മൂന്നാർ റെയിൽവെ
മൂന്നാറിൽ 1909 മുതൽ 1924വരെ ഉണ്ടായിരുന്ന റെയിൽവേ ആണ് മൂന്നാർ റെയിൽവേ അല്ലെങ്കിൽ കുണ്ടല വാലി റെയിൽവേ എന്നറിയപ്പെടുന്നത്.[1] സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു ഇത്. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ സിസ്റ്റം ആയിരുന്നു ഇത്. പിന്നീട് ഇത് 2 അടി (610 mm) വീതിയുള്ള നാരോ ഗേജ് ആക്കിമാറ്റി. 1924 വരെ പ്രവർത്തന ക്ഷമമായിരുന്ന മൂന്നാർ റെയിൽവേ 1924 ൽ കേരളത്തിൽ ഉണ്ടായ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന പ്രളയത്തിൽ തകർന്നു.
Kundala Valley Railway | |
---|---|
| |
പശ്ചാത്തലം | |
സ്ഥലം | Kerala |
ഗതാഗത വിഭാഗം | Monorail (1902–1908); 2 ft (610 mm) narrow gauge railway (1908–1924) |
പാതകളുടെ എണ്ണം | 1 |
പ്രവർത്തനം | |
തുടങ്ങിയത് | 1902 |
Ended operation | 1924 |
മൂന്നാറിലെ റെയിൽവേയുടെ അവശിഷ്ടങ്ങൾ ഇന്നും പലയിടത്തായി കാണാൻ പറ്റും. മൂന്നാർ റെയിൽവേ സ്റ്റേഷൻ ആയി പ്രവർത്തിച്ച കെട്ടിടം ഇന്ന് ടാറ്റ ടീയുടെ ഓഫീസാണ്. ഇതിനു മുന്നിൽ പഴയ റെയിൽവെ ട്രാക്ക് കടന്ന് പോയ വഴികൾ പിന്നീട് റോഡ് ആക്കി വികസിപ്പിക്കുകയുണ്ടായി[2]
അവലംബം
തിരുത്തുക- ↑ Mumbai gawks as train chugs overhead. Telegraphindia.com (2013-02-19). Retrieved on 2013-07-29.
- ↑ "Remains of Kundala Valley Railway, Munnar". Irfca.org. Retrieved 2010-08-11.
പുറം കണ്ണികൾ
തിരുത്തുകKundala Valley Railway എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.