മൂൺ ബ്ലഡ്ഗുഡ്

അമേരിക്കന്‍ ചലചിത്ര നടന്‍

കോറിന്ന മൂൺ ബ്ലഡ്ഗുഡ് (ജനനം: സെപ്റ്റംബർ 20, 1975) ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. 2009 ൽ പുറത്തിറങ്ങിയ ചിത്രമായ ടെർമിനേറ്റർ സാൽവേഷനിലെ ലെഫ്. ബ്ലയർ വില്യംസ് എന്ന കഥാപാത്രത്തെയും TNT ടെലിവിഷൻ പരമ്പരയായ ഫാളിംഗ് സ്കൈസിലെ ആൻ ഗ്ലാസ് എന്ന കഥാപാത്രത്തേയും അവിസ്മരണിയമാക്കിയതിലൂടെ മൂണിനു പ്രേക്ഷകശ്രദ്ധ നേടുവാൻ സാധിച്ചിരുന്നു.

മൂൺ ബ്ലഡ്ഗുഡ്
ബ്ലഡ്ഗുഡ് 2012 ജൂലൈയിൽ
ജനനം
Korinna Moon Bloodgood

(1975-09-20) സെപ്റ്റംബർ 20, 1975  (49 വയസ്സ്)
തൊഴിൽActress, model
സജീവ കാലം1997–present
ജീവിതപങ്കാളി(കൾ)
Grady Hall
(m. 2011)
കുട്ടികൾ2

ആദ്യകാലജീവിതം

തിരുത്തുക

1975 സെപ്റ്റംബർ 20 ന് നെബ്രാസ്കയിലെ അലയൻസിലാണ് കോറിന്ന മൂൺ ബ്ലഡ്ഗുഡ് ജനിച്ചത്. ചെറുപ്പകാലം അവർ കഴിച്ചുകൂട്ടിയത് കാലിഫോർണിയിലെ അനഹൈമിലായിരുന്നു.[1][2] അവരുടെ പിതാവായ ഷെൽ ബ്ലഡ്ഗുഡ്, ഡച്ച്-ഐറിഷ് പിന്തുടർച്ചയുള്ള ഒരു അമേരിക്കക്കാരനും മാതാവ് സാംഗ് ചാ കൊറിയക്കാരിയുമായിരുന്നു. പിതാവ് തെക്കൻ കൊറിയയിൽ താമസിച്ചിരുന്ന കാലത്താണ് മാതാവായ സാംഗ് ചായുമായി കണ്ടുമുട്ടുന്നത്.[3]

കലാജീവിതം

തിരുത്തുക
 
2007 ഏപ്രിൽ മാസത്തിലെ KoreAm ൻറെ കവർ പേജിൽ.

17 വയസു പ്രായത്തിൽ ബ്ലഡ്ഗുഡ്, ലാക്കെർ ഗേൾസിലൊരാളായിത്തീർന്നു (ലോസ് ആഞ്ചെലസ് ലാക്കേർസ് ബാസ്കറ്റ്ബോൾ ടീമിൻറെ പ്രോത്സാഹകരായ പെൺകുട്ടികളുടെ ദേശീയ ബാസ്കറ്റ്ബോൾ ചീയർലീഡിംഗ് സംഘം).[4][5] 2005-ൽ മാക്സിം മാസികയുടെ 100 ഹോട്ട്പട്ടികയിൽ 99-ആം റാങ്കിലായിരുന്ന[6][7] മൂൺ ബ്ലഡ്ഗുഡ് പിന്നീട് 2006 ൽ  53,[8][9] 2007 ൽ 40[10] എന്നിങ്ങനെ 2009 ആയപ്പോഴേയ്ക്കും 20 ആം റാങ്കിലെത്തിയിരുന്നു.[11] 2006 മുതൽ 2007 വരെ സംപ്രേഷണം ചെയ്യപ്പെട്ട ഡേ ബ്രേക്ക്  എന്ന പരമ്പരയിൽ ഒരു ഡിറ്റക്ടീവിന്റെ കാമുകിയായ റിത ഷെൽറ്റനെ അവതരിപ്പിച്ചു. 2007 ൽ NBC യുടെ ജേർണിമാൻ എന്ന അമേരിക്കൻ ശാസ്ത്ര-ഫിക്ഷൻ പരമ്പരയിൽ ലിവിയ ബിയേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

[12] 2009 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സ്ട്രീറ്റ് ഫൈറ്റർ: ദ ലെജന്റ് ഓഫ് ചുൻ-ലി എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ടെർമിനേറ്റർ പരമ്പരയിലെ നാലാമത്തെ ചിത്രമായ ടെർമിനേറ്റർ സാൽവേഷനിൽ ബ്ലയർ വില്ല്യംസ് എന്ന കഥാപാത്രമായി അവർ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.  2009 തുടക്കത്തിൽ ബേൺ നോട്ടീസ് എന്ന പരമ്പരയുടെ മൂന്നാമത്തെ സീസണിൽ ചേർന്നു പ്രവർത്തിക്കുകയും ആവർത്തിച്ച് അവതരിപ്പിക്കപ്പെടുന്ന ഡിറ്റക്ടീവ് മിഷേൽ പാക്സൺ എന്ന കഥാപാത്രമായി വേഷപ്പകർച്ച നടത്തുകയും ചെയ്തു.[13] 2011 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ, സ്റ്റീവൻ സ്പിൽബർഗ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന TNTയുടെ സയൻസ് ഫിക്ഷൻ പരമ്പരയായ ഫാളിംഗ് സ്കൈയിൽ ഡോക്ടർ ആൻ ഗ്ലാസിന്റെ വേഷം ചെയ്തു.[14]

സ്വകാര്യജീവിതം

തിരുത്തുക

ബ്ലഡ്ഗുഡ്, സംവിധായകനും തിരക്കഥാകൃത്തുമായ ഗ്രാഡി ഹാളിനെ വിവാഹം കഴിക്കുകയും 2012 ഡിസംബർ 15 ന് അവർക്ക് പെപ്പർ എന്ന പെൺകുട്ടി ജനിക്കുകയും ചെയ്തു. 2015 ഡിസംബർ 19 ന് രണ്ടാമത്തെ കുട്ടിയായ ആർച്ചി ജനിച്ചു.[15]

സിനിമകൾ

തിരുത്തുക
 
Bloodgood at a Falling Skies Q&A, 2011
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2004 വിൻ എ ഡേറ്റ് വിത്ത് ടാഡ് ഹാമിൽട്ടൺ! Gorgeous Woman
2005 എ ലോട്ട് ലൈക്ക് ലവ് Bridget
2006 മൂൺലൈറ്റ് സെരെനേഡ് Marie Devrenier
2006 എയ്റ്റ് ബിലോ Katie
2007 പാത്ഫൈൻഡർ Starfire
2008 വാട്ട് ജസ്റ്റ് ഹാപ്പൻഡ് Laura
2009 സ്ട്രീറ്റ് ഫൈറ്റർ: ദ ലെജൻറ് ഓഫ് ചുൻ-ലി Detective Maya Sunee
2009 ടെർമിനേറ്റർ സാൽവേഷൻ Lt. Blair Williams
2010 ഫാസ്റ്റർ Marina Humpheries
2010 ബെഡ്റൂംസ് Beth
2011 ബ്യൂട്ടിഫുൾ ബോയ് Trish
2011 കൺസെപ്ഷൻ Nikki
2012 ദ സെഷൻസ് Vera Sundance Film Festival's Special Jury Prize for Ensemble Acting
2012 ദ പവർ ഓഫ് ഫ്യൂ Mala

ടെലിവിഷൻ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2002 Just Shoot Me! Penny Episode: "Halloween? Halloween!"
2003 Fastlane Maid Episode: "Iced"
2003 CSI: Crime Scene Investigation Dancer Episode: "Assume Nothing"
2005 North Shore Maid Episode: "Vice"
2005 Monk Haley Episode: "Mr. Monk Gets Cabin Fever"
2006–08 Day Break Rita Shelten Main cast, 13 episodes
2007 Journeyman Livia Beale Main cast, 13 episodes
2009 Burn Notice Detective Michelle Paxson 3 episodes
2010 Human Target Doctor Jessica Shaw Episode: "Tanarak"
2011 NTSF:SD:SUV:: Vivica Episode: "Full Hauser"
2011–2015 Falling Skies Anne Glass Main cast, 52 episodes

Nominated - Saturn Award for Best Actress on Television

2017-present Code Black Rox Valenzuela Main cast
Year Title Role Notes
2009 Terminator Salvation: The Machinima Series Blair Williams (voice) 6 episodes

വീഡിയോ ഗെയിമുകൾ

തിരുത്തുക
Year Title Role Notes
1997 Nuclear Strike (PlayStation/N64/PC) Naja Hana
2009 Terminator Salvation (PS3/Xbox360/PC/mobile) Blair Williams
2010 Darksiders (PS3/Xbox360/PC) Uriel, The Archangel
  1. Cohn, Paulette (June 8, 2013). Moon Bloodgood discusses Falling Skies and Asian heritage Archived 2014-10-06 at the Wayback Machine.. Xfinity Comcast.
  2. "Today's Girl: Moon Bloodgood" Archived August 29, 2012, at the Wayback Machine.. Maxim. Retrieved August 1, 2012.
  3. Sanico, Jeff (April 2007). "Rising Moon". KoreAm.
  4. "Today's Girl: Moon Bloodgood" Archived August 29, 2012, at the Wayback Machine.. Maxim. Retrieved August 1, 2012.
  5. "Moon Bloodgood". Maxim. Retrieved August 1, 2012.
  6. "Today's Girl: Moon Bloodgood" Archived August 29, 2012, at the Wayback Machine.. Maxim. Retrieved August 1, 2012.
  7. "The 2005 Hot 100 List" Archived 2014-01-22 at the Wayback Machine.. Maxim. Retrieved August 1, 2012.
  8. "The 2006 Hot 100 List" Archived 2012-07-30 at the Wayback Machine.. Maxim. Retrieved August 1, 2012.
  9. "2006 Hot 100" Archived 2015-02-02 at the Wayback Machine.. Maxim. Retrieved August 1, 2012.
  10. "2007 Hot 100". Maxim. Retrieved August 1, 2012.
  11. "2009 Hot 100". Maxim. Retrieved August 1, 2012.
  12. Welsh, James (May 11, 2007). "NBC gives 'Journeyman' the green light" Archived 2009-09-08 at the Wayback Machine.. Digital Spy.f
  13. Goldman, Eric (March 19, 2009). "Terminator Star Joins Burn Notice". IGN.
  14. "TNT Brings Steven Spielberg's Falling Skies to Comic-Con". MovieWeb. July 10, 2010. Archived from the original on 2010-07-08. Retrieved July 1, 2010.
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-08. Retrieved 2018-03-20.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൂൺ_ബ്ലഡ്ഗുഡ്&oldid=3949665" എന്ന താളിൽനിന്ന് ശേഖരിച്ചത്