മൂന്നാം ദലായ് ലാമ
ജീവിച്ചിരിക്കുമ്പോൾ ദലായ് ലാമ സ്ഥാനം ലഭിച്ച ആദ്യ വ്യക്തിയാണ് സോനം ഗ്യാറ്റ്സോ (തിബറ്റൻ: བསོད་ནམས་རྒྱ་མཚོ་; വൈൽ: bsod nams rgya mtsho; ZWPY: Soinam Gyaco) (1543–1588). ഈ പദവി ഇദ്ദേഹം തന്റെ പരമ്പരയിൽ ആദ്യം വന്ന രണ്ടുപേർക്കും നൽകുകയുണ്ടായി.
സോനം ഗ്യാറ്റ്സോ | |
---|---|
മൂന്നാം ദലായ് ലാമ | |
ഭരണകാലം | 1578–1588 |
മുൻഗാമി | ഗെൻഡുൺ ഗ്യാറ്റ്സോ |
പിൻഗാമി | യോൻടെൺ ഗ്യാറ്റ്സോ |
Tibetan | བསོད་ནམས་རྒྱ་མཚོ་ |
Wylie | bsod nams rgya mtsho |
Transcription (PRC) | Soinam Gyaco |
Chinese | 索南嘉措 |
ജനനം | 1543 തോളുങ്, യു-സാങ്, ടിബറ്റ് |
മരണം | 1588 (വയസ്സ് 44–45) മംഗോളിയ |
1543-ൽ ലാസയ്ക്കടുത്താണ് ഇദ്ദെഹം ജനിച്ചത്. പഞ്ചൻ സോനം ഡ്രാഗ്പയാണ് ഇദ്ദേഹത്തെ ഗെൻഡുൺ ഗ്യാറ്റ്സോയുടെ[1] പുനരവതാരമായി അവരോധിക്കുകയും ഡ്രെപങ് മൊണാസ്റ്ററിയിൽ വച്ച് കിരീടധാരണം നടത്തുകയും ചെയ്തത്. പഞ്ചൻ സോനം ഡ്രാഗ്പ ഇദ്ദേഹത്തിനെ അദ്ധ്യപകനായിരുന്നു. ഡ്രാഗ്പയുടെ കൃതികൾ ഗെലുഗ്പ മൊണാസ്റ്ററികളിൽ ഇപ്പോഴും അദ്ധ്യയനത്തിന് ഉപയോഗിക്കുന്നുണ്ട്. മൂന്നാം ദലായ് ലാമ ദ്രെപങ് മൊണാസ്റ്ററിയിലാണ് പഠനം നടത്തിയത്. ഇദ്ദേഹം അതിന്റെ മേധാവിയായും മാറി. ഇദ്ദേഹത്തെപ്പറ്റിയുള്ള പ്രശസ്തി നാടാകെ പരക്കുകയും സെറ മൊണാസ്റ്ററിയിലെ സന്യാസിമാർ ഇദ്ദേഹത്തെ തങ്ങളുടെ മേധാവിയായി അംഗീകരിക്കുകയും ചെയ്തു.[2]
പ്രശസ്ത ഗെലുഗ് പണ്ഡിതനായ സുംപ ഖെൻപോയുടെ അഭിപ്രായത്തിൽ ഇദ്ദെഹം ന്യിങ്‌മപ താന്ത്രിക് തത്ത്വങ്ങൾ പഠിച്ചിരുന്നു.[3]
കഗ്യുപ പിന്തുണച്ചിരുന്ന റ്റിബറ്റിലെ രാജാക്കന്മാരിലൊരാൾ 1564-ൽ മരിച്ചപ്പോൾ സോനം ഗ്യാറ്റ്സോ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി. 1570കളിൽ ഇദ്ദേഹത്തിന്റെയും ഗെലുഗ്പകളുടെയും രാഷ്ട്രീയ ശക്തി ടിബറ്റിൽ സ്ഥാപിതമായി.[2]
"ദലായ് ലാമ" എന്ന പേരിന്റെ ആരംഭം
തിരുത്തുക1578-ലാണ് മംഗോളിയൻ ഭരണാധികാരിയായിരുന്ന അൾട്ടാൻ ഖാൻ ദലായ് ലാമ എന്ന പദവി സോനം ഗ്യാറ്റ്സോയ്ക്ക് നൽകിയത്. മംഗോളിയൻ ഭാഷയിലെ ദലായ്-യിൻ ക്വാൻ (അല്ലെങ്കിൽ ദലായിൻ ഖാൻ) എന്നതിൽ നിന്നാണ് ഈ പേരിന്റെ നിഷ്പത്തി.[4]
ചെങ്കിസ് ഖാന്റെ സമയം മുതൽ അദ്ദേഹത്തിന്റെ വംശത്തിൽ പെട്ടവരെയേ മംഗോളിയ ഭരിക്കാൻ അനുവദിച്ചിരുന്നുള്ളൂ. ഇദ്ദേഹത്തിന്റെ പിൻമുറക്കാരല്ലാത്ത പലർക്കും ഇതൊരു പ്രശ്നമായിരുന്നു. ബുദ്ധമതത്തിലൂടെ തനിക്ക് ഈ സ്ഥാനം നേടാനുള്ള സാദ്ധ്യതയുണ്ടെന്ന് അൾട്ടാൻ ഖാൻ കരുതിയിരിക്കാം.
ടിബറ്റൻ ബുദ്ധമതത്തിന്റെ ഗെലുഗ് പാരമ്പര്യമാണ് അൾട്ടാൻ ഖാൻ സ്വീകരിച്ചത്. 1577-ൽ ഇദ്ദെഹം സോനം ഗ്യാറ്റ്ഷോയെ മംഗോളിയയിൽ വന്ന് ആൾക്കാരെ പഠിപ്പിക്കുവാൻ ക്ഷണിച്ചു. സോനം ഗ്യാറ്റ്ഷോ അൽട്ടാൻ ഖാനെ കുബ്ലായ് ഖാന്റെ പുനരവതാരമായി പ്രഖ്യാപിച്ചു. ഇതിനു പകരമായി അൽട്ടാൻ ഖാൻ ദലായ് ലാമ എന്ന പദവി സോനം ഗ്യാറ്റ്ഷോയ്ക്ക് നൽകി.
അൾട്ടാൻ ഖാനും മംഗോളിയയുടെ മതം മാറ്റവും
തിരുത്തുകഅൾട്ടാൻ ഖാൻ മന്ത്രവാദമതത്തിന് എതിരായിരുന്നു.[5] സോനം ഗ്യാറ്റ്ഷോ ഗെലുഗ്പ (മഞ്ഞത്തൊപ്പി) എന്ന ബുദ്ധമതവിഭാഗത്തിന്റെ നേതാവായിരുന്നു. അൾട്ടാൻ ഖാൻ 1569-ൽ സോനം ഗ്യാറ്റ്ഷോയെ മംഗോളിയയിലേയ്ക്ക് ക്ഷണിച്ചു. ഒരു ശിഷ്യനെയാണ് ഇദ്ദേഹം പകരം അയച്ചത്. മംഗോളിയയിൽ ബുദ്ധമതം പ്രചരിപ്പിക്കാനുള്ള സാദ്ധ്യതയെപ്പറ്റി ശിഷ്യൻ സോനം ഗ്യാറ്റ്ഷോയെ ധരിപ്പിച്ചു.[6]
1571-ൽ അൾട്ടാൻ ഖാൻ വീണ്ടും ഇദ്ദേഹത്തെ മംഗോളിയയിലേയ്ക്ക് ക്ഷണിക്കുകയും ടിബറ്റൻ ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. സോനം ഗ്യാറ്റ്ഷോ അൾട്ടാൻ ഖാനെ സന്ദർശിച്ചപ്പോൽ വലിയ സ്വീകരണമാണ് ലഭിച്ചത്. പതിനായിരത്തിലധികം ആൾക്കാരാണ് ഇദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയത്[7]
ചില സ്രോതസ്സുകൾ പറയുന്നത് അൾട്ടാൻ ഖാനും സോനം ഗ്യാറ്റ്ഷോയുമായുള്ള ആദ്യ കൂടിക്കാഴ്ച അംഡോ എന്ന സ്ഥലത്തുവച്ചാണ് നടന്നതെന്നാണ്.[8] കോകൊനോർ[9] എന്ന തടാകത്തിനടുത്തുവച്ചാണ് കൂടിക്കാഴ്ച നടന്നതെന്നും മംഗോളിയയിൽ വച്ചല്ല എന്നും അഭിപ്രായമുണ്ട്.[10]
മംഗോളിയയിലെ ആദ്യത്തെ സന്യാസാശ്രമമായ തെങ്ചെൻ ചോൻഘോർ പണികഴിപ്പിച്ചത് അൾട്ടാൻ ഖാനാണ്. ടിബറ്റൻ ഗ്രന്ധങ്ങൾ മംഗോളിയൻ ഭാഷയിലേയ്ക്ക് പരിവർത്തനം ചെയ്യാനുള്ള ഒരു വലിയ പദ്ധതിയും ഇദ്ദേഹം ആരംഭിച്ചു. 50 വർഷത്തിനുള്ളിൽ മിക്ക മംഗോളിയക്കാരും ബുദ്ധമതം സ്വീകരിച്ചു. ഇവിടെ ദലായ് ലാമയോട് കൂറുള്ള ഗെലുഗ് വിഭാഗത്തിൽ പെട്ട പതിനായിരക്കണക്കിന് സന്യാസിമാരുണ്ടായിരുന്നു.[11]
മംഗോളുകളുമായുള്ള ബന്ധം ടിബറ്റിന്റെ ഭരണത്തിൽ ഗെലുഗ് വിഭാഗത്തെ സ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
നാല്പത്തഞ്ച് വയസ്സുള്ളപ്പോൾ 1588-ൽ ഇദ്ദേഹം മരണമടഞ്ഞു.[12] ടിബറ്റിലേയ്ക്ക് തിരിച്ചുവരുന്നവഴി മംഗോളിയയിൽ വച്ചായിരുന്നു മരണം.[13][14]
അൾട്ടാൻ ഖാന്റെ പിൻതലമുറയിൽപ്പെട്ട യോൺടൺ ഗ്യാറ്റ്സോയെ നാലാമത്തെ ദലായ് ലാമയായി തിരഞ്ഞെടുത്തു.
അടിക്കുറിപ്പുകൾ
തിരുത്തുക- Essence of Refined Gold by the Third Dalai Lama: with related texts by the Second and Seventh Dalai Lamas. (1978) Translated by Glenn H. Mullin. Tushita Books, Dharamsala, H.P., India.
- Schwieger, Peter (2014). The Dalai Lama and the Emperor of China: a political history of the Tibetan institution of reincarnation. New York: Columbia University Press. ISBN 9780231538602. OCLC 905914446.
അവലംബം
തിരുത്തുക- ↑ "tbrc.org: dge 'dun rgya mtsho". Archived from the original on 2009-07-06. Retrieved 2016-11-20.
- ↑ 2.0 2.1 Laird, Thomas (2006). The Story of Tibet: Conversations with the Dalai Lama, p. 139. Grove Press, N.Y. ISBN 978-0-8021-1827-1
- ↑ Stein, R. A. (1972). Tibetan Civilization, pp. 171-172. Stanford University Press, Stanford California. ISBN 0-8047-0806-1 (cloth); ISBN 0-8047-0901-7 (paper).
- ↑ (Schwieger 2014, p. 33)
Although the Mongolian word dalai is equivalent to the Tibetan word gyatso, meaning "ocean", and would therefore seem to refer to this component in the names of the Dalai Lamas (except for the first one), it was constructed in analogy to the older Mongolian title dalai-yin-qan, "Ocean Qan".
- ↑ Andrei A. Znamenski (2003). Shamanism: Critical Concepts in Sociology. Psychology Press. pp. 246–. ISBN 978-0-415-31192-2.
- ↑ Norbu, Thubten Jigme and Turnbull, Colin M. (1968). Tibet: An account of the history, religion and the people of Tibet, p. 218. Touchstone Books, New York. ISBN 0-671-20099-2 (hbk); ISBN 0-671-20559-5 (pbk).
- ↑ Mullin, Glenn H. (2001). The Fourteen Dalai Lamas: A Sacred Legacy of Reincarnation, pp. 143-145. Clear Light Publishers, Santa Fe, New Mexico. ISBN 1-57416-092-3.
- ↑ Goldstein, Mervyn C. The Snow Lion and the Dragon: China, Tibet, and the Dalai Lama, p. 8. (1997). University of California Press. ISBN 0-520-21254-1.
- ↑ Kapstein, Matthew K. The Tibetans, p. 133. (2006). Blackwell Publishing. ISBN 978-0-631-22574-4.
- ↑ The Dalai Lamas of Tibet, p. 86. Thubten Samphel and Tendar. Roli & Janssen, New Delhi. (2004). ISBN 81-7436-085-9.
- ↑ Laird (2006), p. 144.
- ↑ Bryant, Barry (2003) [1992]. Wheel of Time Sand Mandala: Visual Scripture of Tibetan Buddhism (2nd ed.). Ithaca, NY: Snow Lion Publications. pp. 95, 96. ISBN 1559391871.
- ↑ Norbu, Thubten Jigme and Turnbull, Colin M. (1968). Tibet: An account of the history, religion and the people of Tibet, p. 220. Touchstone Books, New York. ISBN 0-671-20099-2 (hbk); ISBN 0-671-20559-5 (pbk).
- ↑ Laird (2006), p. 146-147.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Mullin, Glenn H. (2001). The Fourteen Dalai Lamas: A Sacred Legacy of Reincarnation, pp. 129–163. Clear Light Publishers. Santa Fe, New Mexico. ISBN 1-57416-092-3.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- tbrc.org: bsod nams rgya mtsho
- Sönam Gyatso: 16th or 17th century gilt copper portrait sculpture in the Oriental Collections of the State Hermitage Museum in St. Petersburg, Russia: http://www.hermitagemuseum.org/html_En/03/hm3_5_7a.html Archived 2013-03-31 at the Wayback Machine.