മെഗ് ടില്ലി

കാനഡയിലെ ചലചിത്ര അഭിനേത്രി

മെഗ് ടില്ലി (ജനനം: മാർഗരറ്റ് എലിസബത്ത് ചാൻ; ഫെബ്രുവരി 14, 1960) കനേഡിയൻ-അമേരിക്കൻ നടിയും നോവലിസ്റ്റുമാണ്.[1]

മെഗ് ടില്ലി
Photo of Meg Tilly
ടില്ലി 2013ൽ
ജനനം
മാർഗരറ്റ് എലിസബത്ത് ചാൻ

(1960-02-14) ഫെബ്രുവരി 14, 1960  (64 വയസ്സ്)
തൊഴിൽനടി, നോവലിസ്റ്റ്
സജീവ കാലം
  • 1980–1995, 2010–present (acting)
  • 1994–present (writing)
ജീവിതപങ്കാളി(കൾ)
(m. 1983; div. 1989)
(m. 1995; div. 2002)
Don Calame
(m. 2002)
പങ്കാളി(കൾ)കോളിൻ ഫെർത്ത് (1989–1994)
കുട്ടികൾ3
ബന്ധുക്കൾജെന്നിഫർ ടില്ലി (സഹോദരി)

1985-ൽ പുറത്തിറങ്ങിയ ആഗ്നസ് ഓഫ് ഗോഡ് എന്ന ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുകയും മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. സൈക്കോ II (1983), ദി ബിഗ് ചിൽ (1983), മാസ്‌ക്വറേഡ് (1988), വാൽമണ്ട് (1989) എന്നിവയാണ് അവരുടെ മറ്റ് പ്രധാന ചലച്ചിത്ര വേഷങ്ങൾ. ബോംബ് ഗേൾസ് (2012–13) എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിന്, ഒരു നാടകീയ പരമ്പരയിലെ മികച്ച നടിക്കുള്ള 2013 ലെ കനേഡിയൻ സ്‌ക്രീൻ അവാർഡ് നേടിയിരുന്നു.

പോർക്കുപൈൻ (2007) എന്ന നോവലിലൂടെ ഷീലാ എ. ഇഗോഫ് ചിൽഡ്രൻസ് ലിറ്ററേച്ചർ പ്രൈസിന്റെ ഫൈനലിസ്റ്റായ ടില്ലി ഇതുൾപ്പെടെ ആറ് നോവലുകൾഎഴുതിയിട്ടുണ്ട്.

ആദ്യകാലം തിരുത്തുക

കനേഡിയൻ അദ്ധ്യാപികയായ പട്രീഷ്യ ആൻ (മുമ്പ്, ടില്ലി) ബിസിനസുകാരനുമായ ഹാരി ചാൻ എന്നിവരുടെ മകളായ മകളായ മെഗ് ടില്ലി കാലിഫോർണിയയിലെ ലോംഗ് ബീച്ചിലാണ്[2] ജനിച്ചത്.[3][4] അവരുടെ പിതാവ് ചൈനീസ് അമേരിക്കക്കാരനും മാതാവ് ഐറിഷ്, ഫിന്നിഷ് വംശജയുമാണ്.[5]

മൂന്ന് വയസുള്ളപ്പോൾ മാതാപിതാക്കളുടെ വിവാഹമോചനത്തെത്തുടർന്ന്, ടില്ലി അവരുടെ മാതാവിന്റേയും രണ്ടാനച്ഛനായ ജോൺ വാർഡിന്റേയും സംരക്ഷണയിൽ ബ്രിട്ടീഷ് കൊളംബിയയിലെ ഗ്രാമീണ ടെക്സഡ ദ്വീപിലാണ് വളർന്നത്. വാർഡ് അക്രമാസക്തനായ ഒരു പീഢകനാണെന്ന് അവർ പിന്നീട് ഉറപ്പിച്ചു പറഞ്ഞിരുന്നു.[6][7] പന്ത്രണ്ടാം വയസ്സിൽ, ടില്ലി തന്റെ രണ്ടാനച്ഛനെ ഒഴിവാക്കാനുള്ള ഉപായമെന്ന നിലയിൽ[8] നൃത്ത പാഠങ്ങൾ ഗ്രഹിക്കുവാൻ തുടങ്ങുകയും ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു പ്രതിഭാധനയായ നർത്തകിയായി വളരുകയും ചെയ്തു.[9]

ബ്രിട്ടീഷ് കൊളംബിയയിലെ എസ്ക്വിമൽറ്റിലെ എസ്ക്വിമൽറ്റ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, ടില്ലി വീട് വിട്ട് അമേരിക്കയിലേക്ക് പോകുകയും ഒരു പ്രൊഫഷണൽ നർത്തകിയായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു.[10] ന്യൂയോർക്ക് നഗരത്തിൽ മാഡം ഡാർവാഷ്, മെലിസ ഹെയ്ഡൻ എന്നിവരോടൊപ്പം പൂർണ്ണ സ്കോളർഷിപ്പിൽ പഠിനം നടത്തി. അവർ കണക്റ്റിക്കട്ട് ബാലെ കമ്പനിയിൽ ചേർന്നിരുന്നു.[11] അലൻ പാർക്കറുടെ 1980 ലെ മ്യൂസിക് നാടക ചിത്രമായ ഫെയിമിൽ ഒരു നർത്തകിയായി അഭിനയിച്ചുകൊണ്ട് സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തി. 1979 ൽ ഒരു നൃത്ത പങ്കാളി അവളെ തള്ളിവീഴ്ത്തിയതോടെ നടുവിന് ഗുരുതരമായി പരിക്കേറ്റപ്പോൾ ടില്ലിയുടെ നൃത്ത ജീവിതം പെട്ടെന്ന് അവസാനിച്ചു.[12]

ഔദ്യോഗികം തിരുത്തുക

അഭിനയം തിരുത്തുക

നടുവേദനയെത്തുടർന്നുണ്ടായ സങ്കീർണതകൾ കാരണം നൃത്തം ഉപേക്ഷിക്കാൻ നിർബന്ധിതയായ മെഗ് ടില്ലി ലോസ് ഏഞ്ചൽസിലേക്ക് പോയി ഒരു അഭിനേത്രിയായി ജോലിയിൽ പ്രവേശിക്കുകയും പെഗ്ഗി ഫ്യൂറിയുടെ കീഴിൽ അഭിനയം പരിശീലിക്കുകയും ചെയ്തു. എലിഷാ കുക്ക് ജൂനിയറിനൊപ്പം അഭിനയിച്ച 1981 ലെ അരമണിക്കൂർ ദൈർഘ്യമുള്ള ദി ട്രബിൾ വിത്ത് ഗ്രാന്റ്പാ എന്ന ഷോയിലൂടെയാണ് അവർ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. ഹിൽ സ്ട്രീറ്റ് ബ്ലൂസ് എന്ന പരമ്പരയുടെ രണ്ടാം സീസണിലെ എപ്പിസോഡിൽ ഒരു അഭിസാരികയായി അഭിനയിച്ച ശേഷം 1982 ൽ പുറത്തിറങ്ങിയ ടെക്സ് എന്ന കമിംഗ്-ഓഫ്-ഏജ് അഡ്വഞ്ചർ സിനിമയിൽ മാറ്റ് ഡില്ലണോടൊപ്പം തന്റെ ആദ്യത്തെ താര വേഷത്തിൽ അഭിനയിച്ചു.

1983 ൽ, അമാനുഷിക ഹൊറർ ചിത്രമായ വൺ ഡാർക്ക് നൈറ്റ് എന്ന സിനിമയിൽ നായികയായി അഭിനയിച്ചതിനുശേഷം, സൈക്കോ II ൽ ആന്റണി പെർകിൻസിനൊപ്പം അഭിനയിക്കുകയും ലോറൻസ് കാസ്ദാന്റെ അവാർഡ് നേടിയ ദി ബിഗ് ചിൽ എന്ന ചിത്രത്തിൽ എന്നിവയിൽ കെവിൻ ക്ലൈൻ, ഗ്ലെൻ ക്ലോസ്, ടോം ബെറെൻഗെർ, വില്യം ഹർട്ട്, ജെഫ് ഗോൾഡ്ബ്ലം, ജോബെത്ത് വില്യംസ്, മേരി കേ പ്ലേസ് എന്നിവരോടൊപ്പം അഭിനയിച്ചു. മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ദി ബിഗ് ചില്ലിൽ മെഗ് ടില്ലി പ്രത്യക്ഷപ്പെട്ടത് അവരുടെ കരിയറിനെ ഗണ്യമായി സഹായിച്ചു.[13] 1984 ൽ ഇംപൾസ് എന്ന സിനിമയിൽ അവർ അഭിനയിച്ചു.

അവലംബം തിരുത്തുക

  1. Telling, Gillian (June 6, 2017). "Meg Tilly Says She Hated Being Hit On in Hollywood—and Her Quiet Life Living on an Island Now Couldn't Be More Different". People.
  2. According to the State of California. California Birth Index, 1905–1995. Center for Health Statistics, California Department of Health Services, Sacramento, California.
  3. "Meg Tilly Biography". Turner Classic Movies. Retrieved February 1, 2012.
  4. "Meg Tilly Biography". FilmReference.com. Retrieved February 1, 2012.
  5. "Meg Tilly is Asian Irish". Asiance. March 2011. Archived from the original on December 29, 2011. Retrieved January 31, 2012. [Meg] is the daughter of Patricia Tilly, an Irish and Finnish schoolteacher and Harry Chan, a Chinese American used car salesman... 'My mother was Irish/Finnish...'"Bio, Pictures and Videos of Poker Pro: Jennifer Tilly". Bankroll Boost. Archived from the original on 2010-12-28. Retrieved January 31, 2012. [Jennifer's] father was a Chinese-American stockbroker and her mother an Irish-Canadian.Rose, Tiffany (November 19, 2004). "Jennifer Tilly: Little voice, big talent". The Independent. London. Retrieved January 31, 2012. [Jennifer] Tilly, who owes her exotic looks to her Chinese/Native American blood...
  6. Chiu, Alexis (September 11, 2006). "Scars of Her Youth". People. Archived from the original on 2016-05-20. Retrieved 2020-03-18.
  7. Tilly, Meg (2017-10-16). "#MeToo I am grateful that I've gotten to the point where their wrongs no longer define me. That is their burden to carry. Not mine. #Karma". @meggamonstah (in ഇംഗ്ലീഷ്). Retrieved 2020-01-21.
  8. Chiu, Alexis (September 11, 2006). "Scars of Her Youth". People. Archived from the original on 2016-05-20. Retrieved 2020-03-18.
  9. "Meg Tilly Biography". Turner Classic Movies. Retrieved February 1, 2012.
  10. "Meg Tilly Biography". Turner Classic Movies. Retrieved February 1, 2012.
  11. "Meg Tilly Biography". Turner Classic Movies. Retrieved February 1, 2012.
  12. "Meg Tilly Biography". Turner Classic Movies. Retrieved February 1, 2012.
  13. "Meg Tilly Biography". Turner Classic Movies. Retrieved February 1, 2012.
"https://ml.wikipedia.org/w/index.php?title=മെഗ്_ടില്ലി&oldid=3807355" എന്ന താളിൽനിന്ന് ശേഖരിച്ചത്