ഇന്ത്യയിലെ പ്രമുഖ പാരാലിമ്പിക് കായിക താരമാണ് മുർളികാന്ത് പേട്കർ. 1972ൽ ജർമ്മനിയിലെ ഹീഡെൽബെർഗിൽ നടന്ന വ്യക്തിഗത നീന്തൽ മത്സരത്തിൽ സ്വർണ്ണം നേടി. 37.33 സെക്കന്റ് എന്ന സമയത്തിൽ 50 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലിൽ ലോകറെക്കോർഡോടെയാണ് സ്വർണ്ണം നേടിയത്. ഇതേ പാരാലിമ്പിക്‌സ് ഗെയിംസിൽ ജാവലിൻ ത്രോ, സ്ലാലം എന്നീ മത്സരങ്ങളിലും പങ്കെടുത്തു.[1]2018 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

മുർളികാന്ത് പേട്കർ
ഫോട്ടോ കോമാൽ സമ്പാദാസ്, 2019
വ്യക്തിവിവരങ്ങൾ
ദേശീയതഇന്ത്യൻ
Sport
കായികയിനംSwimming, javelin, slalom, table tennis, shot put
DisabilityYes
Updated on 15 നവംബർ 2024.

ജീവചരിത്രം

തിരുത്തുക

ഇന്ത്യൻ ആർമിയിലെ ഇലക്ട്രിക്‌സ് ആൻഡ് മെക്കാനിക് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ക്രാഫ്റ്റ്‌സ്മാൻ റാങ്കിലുള്ള ജവാനായിരുന്നു മുർളികാന്ത്.[2] 1965ൽ പാകിസ്താനെതിരെയുള്ള യുദ്ധത്തിൽ ബുള്ളറ്റ് തറച്ചുണ്ടായ അപകടത്തിൽ വൈകല്യം സംഭവിച്ചു.[3] സെക്കന്ദറാബാദിലെ ഇഎംഇയിൽ ബോക്‌സറായിരുന്നു ഇദ്ദേഹം. പിന്നീട് നീന്തലിലേക്കും മറ്റു കായിക മത്സരങ്ങളിലേക്കും തിരിയുകയായിരുന്നു.[4] 1968ൽ നടന്ന പാരാലിമ്പിക്‌സിൽ ടേബിൾ ടെന്നീസ് മത്സരത്തിൽ പങ്കെടുത്തു. അന്താരാഷ്ട്ര മത്സരങ്ങളിൽ നീന്തലിൽ നാലു മെഡലുകൾ നേടി. പൂനെയിലെ ടാറ്റ മോട്ടോർസ് ലിമിറ്റിഡിൽ ജീവനക്കാരനായിരുന്നു.[5]

  1. "Athlete Search Results". Athletes at the Paralympics. IPC. Archived from the original on 2012-08-31. Retrieved August 8, 2012.
  2. Sainik Samachar, Vol. 28
  3. Sainik Samachar
  4. TOI e-paper article
  5. The Journal of rehabilitation in Asia
"https://ml.wikipedia.org/w/index.php?title=മുർളികാന്ത്_പേട്കർ&oldid=4109649" എന്ന താളിൽനിന്ന് ശേഖരിച്ചത്