അമേരിക്കൻ ഫെഡറൽ ധനസഹായം സ്വീകരിക്കുന്ന വിദേശ സർക്കാരേതര സംഘടനകൾ യു.എസ്. ഇതര ഫണ്ട് ഉപയോഗിച്ച് ഗർഭച്ഛിദ്രം ഒരു കുടുംബാസൂത്രണമാർഗ്ഗമായി സ്വീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് വിലക്കുന്ന ഒരു യു.എസ്. നിയമമാണ് മെക്സിക്കോ സിറ്റി നയം.

1973ൽ ഹെൽമ്സ് നിയമഭേദഗതി പ്രാവർത്തികമായതു മുതൽ ലോകത്തെവിടെയും ഗർഭച്ഛിദ്രം പ്രോത്സാഹിപ്പിക്കുന്നതിന് യു.എസ്. ഫണ്ടുകൾ ഉപയോഗിക്കുന്നത് വിലക്കുന്ന നയം അമേരിക്കൻ അന്താരാഷ്ട്ര വികസന ഏജൻസി (USAID) അനുവർത്തിച്ചിരുന്നു.[1] എന്നാൽ മെക്സിക്കോ സിറ്റി നയം യു.എസ്. ഫണ്ടുകൾ സ്വീകരിക്കുന്ന ഈ സംഘടനകളെ തങ്ങൾക്ക് ലഭിക്കുന്ന മറ്റ് യു.എസ്. ഇതര ഫണ്ടുകളുപയോഗിച്ച് ഗർഭച്ഛിദ്രം പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികളിലേർപ്പെടുന്നതിൽനിന്ന് വിലക്കുന്നു.

അമേരിക്കയിൽ ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്ന ഈ ഭേദഗതി മാറിമാറിവരുന്ന റിപ്പബ്ലിക്കൻ സർക്കാരുകൾ അനുവർത്തിക്കുകയും ഡെമോക്രാറ്റിക്ക് സർക്കാരുകൾ പിൻവലിക്കുകയും ചെയ്തുപോരുന്നു. 1984ൽ റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൺ ഈ ഭേദഗതി അനുവർത്തിച്ചപ്പോൾ[2] ജനുവരി 1993ൽ ഡെമോക്രാറ്റിക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിൽ ക്ലിന്റൺ ഈ ഭേദഗതി നിർത്തലാക്കി. പിന്നീട് ജനുവരി 2001ൽ റിപ്പബ്ലിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോർജ്ജ് ഡബ്ല്യു. ബുഷ് വീണ്ടും ഈ ഭേദഗതി അനുവർത്തിച്ചപ്പോൾ 2009 ജനുവരി 23ന് ഡെമോക്രാറ്റിക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബരാക്ക് ഒബാമ ഈ ഭേദഗതി വീണ്ടും നിർത്തലാക്കി.[3] ഏറ്റവും അടുത്തായി ജനുവരി 2017ൽ റിപ്പബ്ലിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് മെക്സിക്കോ സിറ്റി നയം തിരിച്ചുകൊണ്ടുവരുന്ന നിയമഭേദഗതിയിൽ ഒപ്പുവച്ചു.[4].

പേരിനു പിന്നിൽതിരുത്തുക

മെക്സിക്കോ സിറ്റി നയം റൊണാൾഡ് റീഗൺ പ്രഖ്യാപിച്ചത് മെക്സിക്കോ സിറ്റിയിൽവച്ച് നടന്ന ജനസംഖ്യയെ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്രകോൺഫറൻസിൽ വച്ചായിരുന്നു.[5][6][7] അതുകൊണ്ടാണ് നയത്തിന് മെക്സിക്കോ സിറ്റി നയം എന്ന പേര് വന്നത്.

അവലംബംതിരുത്തുക

  1. USAID Public website USAID's Family Planning Guiding Principles and U.S. Legislative and Policy Requirements Archived March 29, 2013, at the Wayback Machine. Retrieved September 10, 2012
  2. "What is the Mexico City Policy?". ശേഖരിച്ചത് 2017-01-23.
  3. "White House Staement". മൂലതാളിൽ നിന്നും 2011-03-11-ന് ആർക്കൈവ് ചെയ്തത്.
  4. CNN, Jeremy Diamond and Dana Bash. "TPP withdrawal Trump's first executive action Monday, sources say". CNN. ശേഖരിച്ചത് 2017-01-23.
  5. US Policy Statement for the International Conference on Population. (1984). Population and Development Review, 10(3), 574-579. Retrieved September 29, 2007.
  6. Lewis, Neil A. (June 1, 1987). "Abortions Abroad are Focus of Widening Battle Over Reagan's Policy." The New York Times. Retrieved September 29, 2007.
  7. Robinson, B.A. (April 27, 2007). U.S. "Mexico City" policy: Abortion funding in foreign countries. ReligiousTolerance.org. Retrieved September 29, 2007.
"https://ml.wikipedia.org/w/index.php?title=മെക്സിക്കോ_സിറ്റി_നയം&oldid=3789125" എന്ന താളിൽനിന്ന് ശേഖരിച്ചത്