മൂസ അൽ മൂസവി

(മൂസ അൽ-മൂസവി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ ശിയ പണ്ഡിതനും ഗ്രന്ഥകാരനുമാണ്‌ മൂസ അൽ മൂസവി. ശീഇകളുടെ പ്രബല നേതാവ് അസ്സയ്യിദ് അബുൽ ഹസൻ അൽ മൂസവിയുടെ പൗത്രനായ ഇദ്ദേഹം ശിയ ചിന്താധാരക്കകത്ത് നിന്നുകൊണ്ട് തന്നെ നിലവിലുള്ള ശീഈ രീതികളേയും സങ്കല്പങ്ങളേയും പ്രമാണയുക്തമായി വിമർശന വിധേയമാക്കുന്ന പല കൃതികളുടേയും രചയിതാവാണ്‌.[1]

ജീവിതരേഖ

തിരുത്തുക

1930-ൽ നജ്ഫിൽ ജനനം. നജഫ് യൂണിവേഴ്സിറ്റി, തെഹ്റാൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. കർമ്മശാസ്ത്രത്തിലും തത്ത്വചിന്തയിലും ഡോക്ടറേറ്റ്. 1960-62 കാലത്ത് തെഹ്റാൻ യൂണിവേഴ്സിറ്റിയിലും 1968-78 കാലത്ത് ബാഗ്ദാദ് യൂണിവേഴ്സിറ്റിയിലും പ്രൊഫസറായിരുന്നു. ജർമ്മനിയിലെ ഹാല യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രൊഫസർ, ലിബിയയിലെ ട്രിപ്പോളി യൂണിവേഴ്സിറ്റിയിലെ ഗസ്റ്റ് പ്രൊഫസർ,അമേരിക്കയിലെ ഹാർ‌വാഡ് യൂണിവേഴ്സിറ്റിയിലെ ഡെലിഗേറ്റ് പ്രൊഫസർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

നിരവധി വിഷയവൈവിധ്യമുള്ള ഗ്രന്ഥങ്ങളുടെ രചയിതാവാണ്‌ മൂസ അൽ മൂസവി [1][2]

ഗ്രന്ഥങ്ങൾ

തിരുത്തുക
  • മിനൽ കിന്ദി ഇല ഇബ്നു റുശ്ദ്( കിന്ദി മുതൽ ഇബ്നു റുശ്ദ് വരെ)
  • ഇറാൻ ഫീ റുബ്‌അ ഖർന്‌ (ഇറാൻ കാൽ നൂറ്റാണ്ട് കാലം)
  • തത്ത്വശാസ്ത്രാടിസ്ഥാനങ്ങൾ
  • അൽ ജദീദ് ഫി ഫൽസഫാത്ത് സദ്‌റുദ്ദീൻ അൽ ഷീറാസി( സ്വദ്റുദ്ദീന്റെ ദർശനത്തിലെ പുതുമ)
  • സുഹ്റവർദി മുതൽ സ്വദ്റുദ്ദീൻ വരെ
  • യൂറോപ്പ്യൻ ദാർശനികന്മാർ
  • അൽ ത്വവ്‌റ അൽ ബാഇസ( ദുഃഖസാന്ദ്രവിപ്ലവം)
  • രണ്ടാം റിപ്പബ്ലിക്
  • അശ്ശീഅതു വത്തസ്വ്‌ഹീഹ് (മലയാളത്തിൽ "ശീഇസം ഒരു ആത്മവിചാരണ" എന്ന തലക്കെട്ടിൽ ഈ ഗ്രന്ഥത്തിന്റെ വിവർത്തനം ഇ.എൻ. ഇബ്രാഹിം മൗലവി നിർ‌വഹിച്ച് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൂസ_അൽ_മൂസവി&oldid=4100646" എന്ന താളിൽനിന്ന് ശേഖരിച്ചത്