തെയ്യം ചമയങ്ങളിൽ പ്രധാനമായ ഒന്നാണ് മെയ്യെഴുത്ത്. തെയ്യകോലമണിയുന്ന വ്യക്തിയുടെ ഉടലിൽ ചെയ്യുന്ന ചിത്രപണികളെയാണ് മെയ്യെഴുത്ത് എന്ന് പറയുന്നത്. വയറും മാറിടവും മറയ്ക്കാത്ത തെയ്യങ്ങൾക്കാണ് മെയ്യെഴുത്ത്‌ നടത്തുന്നത്. ചായില്യം, മഷി, അരിച്ചാന്ത് തുടങ്ങിയവയാണ് മെയ്യെഴുത്തിനുപയോഗിക്കുന്നത്.[1].

മെയ്യെഴുത്ത്‌ നടത്തുന്നു

മെയ്യെഴുത്ത് ആവശ്യമുള്ള അനവധി തെയ്യങ്ങളുണ്ട്. വേട്ടക്കൊരുമകൻ, ഊർപ്പഴശി, വൈരജാതൻ, വയനാട്ട് കുലവൻ, കാലിചേകോൻ, കരിന്തിരി നായർ, പൂമാരുതൻ തുടങ്ങി നിരവധി തെയ്യങ്ങളിൽ മെയ്യെഴുത്ത് കാണുവാൻ സാധിക്കും.

ചിത്രങ്ങൾ

തിരുത്തുക
  1. തെയ്യം-എം.വി. വിഷ്ണു നമ്പൂതിരി ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ISBN 81-7638-566-2
"https://ml.wikipedia.org/w/index.php?title=മെയ്യെഴുത്ത്‌&oldid=3561870" എന്ന താളിൽനിന്ന് ശേഖരിച്ചത്