മൂര്യാട്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നഗരസഭയിൽ നിന്നും 2 കിമി ദൂരം സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മൂര്യാട്. ഇവിടത്തെ ജനസംഖ്യ 3,0000 ആണ്. പ്രധാനമായും 2 എൽ.പി. സ്കൂളുകളും ഒരു യു.പി. സ്കൂളൂമാണ് ഇവിടെയുള്ളത്. കിഴക്ക് ഭാഗം വലിയ വെളിച്ചം കുന്നും വടക്ക് പാലാപ്പറമ്പ് കുന്നും തെക്ക് ഏചിലിന്മേൽ കക്കാട് എന്നീ കുന്നുകളും അതിരിടുന്നതും മധ്യത്തിൽ മൂന്നോളം അരുവികൾ ഉള്ള വയൽ പ്രദേശവുമുൾപ്പെടുന്നു. ഈ വയൽ പ്രദേശങ്ങൾ പടിഞ്ഞാറ് ഭാഗത്ത് കൂത്തുപറമ്പ് നഗരം വരെ കിടക്കുന്നു. വയലുകൾ കൂടുതലും ഇപ്പോൾ നികത്തപ്പെട്ടിരിക്കുന്നു. പ്രധാന കൃഷി തെങ്ങാണ്. വയലുകളിൽ വാഴ, അടക്ക, കപ്പ എന്നിവ പ്രധാനമായും കൃഷി ചെയ്യുന്നു. ഗൾഫ് തന്നെയാണ് ഏതൊരു മലബാർ ഗ്രാമത്തെയും പോലെ ആളുകളുടെ പ്രധാന ജീവനോപാധി. മൂര്യാടിന്റെ അതിരിനോട് ചേർന്ന് ഒരു സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=മൂര്യാട്&oldid=3342305" എന്ന താളിൽനിന്ന് ശേഖരിച്ചത്