ഗ്രാമീണ സർവ്വകലാശാല എന്ന ആശയത്തെ അടിസ്ഥാനമാക്കി എറണാകുളം ജില്ലയിൽ, തൃശൂർ ജില്ലയുമായി അതിരുപങ്കിടുന്ന പാറക്കടവ് ഗ്രാമ പഞ്ചായത്തിലെ മൂഴിക്കുളത്തുള്ള ഒരു ജൈവ ഗ്രാമമാണു് മൂഴിക്കുളം ശാല ജൈവ ഗ്രാമം. ചാലക്കുടി പുഴയുടെ തീരത്ത് 2.40 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന മൂഴിക്കുളം ശാലയുടെ ജൈവ ഗ്രാമത്തിൽ പ്രകൃതിസൌഹൃദമായി നിർമ്മിച്ച 23 നാലുകെട്ടുകളും 29 ഒറ്റമുറി വീടുകളുമുണ്ട്. അഞ്ച് സെന്റ് ഭൂമിയിൽ നാലുകെട്ടും ഒരു സെന്റ് ഭൂമിയിൽ ഒറ്റമുറിവീടുകളുമാണു് പണിതിരിക്കുന്നത്.

ഒറ്റമുറി വീട്

പദ്ധതി തിരുത്തുക

വിദ്യാകേന്ദ്രങ്ങളുടെ മാതൃകയിൽ പഠനങ്ങളും അന്വേഷണങ്ങളും അടിസ്ഥാനമാക്കി പരിസ്ഥിതി, പൈതൃകസംരക്ഷണ പ്രവർത്തനങ്ങൾ സമകാലികമായി നടത്തുക എന്നതാണു് ശാല നിർമ്മിക്കതിലുള്ള ലക്ഷ്യം. പി ആർ പ്രേംകുമാർ, പ്രദീപ് മൂഴിക്കുളം, ശ്രീനി വാസുദേവ്, ജർളി, വൈക്കം മുരളി, പരേതനായ രവീന്ദ്രൻ തുടങ്ങിയവരുടെ ആലോചനയിൽനിന്നാണ് ജൈവ ഗ്രാമത്തിന്റെ തുടക്കം. മതിലുകളില്ലാത്ത, രാസവളങ്ങളും കീടനാശിനികളും പ്രവേശിപ്പിക്കാൻ പാടില്ലാത്ത, ടാറിങ്ങ് ചെയ്യാത്ത, തേയ്ക്കാത്ത, അഞ്ചുസെന്റിൽ പണിയാവുന്ന രീതിയിലാണു് ഗ്രാമം തയ്യാറാക്കിയിരിക്കുന്നത് പ്രകൃതിവിരുദ്ധവും ജൈവവിരുദ്ധവുമായ ഒരുപാട് നിയമങ്ങൾക്കുള്ളിലാണ് നമ്മുടെ വാസം എന്ന തിരിച്ചറിവാണ് ഇതിലേക്ക് നയിച്ചത് എന്നു് തുടക്കക്കാർ അഭിപ്രായപ്പെടുന്നു.

 
നാല്‌കെട്ട്

അവലംബം തിരുത്തുക