മെഗ് റയാൻ

അമേരിക്കന്‍ ചലചിത്ര നടന്‍

മെഗ് റയാൻ (ജനനം : മാർഗരറ്റ് മേരി എമിലി ആനി ഹൈറ എന്ന പേരിൽ; 1961, നവംബർ 19)[1] ഒരു അമേരിക്കൻ നടിയും സംവിധായികയും നിർമ്മാതാവുമാണ്. 1982 ൽ ‘ആസ് ദ വേൾഡ് ടേൺസ്’ എന്ന CBS സോപ്പ് ഓപ്പറയിൽ അഭിനയിക്കുന്നതിനു മുൻപ് 1981 ൽ ചെറുവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് 1980-കളുടെ മധ്യത്തോടെ ഏതാനും സിനിമകളിൽ സഹനടിയുടെ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയും റോബ് റെയ്നർ സംവിധാനം ചെയ്ത വെൻ ഹാരി മെറ്റ് സാലി (1989) എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെ വ്യാപകമായ ശ്രദ്ധയും ആദ്യ ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശവും നേടിയെടുക്കുന്നതിനുമുമ്പ് ‘പ്രോമിസ്ഡ് ലാന്റ്’ (1988) പോലെയുള്ള സ്വതന്ത്ര സിനിമകളിലൂടെ പ്രേക്ഷകരുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തിരുന്നു.

മെഗ് റയാൻ
Ryan in 2009
ജനനം
Margaret Mary Emily Anne Hyra

(1961-11-19) നവംബർ 19, 1961  (62 വയസ്സ്)
തൊഴിൽActress, director, producer
സജീവ കാലം1981–present
ജീവിതപങ്കാളി(കൾ)
(m. 1991; div. 2001)
കുട്ടികൾ2, including Jack Quaid

1990 കളിലും 2000 ത്തിന്റെ തുടക്കത്തിലും ഏറ്റവും പ്രശസ്തരായ നടിമാരിലൊരാളായി ദേശീയവും അന്തർദേശീയവുമായി ശ്രദ്ധ നേടുന്നതിനും അഭിനയരംഗത്ത് തന്റേതായ ഒരു സ്ഥാനം നിലനിറുത്തുന്നതിനും റയാന് കഴിഞ്ഞു. സ്ലീപ്പലെസ് ഇൻ സീറ്റിൽ (1993), ഫ്രഞ്ച് കിസ് (1995), യു ഹാവ് ഗോട്ട് മെയിൽ (1998), കെയിറ്റ് & ലെപ്പേർഡ് (2001) പോലെയുള്ള റൊമാന്റിക് കോമഡി ചിത്രങ്ങളിലെ അഭിനയം പ്രത്യേകം എടുത്തു പറയാവുന്നവയാണ്. അവരുടെ മറ്റു ചിത്രങ്ങളിൽ ദ ഡോർസ് (1991), വെൻ എ മാൻ ലവ്സ് എ വുമൺ (1994), കറേജ് അണ്ടർ ഫയർ (1996), അഡിക്റ്റഡ് ടു ലവ് (1997), സിറ്റി ഓഫ് ഏഞ്ചൽസ് (1998), പ്രൂഫ് ഓഫ് ലവ് (2000), ദ വിമൻ (2008) എന്നിവ ഉൾപ്പെടുന്നു. 2015 ൽ ആദ്യമായി ഇത്താക്ക എന്ന ചിത്രം സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

ആദ്യകാലജീവിതം തിരുത്തുക

ഒരു മുൻ നടിയും ഇംഗ്ലീഷ് അദ്ധ്യാപികയുമായിരുന്ന സൂസൻ ജോർഡാൻ (മുമ്പ്, ദീഗാൻ), ഗണിതശാസ്ത്ര അധ്യാപകനായിരുന്ന ഹാരി ഹൈറ എന്നിവരുടെ പുത്രിയായി കണക്റ്റിക്കട്ടിലെ ഫെയർഫീൽഡിലാണ് മെഗ് റയാൻ ജനിച്ചതും വളർന്നതും.[2][3][4] അവർ ജർമൻ, ഐറിഷ്, ഉക്രേനിയൻ വംശീയ പാരമ്പര്യമുള്ളയാളാണ്.[5]

സിനിമകൾ തിരുത്തുക

വർഷം സിനിമ വേഷം കുറിപ്പുകൾ
1981 Rich and Famous ഡെബ്ബി ബ്ലാക്ക്
1983 Amityville 3-D ലിസ
1986 Top Gun കരോൾ ബ്രാഡ്ഷാ
1986 Armed and Dangerous മാഗ്ഗി കവനൌഗ്
1987 Promised Land ബെവെർലി "ബെവ്" സൈക്സ്
1987 Innerspace ലിഡിയ മാക്സ്വെൽ
1988 Stormy Monday കെയിറ്റ്
1988 D.O.A. Sydney Fuller
1988 The Presidio Donna Caldwell
1989 When Harry Met Sally... Sally Albright
1990 Joe Versus the Volcano DeDe / Angelica Graynamore/ Patricia Graynamore
1991 The Doors Pamela Courson
1992 Prelude to a Kiss Rita Boyle
1993 Sleepless in Seattle Annie Reed
1993 Flesh and Bone Kay Davies
1994 When a Man Loves a Woman Alice Green
1994 I.Q. Catherine Boyd
1995 French Kiss Kate also Producer
1995 Restoration Katharine
1996 Courage Under Fire CPT Karen Emma Walden
1997 Addicted to Love Maggie
1997 Anastasia Anastasia Romanov voice role
1998 City of Angels Dr. Maggie Rice
1998 Hurlyburly Bonnie
1998 You've Got Mail Kathleen Kelly
2000 Hanging Up Eve Mozell Marks
2000 Proof of Life Alice Bowman
2001 Kate & Leopold Kate McKay
2003 In the Cut Frannie Avery
2004 Against the Ropes Jackie Kallen
2007 In the Land of Women Sarah Hardwicke
2008 The Deal Deidre Heam
2008 My Mom's New Boyfriend Martha Durand
2008 The Women Mary Haines
2009 Serious Moonlight Louise "Lou"
2015 Fan Girl Mary Farrow
2016 Ithaca Mrs. Kate Macauley also Director/Producer

ടെലിവിഷൻ തിരുത്തുക

വർഷം പേര് വേഷം കുറിപ്പുകൾ
1982 As the World Turns Betsy Stewart Montgomery Andropoulos
1982 ABC Afterschool Special Denise Episode "Amy and the Angel"
1982 One of the Boys Jane 13 episodes
1984–85 Charles in Charge Megan Harper 2 episodes
1985 Wildside Cally Oaks 6 episodes
1990–91 Captain Planet and the Planeteers Dr. Blight Cast member

voice role

1997 Northern Lights N/A Television Movie

Executive Producer

2003 Tinseltown TV Herself Episode: "December 6, 2003"
2007 The Simpsons Dr. Swanson voice role

Episode: "Yokel Chords"

2008 Pangea Day Herself Television Movie
2009 Curb Your Enthusiasm Herself Season 7
2011 Web Therapy Karen Sharpe 2 episodes
2013 Web Therapy Karen Sharpe 3 episodes

അവലംബം തിരുത്തുക

  1. Meg Ryan profile, Superiorpics.com; accessed October 5, 2014.
  2. "Educating Meg". People. August 2, 1993. Archived from the original on 2016-09-04. Retrieved November 26, 2010.
  3. Graham, Caroline. "Meg and Dennis: It's All Over". You. Archived from the original on August 20, 2001. 
  4. Parish, J.R. (2010). The Hollywood Book of Breakups. Wiley. ISBN 978-111804067-6. Retrieved May 20, 2015.
  5. "Meg Ryan Ethnicity".
"https://ml.wikipedia.org/w/index.php?title=മെഗ്_റയാൻ&oldid=3656343" എന്ന താളിൽനിന്ന് ശേഖരിച്ചത്