മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ സുധാഗഡ് താലൂക്കിലെ ഒരു കുന്നിൻ ‌മുകളിലുള്ള ഒരു കോട്ടയാണ് മൃഗഗഡ്.[1] ഭെലിവ് കോട്ട എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1750 അടി ഉയരത്തിൽ, ഭെലിവ് ഗ്രാമത്തിനടുത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. ഇത് കല്ലുകൊണ്ട് നിർമ്മിച്ചതാണ്. വലിപ്പത്തിൽ താരതമ്യേന വളരെ ചെറിയ ഒരു കോട്ടയാണിത്. ലോണാവാല, ഖണ്ടാല, ഖോപോളി എന്നീ സ്ഥലങ്ങൾക്ക് അടുത്താണ് മൃഗഗഡ് സ്ഥിതി ചെയ്യുന്നത്.

മൃഗഗഡ് കോട്ട
റായ്ഗഡ് ജില്ല, മഹാരാഷ്ട്ര
Site information
Owner ഇന്ത്യാ ഗവൺമെന്റ്
Open to
the public
അതെ
Condition നാശോന്മുഖം
Site history
Materials കരിങ്കല്ല്
Height 1750 അടി

എത്തിച്ചേരുവാൻ

തിരുത്തുക

മൃഗഗഡ് കോട്ടയുടെ അടിവാരത്തുള്ള ഗ്രാമമായ ഭെലിവ് അടുത്തുള്ള പട്ടണമായ ജാംബുൽപാഡയുമായി റോഡ് മാർഗം ബന്ധിപ്പിച്ചിരിക്കുന്നു. ഭേലിവിനും ഖോപോളിക്കും ഇടയിലുള്ള ദൂരം 30 കിലോമീറ്ററാണ്. ജാംബുൽപാഡയിലേക്ക് ഖോപോളിയിൽ നിന്നും പാലിയിൽ നിന്നും സ്ഥിരം ബസുകളും സ്വകാര്യ വാഹനങ്ങളും ലഭ്യമാണ്. [2]

പ്രത്യേകതകൾ

തിരുത്തുക

കോട്ടയിൽ കുറച്ച് വാട്ടർ ടാങ്കുകളും ഒരു ചെറിയ കുളവുമുണ്ട്. പഴയ നിർമ്മിതികളുടെ ചില അവശിഷ്ടങ്ങൾ ഇവിടെ കാണാനാകും. ഉംബർഖിണ്ഡ്, വാഗ്ധാരി തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങൾ കോട്ടയുടെ മുകളിൽ നിന്ന് കാണാൻ കഴിയും. അതിനാൽ ഈ പ്രദേശങ്ങളിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും നിരീക്ഷണം നടത്താൻ ഈ കോട്ട ഉപയോഗിച്ചിരുന്നു. കോട്ടയുടെ വടക്കേ അറ്റത്ത് ഒരു ചെറിയ ഗുഹയുണ്ട്. പക്ഷേ ഗുഹയിലേക്കുള്ള പടികൾ വളരെ ചെറുതും പാത ദുഷ്ക്കരവുമാണ്. കോട്ടയിലേക്കുള്ള വഴിയിൽ പാറയുടെ ഉള്ളിലേക്ക് നീളുന്ന, വശങ്ങൾ ചെത്തിയൊതുക്കിയ മറ്റൊരു ഗുഹയും ഉണ്ട്. ഈ ഗുഹ ചെന്നു നിൽക്കുന്ന ഭാഗം ഒരു മുറി പോലെ ഒരുക്കിയിരിക്കുന്നു.

ട്രെക്കിംഗ്

തിരുത്തുക

അറിയപ്പെടുന്ന ഒരു ട്രെക്കിംഗ് പാത കൂടിയാണ് ഇത്. മൺസൂൺ കാലത്ത് ട്രെക്കിംഗ് വിനോദമാക്കിയവർ ഇവിടെ ധാരാളമായി എത്തുന്നു.[3] കോട്ടയിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത് ഭെലിവ് ഗ്രാമത്തിൽ നിന്നാണ്. ഇവിടെ നിന്ന് ഏകദേശം ഒരു മണിക്കൂർ വേണം കോട്ടയുടെ മുകളിൽ എത്താൻ. വലിയ മാവുകൾ നിറഞ്ഞ ഇടതൂർന്ന വനത്തിലൂടെയാണ് പാത കടന്നുപോകുന്നത്. കുന്നിന്റെ കിഴക്കൻചരിവിലെ പാറ വെട്ടിയുണ്ടാക്കിയ പടവുകൾ കോട്ടയുടെ മുകളിലേക്ക് നയിക്കുന്നു.

ചിത്രശാല

തിരുത്തുക
  1. https://www.mtdc.co.in/forts/mrugagad-fort/
  2. "Mrugagad, Western Ghats, Sahyadri, Adventure, Trekking". trekshitiz.com. Archived from the original on 2012-11-24.
  3. https://www.esakal.com/kokan/mrugagad-fort-one-trekker-injured-while-trekking-monsoon-rain-pali-sudhagad-rjs00
"https://ml.wikipedia.org/w/index.php?title=മൃഗഗഡ്&oldid=4105477" എന്ന താളിൽനിന്ന് ശേഖരിച്ചത്