും പഠിത്തം കഴിഞ്ഞ് തിരിച്ച് പാരീസിലേക്ക്തന്നെ മെറിസ് എത്തി. സോർബോണ്ണെയിൽ കരീബിയൻ സാഹിത്യത്തിൽ പിഎച്ഡി 1975 -ൽ പൂർത്തിയാക്കി. [3]

1981 -ൽ കോണ്ടെ വിവാഹമോചിതയായി. പിന്നീട് റിച്ചാർഡ് ഫിലികോക്സിനെ അവർ വിവാഹം കഴിച്ചു. കോണ്ടെയുടെ മിക്ക കൃതികളുടേയും ഇംഗ്ലീഷ് തർജ്ജമ ചെയ്തത് അദ്ദേഹമായിരുന്നു

അമേരിക്കയിൽ പഠിപ്പിക്കാനായി ഫുൾബ്രൈറ്റ് സ്കോളർഷിപ്പ് 1985 -ൽ കോണ്ടെക്ക് ലഭിച്ചു. ശേഷം ന്യൂയോർക്ക് നഗരത്തിലെ കൊളമ്പിയ യൂണിവേഴിസിറ്റിയിൽ ഫ്രഞ്ച് പ്രൊഫസറായി.[3] അവരുടെ സർഗാത്മകമായ എഴുത്ത് നല്ലൊരു അക്കാദമിക് കരിയർ അവർക്ക് നേടിക്കൊടുത്തു. 2004 -ൽ പ്രൊഫസർ എമരിറ്റ ഫ്രെഞ്ച് എന്ന പേരോടുകൂടി കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്ന് വിരമിച്ചു. ബെർക്ക്ലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, യു.സി.എൽ.എ, സൊർബോണയിലെ യൂണിവേഴ്സിറ്റി ഓഫ് വിർജിനസ യൂണിവേഴ്സിറ്റി ഓഫ് നന്റേരെ എന്നിവടത്തും അവർ പഠിപ്പിച്ചിട്ടുണ്ട്.

സാഹിത്യപരമായ പ്രാധാന്യം

തിരുത്തുക

വർഗ്ഗ, വർണ്ണ, സാമൂഹ്യപരമായ വിഷയങ്ങളാണ് കോണ്ടെയുടെ എഴുത്ത് കൈകാര്യം ചെയ്യുന്നത്. അവയിൽ വ്യത്യസ്തപരമായി ചരിത്രവും കൂടിവരാറുണ്ട്. ആഫ്രിക്കൻ മനുഷ്യരാണ് കോണ്ടെയയുടെ മിക്ക കൃതികളിലേയും കഥാപാത്രങ്ങൾ.

കരീബിയൻ സാഹിത്യ ചലനങ്ങളോട് ഒരകലം പാലിച്ചിട്ടുണ്ടായിരുന്നു അവർ, വളരെ ശക്തമായ രാഷ്ട്രീയ ആശങ്കകളുള്ള ഫെമിനിസ്റ്റ് സ്ത്രീ കഥാപാത്രങ്ങൾ അതിൽ നിറഞ്ഞുനിന്നു.[3] ഒരു തീവ്ര ആക്റ്റിവിസ്റ്റ് അവരുടെ കൃതികളിലും പ്രതിഫലിച്ചിരുന്നു. അതവർ സമ്മതിചിട്ടുമുണ്ട്: "കൃത്യമായ രാഷ്ട്രീയപരമായ പ്രാധാന്യമോ മറ്റോ ഇല്ലാതെ എനിക്കാൻ അക്കാര്യത്തെ എഴുതാൻ കഴിയില്ലാ, എന്റെ കൈയ്യിൽ അതല്ലാതെ മറ്റൊന്നും നൽകാനില്ല ". [3]

അവരുടെ മുൻകാല എഴുത്തുകൾ വളരെ പെട്ടെന്ന് ഓട്ടോബയോഗ്രാഫികളായി മാറി, മെമറീസ് ഓഫ് മൈ ചൈൽഡ്ഹുഡ് (1998), കോണ്ടെയുടെ അമ്മയുടെ അമ്മയെക്കുറിച്ചുള്ള വിക്ടോയിർ (2010), എന്നിവ ഉദാഹരണങ്ങളാണ്. ഹു സ്ലാഷെഡ് സെലനൈർസ് ത്രോട്ട് (2004) -ലും കോണ്ടെയയുടെ അമ്മയുടെ അമ്മയെക്കുറിച്ച് സൂചനകളുണ്ട്.

പക്ഷെ അവരുടെ വിൻഡ്വാർഡ് ഹൈറ്റ്സ് എന്ന നോവൽ എമിലി ബ്രോണ്ടെയുടെ വുത്തെറിങ് ഹൈറ്റ്സ് എന്ന കൃതിയുടെ പുനഃരുദ്ദാരണമാണ്. കോണ്ടെ അതെഴുതിയത് തന്റെ പതിനാലാം വയസ്സിലായിരുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങൾ എഴുതൻ കോണ്ടെ ഏറെ ആഗ്രഹിച്ചിരുന്നു. ഗൂഡലേപ്പിലാണ് നോവൽ നടക്കുന്നത്, വർഗ്ഗവും, സംസാകാരവുമാണ് മനുഷ്യനെ വേർതിരിക്കുന്നതെന്ന ആശയമായിരുന്നു അതിലുണ്ടായിരുന്നത്.[3] തന്റെ കരീബിയൻ പശ്ചാത്തലം വച്ച് ആ പുസ്തകം എഴുതുമ്പോൾ അവർ ഇങ്ങനെ പറഞ്ഞിരുന്നു,

ആഫ്രിക്കൻ അടിമകളാൽ ആഫ്രിക്കൻ ലോകം, യൂറോപ്പിയൻ വിദ്യാഭ്യാസത്താൽ യൂറോപ്പ്യൻ ലോകംഎന്നീ രണ്ട് ലോകങ്ങളെ ഏറെക്കുറെ എനിക്ക് ഉഭയാർത്ഥപദമാകുന്നു. നിങ്ങൾക്കതിനെഉപയോഗിച്ച് നിങ്ങളുടെ വാക്കുകൾക്ക് പുതിയ അർത്ഥങ്ങളുണ്ടാക്കാം. അത് ചെയ്യുമ്പോൾ എനിക്ക് ഏറെ ആനന്ദമുണ്ടായിരുന്നു, ഒരു കളിയാണത്, സന്തോഷം തരുന്ന ഒരു കളി. [3]

ബഹുമതികൾ

തിരുത്തുക

Le Grand Prix Litteraire de la Femme (1986) , Le Prix de L’Académie Francaise (1988) എന്നീ ബഹുമതികൾ കോണ്ടെ നേടിയിട്ടുണ്ട്.[3]

2018 -ൽ ന്യൂ അക്കാദമി പ്രൈസ് ഇൻ ലിറ്റ്രേച്ചർ ലഭിച്ചു.[4]

തിരഞ്ഞെടുത്ത ഗ്രന്ഥസൂചിക

തിരുത്തുക
  1. "Maryse CONDE", Aflit, University of Western Australia/French.
  2. Condé, Maryse, and Richard Philcox. Tales from the Heart: True Stories from My Childhood. New York: Soho, 2001.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 Rebecca Wolff, Interview: "Maryse Condé" Archived November 1, 2016, at the Wayback Machine., Bomb Magazine, Vol. 68, Summer 1999, accessed 27 April 2016.
  4. Löfgren, Emma (29 August 2018). "Four writers shortlisted for 'the new Nobel Literature Prize'". The Local. Retrieved 11 September 2018.

അധികലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മെറിസ്_കൊണ്ടെ&oldid=4076048" എന്ന താളിൽനിന്ന് ശേഖരിച്ചത്